നാസിക്: ലോക വനിതാദിനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന മാര്‍ച്ച് എട്ടിനു രാജ്യവ്യാപകമായി സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്ലാ സംസ്ഥാനഘടകത്തോടും സിഐടിയു ജനറല്‍ കൌണ്‍സില്‍ ആഹ്വാനംചെയ്തു. യുപിഎ സര്‍ക്കാര്‍ സ്ത്രീ തൊഴിലാളികളെ ക്രൂരമായി അവഗണിക്കുന്നത് തുറന്നുകാട്ടാനാണിതെന്ന് സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വത്തില്‍ സ്ത്രീ ഉണ്ടായിട്ടും സ്ത്രീകളോടുള്ള അവഗണന കൂടുകയാണ്-നാസിക്കില്‍ സിഐടിയു ജനറല്‍ കൌണ്‍സിലിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സ്ത്രീ തൊഴിലാളികളില്‍ 94 ശതമാനവും അസംഘടിതമേഖലയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീ തൊഴിലാളികളെയാണ്. നിയമനത്തില്‍, കൂലിയില്‍, സ്ഥാനക്കയറ്റത്തിലെല്ലാം വിവേചനമാണ്. തുല്യശമ്പളം, പ്രസവാനുകൂല്യം തുടങ്ങിയ കാര്യങ്ങളില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല. മാനദണ്ഡങ്ങളില്ലാതെ സ്ത്രീ തൊഴിലാളികളെ രാത്രിജോലിക്ക് നിയോഗിക്കുന്നതിനെ അനുകൂലിക്കുകയാണ് കേന്ദ്രം- തപന്‍സെന്‍ പറഞ്ഞു.
സുപ്രീംകോടതിയുടെ വിധി വന്ന് 13 വര്‍ഷത്തിനുശേഷമാണ് തൊഴിലിടങ്ങളിലെ ലൈംഗികചൂഷണം തടയാന്‍ നിയമം കൊണ്ടുവന്നത്. നിയമത്തില്‍ ഏറെ അപാകതയുണ്ട്. ഗാര്‍ഹിക തൊഴിലാളികളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കള്ളപ്പരാതിയുടെ പേരില്‍ സ്ത്രീകളെ ശിക്ഷിക്കാനുള്ള വകുപ്പ് സുപ്രീംകോടതിവിധിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് -തപന്‍ സെന്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായോ തൊഴിലാളികളായോ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കുറഞ്ഞ അടിസ്ഥാന ശമ്പളമോ സാമൂഹ്യ സുരക്ഷാപദ്ധതിയോ ഇവര്‍ക്കില്ല. വിവേചനത്തിനെതിരെ സമരരംഗത്തുവന്ന അങ്കണവാടി ജീവനക്കര്‍ അഭിനന്ദനമര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വിവിധ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് 23നു നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ സ്ത്രീ തൊഴിലാളികളുടെ വന്‍പങ്കാളിത്തം ഉണ്ടാകും. അങ്കണവാടി ജീവനക്കാര്‍ ഫെബ്രുവരി 24നും മത്സ്യബന്ധനത്തൊഴിലാളികള്‍ ഫെബ്രുവരി 22നും പാര്‍ലമെന്റിനു മുന്നില്‍ നടത്തുന്ന ധര്‍ണ വിജയിപ്പിക്കാന്‍ എല്ലാ സംസ്ഥാന ഘടകത്തോടും തപന്‍സെന്‍ ആഹ്വാനംചെയ്തു.
സിഐടിയു അഖിലേന്ത്യ സെക്രട്ടറി ഡോ. കെ ഹേമലത, മഹാരാഷ്ട്ര സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഡി എല്‍ ഖരാഡ്, സെക്രട്ടറി പി ആര്‍ കൃഷ്ണന്‍, സംഘാടകസമിതി ചെയര്‍മാന്‍ ആര്‍ എസ് പാണ്ഡെ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ദേശീയ കൌണ്‍സില്‍ യോഗം ചൊവ്വാഴ്ച സമാപിക്കും. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതുചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് കെ എന്‍ ഗോപിനാഥ്, പി ടി രാജന്‍, ബി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
(സി ജി പ്രദീപ്)
ദേശാഭിമാനി 110111
ലോക വനിതാദിനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന മാര്‍ച്ച് എട്ടിനു രാജ്യവ്യാപകമായി സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്ലാ സംസ്ഥാനഘടകത്തോടും സിഐടിയു ജനറല്‍ കൌണ്‍സില്‍ ആഹ്വാനംചെയ്തു. യുപിഎ സര്‍ക്കാര്‍ സ്ത്രീ തൊഴിലാളികളെ ക്രൂരമായി അവഗണിക്കുന്നത് തുറന്നുകാട്ടാനാണിതെന്ന് സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വത്തില്‍ സ്ത്രീ ഉണ്ടായിട്ടും സ്ത്രീകളോടുള്ള അവഗണന കൂടുകയാണ്-നാസിക്കില്‍ സിഐടിയു ജനറല്‍ കൌണ്‍സിലിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete