ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുവാങ്ങിയതില്‍ 100 കോടി രൂപയുടെ അഴിമതി നടന്നതായി ലോകായുക്ത കണ്ടെത്തി. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന് ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ പറഞ്ഞു. മൂന്നുമാസത്തിനകം നടപടി എടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മരുന്ന് കമ്പനികളും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരും ലോകായുക്ത സര്‍ക്കാരിന് സമര്‍പ്പിച്ചു. 2010-11ല്‍ മരുന്ന് വാങ്ങാന്‍ പുറപ്പെടുവിച്ച ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയത്. ടെന്‍ഡര്‍ പുറപ്പെടുവിച്ച കര്‍ണാടക സ്റേറ്റ് ഡ്രഗ്സ് ലോജിസ്റിക്സ് ആന്‍ഡ് വെയര്‍ഹൌസിങ് സൊസൈറ്റിയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ട്. കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍നിന്ന് മരുന്ന് വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
മരുന്ന് വാങ്ങുന്നതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്തംബറില്‍ മരുള സിദ്ധയ്യ, ശ്യാമണ്ണ, ദിവാകര റെഡ്ഡി എന്നിവര്‍ ലോകായുക്തയ്ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. ലോകായുക്തയുടെ നിര്‍ദേശപ്രകാരം ഡ്രഗ് കട്രോള്‍ വകുപ്പ് ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. വാങ്ങാന്‍ തീരുമാനിച്ചിരുന്ന മരുന്നുകളില്‍ പ്രധാനപ്പെട്ടവ അവഗണിച്ച് ഐവി ഫ്ളൂയിഡ് വാങ്ങാനാണ് 50 കോടി രൂപയിലധികവും ചെലവഴിച്ചത്. 93 ഇനം മരുന്നുകള്‍ വാങ്ങാനാണ് സൊസൈറ്റി തീരുമാനിച്ചിരുന്നത്. കൂടിയ വിലയ്ക്ക് ആവശ്യത്തിലധികം ഐവി ഫ്ളൂയിഡ് വാങ്ങിക്കൂട്ടുകയായിരുന്നു. ഒമ്പത് രൂപ വിലയുള്ള ഐവി ഫ്ളൂയിഡ് 43 രൂപയ്ക്കും പേപ്പട്ടി വിഷബാധയ്ക്കുള്ള ഇക്വിന്‍ റാബീസ് ഇമ്യുണോഗ്ളോബിന്‍ എന്ന 300 രൂപയുടെ മരുന്ന് 5000 രൂപയ്ക്കുമാണ് വാങ്ങിയത്. ആശുപത്രികളില്‍ ഐവി ഫ്ളൂയിഡ് സൂക്ഷിക്കാന്‍ സ്ഥലമില്ലാതിരിക്കെയാണ് ഇത് വാങ്ങിയത്.
ദേശാഭിമാനി 170311
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുവാങ്ങിയതില്‍ 100 കോടി രൂപയുടെ അഴിമതി നടന്നതായി ലോകായുക്ത കണ്ടെത്തി. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന് ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ പറഞ്ഞു. മൂന്നുമാസത്തിനകം നടപടി എടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മരുന്ന് കമ്പനികളും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരും ലോകായുക്ത സര്‍ക്കാരിന് സമര്‍പ്പിച്ചു. 2010-11ല്‍ മരുന്ന് വാങ്ങാന്‍ പുറപ്പെടുവിച്ച ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയത്. ടെന്‍ഡര്‍ പുറപ്പെടുവിച്ച കര്‍ണാടക സ്റേറ്റ് ഡ്രഗ്സ് ലോജിസ്റിക്സ് ആന്‍ഡ് വെയര്‍ഹൌസിങ് സൊസൈറ്റിയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ട്. കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍നിന്ന് മരുന്ന് വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
ReplyDelete