Sunday, May 23, 2010

ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം

'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തിലേറ്റെടുക്കുന്ന പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥമുള്ള ബ്ലോഗ് പ്രസ്സ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിസംരക്ഷണസന്ദേശം ലോകമാകെ ഒരേസമയം എത്തിയ്ക്കുന്നതിന്റെകൂടി ഭാഗമായാണ് ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച ലേഖനങ്ങള്‍-കുറിപ്പുകള്‍, പ്രമുഖരുടെ പരിസ്ഥിതി സംരക്ഷണസന്ദേശം, പരിസ്ഥിതിസംരക്ഷണമാസാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ജൂണ്‍ 01 മുതല്‍ 30 വരെയായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, പരിസ്ഥിതിസംരക്ഷണത്തിന്റെ അനിവാര്യത നേരിട്ട് ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളുടെ ആല്‍ബം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്.

ബ്ലോഗ് ഇവിടെ

ബ്ലോഗിലെ ലേഖനങ്ങള്‍ ഇവിടെ

1 comment:

  1. 'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തിലേറ്റെടുക്കുന്ന പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥമുള്ള ബ്ലോഗ് പ്രസ്സ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിസംരക്ഷണസന്ദേശം ലോകമാകെ ഒരേസമയം എത്തിയ്ക്കുന്നതിന്റെകൂടി ഭാഗമായാണ് ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച ലേഖനങ്ങള്‍-കുറിപ്പുകള്‍, പ്രമുഖരുടെ പരിസ്ഥിതി സംരക്ഷണസന്ദേശം, പരിസ്ഥിതിസംരക്ഷണമാസാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ജൂണ്‍ 01 മുതല്‍ 30 വരെയായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, പരിസ്ഥിതിസംരക്ഷണത്തിന്റെ അനിവാര്യത നേരിട്ട് ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളുടെ ആല്‍ബം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്.

    ReplyDelete