Thursday, August 20, 2020

ചരിത്രം മായ്ക്കാത്ത ആഹ്വാനവും താക്കീതും; മലബാർ കലാപമെന്ന്‌ പറഞ്ഞതിന്‌ ദേശാഭിമാനി നേരിട്ടത്‌ നിരോധനം

 കോഴിക്കോട്‌> മാപ്പിള ലഹളയല്ല, മലബാർ കലാപമാണെന്ന്‌ പറഞ്ഞതിന്റെ പേരിൽ "ദേശാഭിമാനി' നേരിട്ടത്‌ സമാനതകളില്ലാത്ത  വേട്ടയാടലും നിരോധനവും. ‘1921–-ആഹ്വാനവും താക്കീതും’എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്‌ ബ്രിട്ടീഷ്‌ അധികാരികൾ "ദേശാഭിമാനി' കണ്ടുകെട്ടി,  പ്രസിദ്ധീകരണം തടഞ്ഞു. 1921 -ലെ മലബാർ കലാപത്തിന്റെ നൂറാം വാർഷികമെത്തുമ്പോൾ ദേശാഭിമാനിയുടെ ധീരമായ ഇടപെടലിന്റെ ‘ആഹ്വാനവും താക്കീതും’ ചരിത്രത്തിൽ ഉശിരോടെ   മുഴങ്ങുന്നു‌.

കലാപത്തിന്റെ പൈതൃകം സ്വന്തമാക്കാനും അതിനെ വർഗീയവൽക്കരിക്കാനും നൂറുവർഷത്തിനിപ്പുറം തീവ്രശ്രമങ്ങൾ അരങ്ങേറവേ  ‘ദേശാഭിമാനി’ നിലപാടിന്റെ പ്രസക്തിയിൽ കൂടുതൽ അക്ഷരപ്രഭയോടെ ജ്വലിച്ചുനിൽക്കുന്നു‌. അന്നത്തെ മലയാള മനോരമ, മാതൃഭൂമി പത്രങ്ങളെല്ലാം കലാപത്തെ വർഗീയമായി ചാപ്പകുത്തിയപ്പോഴാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി മുഖപത്രമായ ദേശാഭിമാനി ധീരമായ നിലപാട്‌ സ്വീകരിച്ചത്‌. 1946 ആഗസ്‌ത്‌ 20 നായിരുന്നു ദേശാഭിമാനിയിൽ ‘ആഹ്വാനവും താക്കീതും’ പ്രസിദ്ധീകരിച്ചത്‌. മലബാർ ലഹളയെ  ചരിത്രപരമായും ശാസ്‌ത്രീയമായും വിശകലനം ചെയ്‌തുള്ള കമ്യൂണിസ്‌റ്റ്‌ പാർടിയുടെ വിജ്ഞാപനമായിരുന്നു 1921–-ആഹ്വാനവും താക്കീതും.

1946 ആഗസ്‌ത്‌ 20 നായിരുന്നു ദേശാഭിമാനിയിൽ ‘ആഹ്വാനവും താക്കീതും’ പ്രസിദ്ധീകരിച്ചത്‌. ആഗസ്‌ത്‌ 24ന്‌‌ കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസും പ്രസ്സും ബ്രിട്ടീഷ്‌ പൊലീസ്‌ കൈയേറി‌. ജാമ്യസംഖ്യ കണ്ടുകെട്ടി പത്രത്തിന്‌ നിരോധനം ഏർപ്പെടുത്തി. കലാപത്തിന്റെ ചരിത്രപ്രാധാന്യം ആവർത്തിച്ച്‌ 1971 ആഗസ്‌ത്‌ 20 ന്‌  50–--ാം വാർഷികത്തിൽ  1946 ആഗസ്‌ത്‌ 24ന്റെ ഒന്നാംപേജ്‌  ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ദേശാഭിമാനി

മലബാർ കലാപത്തിന്റെ 25–-ാം വാർഷികം പ്രമാണിച്ചായിരുന്നു നിലപാട്‌ പ്രസിദ്ധീകരിച്ചത്‌. ഇതിനടുത്ത ദിവസം, ആഗസ്‌ത്‌ 21 ന്‌  കമ്യൂണിസ്‌റ്റ്‌ പാർടിയെയും ദേശാഭിമാനിയെയും വിമർശിച്ച്‌ മാതൃഭൂമി മുഖപ്രസംഗമെഴുതി.  ‘മാതൃഭൂമി എതിർക്കുന്നത്‌ സാമുദായിക ലഹളയേയോ ബഹുജന സമരത്തേയോ’ എന്നപേരിൽ  22ന്‌  ദേശാഭിമാനിയിൽ ഇ എം എസ്‌ ‌ മറുപടിയെഴുതി. ഇതിന്റെ തുടർച്ചയായി ‌ ആഗസ്‌ത്‌ 24ന്‌‌ കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസും പ്രസ്സും ബ്രിട്ടീഷ്‌ പൊലീസ്‌ കൈയേറി‌. പത്രത്തിന്‌ നിരോധനം ഏർപ്പെടുത്തി. 

കലാപത്തിന്റെ ചരിത്രപ്രാധാന്യം ആവർത്തിച്ച്‌ 1971 ആഗസ്‌ത്‌ 20 ന്‌  50–--ാം വാർഷികത്തിനും ദേശാഭിമാനി പ്രത്യേക സപ്ലിമെന്റിറക്കി. ‌ ‘കുഞ്ഞഹമ്മദ്‌‌ ഹാജി: വീര മാപ്പിള നേതാവ്‌ ’എന്ന തലക്കെട്ടിൽ സർദാർ ചന്ദ്രോത്തിന്റെ ലേഖനവും പ്രസിദ്ധീകരിച്ചു. മലബാർ കലാപകാലത്ത്‌ ഏറനാട്ടിൽ പട്ടാളക്കാരനായിരുന്ന ചന്ത്രോത്തിന്റെ അനുഭവത്തിൽ നിന്നുള്ളതായിരുന്നു ആ കുറിപ്പ്‌.  വാരിയംകുന്നത്ത്‌‌ കുഞ്ഞഹമ്മദ്‌ ഹാജി സാമ്രാജ്യവിരോധിയായ പോരാളിയാണെന്ന നിരീക്ഷണമാണ്‌ ‌ചന്ദ്രോത്ത്‌ അതിൽ പങ്കുവച്ചത്‌. 1921–-ആഗസ്‌ത്‌ 20നായിരുന്നു തിരൂരങ്ങാടിയിലും പരിസരത്തുമായി മലബാർ കലാപത്തിന്റെ തുടക്കം.

 ഇഎം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ ഇവിടെ വായിക്കാം

പി വി ജീജോ

No comments:

Post a Comment