Wednesday, January 12, 2011

വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടി കോണ്‍ഗ്രസ് ഇന്ന് തുടങ്ങും

ഹനോയ്: വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടിയുടെ 11-ാം പാര്‍ടി കോണ്‍ഗ്രസ് 12ന് ഹനോയില്‍ തുടങ്ങും. ഒരാഴ്ച നീളുന്ന പാര്‍ടി കോണ്‍ഗ്രസില്‍ സോഷ്യലിസത്തിലേക്കുള്ള സംക്രമണകാലത്തിലെ രാഷ്ട്രനിര്‍മാണം സംബന്ധിച്ച രേഖ ചര്‍ച്ചചെയ്യും. പത്താം കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയറിപ്പോര്‍ട്ടും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. 2011-2020 കാലത്തേക്കുള്ള സാമൂഹിക- സാമ്പത്തിക വികസനനയം, വിവിധ വിഷയങ്ങളിലെ പാര്‍ടിനിലപാടുകള്‍ എന്നിവയും സമ്മേളന അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുപ്പത്താറുലക്ഷം പാര്‍ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് 1377 പേര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഉദ്ഘാടന- സമാപനസമ്മേളനങ്ങളും മറ്റു പല സെഷനുകളും തത്സമയം സംപ്രേഷണം ചെയ്യും. വിദേശത്തുനിന്നുള്ളവരടക്കം 700 മാധ്യമപ്രവര്‍ത്തകര്‍ സമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയിട്ടുണ്ട്.

ദേശാഭിമാനി 120111 label: Politics, News, Vietnam

2 comments:

  1. വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടിയുടെ 11-ാം പാര്‍ടി കോഗ്രസ് 12ന് ഹനോയില്‍ തുടങ്ങും. ഒരാഴ്ച നീളുന്ന പാര്‍ടി കോണ്‍ഗ്രസില്‍ സോഷ്യലിസത്തിലേക്കുള്ള സംക്രമണകാലത്തിലെ രാഷ്ട്രനിര്‍മാണം സംബന്ധിച്ച രേഖ ചര്‍ച്ചചെയ്യും. പത്താം കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയറിപ്പോര്‍ട്ടും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. 2011-2020 കാലത്തേക്കുള്ള സാമൂഹിക- സാമ്പത്തിക വികസനനയം, വിവിധ വിഷയങ്ങളിലെ പാര്‍ടിനിലപാടുകള്‍ എന്നിവയും സമ്മേളന അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ReplyDelete
  2. സോഷ്യലിസം, ദേശീയസ്വാതന്ത്യ്രം എന്നീ മുദ്രാവാക്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെ വിയറ്റ്നാം കമ്യൂണിസ്റ് പാര്‍ടിയുടെ 11ാം കോഗ്രസിന് തുടക്കമായി. ഹാനോയിലെ മെയ്ദിന ദേശീയ കവന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി നോങ് ഡ്യൂക്ക് മാന്‍ പത്താം കേന്ദ്രകമ്മിറ്റിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊളിറ്റ്ബ്യൂറോ അംഗവും ട്രൂങ് താങ്സാന്‍ പാര്‍ടി നേതൃത്വത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് പ്രതിനിധികള്‍ക്ക്മുമ്പാകെ സമര്‍പ്പിച്ചു. പാര്‍ടിയുടെ 36 ലക്ഷം അംഗങ്ങളെ പ്രതിധാനംചെയ്ത് 1377 പേരാണ് കോഗ്രസില്‍ പങ്കെടുക്കുന്നത്. വിദേശത്തുനിന്നുള്ള അതിഥികള്‍ക്കു പുറമെ പാര്‍ടിയുടെ മുന്‍നേതാക്കളും ഭരണനേതൃത്വും വിയറ്റ്നാം യുദ്ധവീരന്മാരുടെ അമ്മമാരും വിവിധ മേഖലകളിലെ പ്രഗത്ഭരും ഉദ്ഘാടനസമ്മേളനത്തില്‍ സംബന്ധിച്ചു. പാര്‍ടി നേതൃത്വത്തിന്റെ മികവും കാര്യക്ഷമതയും ഉയര്‍ത്തുക, ആധുനിക വ്യവസായരാഷ്ട്രം പടുത്തുയര്‍ത്താന്‍ രാജ്യത്തിന്റെ അടിസ്ഥാനമേഖല ശക്തമാക്കുക, നവീകരണപ്രക്രിയ സമഗ്രമാക്കുക- ഇതാണ് സമ്മേളനവിഷയമായി അവതരിപ്പിച്ചിട്ടുള്ളത്. 2020ഓടെ ലക്ഷ്യങ്ങള്‍ നേടാനുള്ള പരിപാടിക്ക് കോഗ്രസ് രൂപംനല്‍കും. സാമൂഹിക- സാമ്പത്തികവികസനം ലക്ഷ്യമിട്ട് 2001-2010 കാലത്തേയ്ക്ക് ആവിഷ്കരിച്ച പരിപാടി നടപ്പാക്കുന്നതില്‍ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete