ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ മാത്രം മുന്നില്‍ക്കണ്ട് തയ്യാറാക്കുന്ന കേന്ദ്രപദ്ധതികള്‍ കേരളത്തെ വലയ്ക്കുന്നു. കേന്ദ്രം തരുന്ന നാമമാത്രമായ തുക കൊണ്ട് കേരളത്തില്‍ ഒരു പദ്ധതി പോലും നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്ന പരാതി പിന്നാലെയും. ഈ പരിമിതികളെല്ലാം അതിജീവിച്ച് കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ റെക്കോഡ് നേട്ടം കൈവരിക്കുന്നു. ഇന്ദിര ആവാസ് യോജനയുടെ (ഐഎവൈ) ഭാഗമായി ഭൂരഹിതര്‍ക്ക് അഞ്ചു സെന്റ് സ്ഥലം വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് അയ്യായിരം രൂപ. സെന്റിന് ആയിരം രൂപ നിരക്കില്‍ സ്ഥലം കിട്ടുമെങ്കില്‍ മാത്രം കേന്ദ്രത്തിന്റെ സഹായം ഉറപ്പ്. ഈ തുകയ്ക്ക് ബിഹാറിലെയും യുപിയിലെയും കുഗ്രാമങ്ങളില്‍ അഞ്ചുസെന്റ് കിട്ടിയേക്കും. കേരളത്തില്‍ ഒരിടത്തും ഈ വിലയ്ക്ക് സ്ഥലം കിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. വീട് വയ്ക്കാന്‍ മൂന്നുസെന്റ് സ്ഥലം വാങ്ങാന്‍ പട്ടികവിഭാഗങ്ങള്‍ക്ക് കോര്‍പറേഷന്‍ പരിധിയില്‍ ഒരുലക്ഷം രൂപയും പഞ്ചായത്ത് പ്രദേശത്ത് 75,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പൊതുവിഭാഗത്തില്‍പെട്ടവര്‍ക്ക് ഇതിന്റെ പകുതി തുകയാണ് ലഭിക്കുക. സ്ഥലത്തിന് തീവിലയുള്ള കേരളത്തില്‍ ഈ പണം കൊണ്ടു പോലും ഭൂമി കിട്ടാത്ത സ്ഥിതിയാണ്. അപ്പോഴാണ് ആകെ അയ്യായിരം രൂപയുമായി കേന്ദ്രപദ്ധതി.
നടപ്പു സാമ്പത്തികവര്‍ഷം തുടക്കമിട്ട രാജീവ്ഗാന്ധി ആവാസ് യോജനയും കേരളത്തെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ചേരി പരിഷ്കരണത്തിനാണ് പദ്ധതി. ചേരിക്ക് കേന്ദ്രം നല്‍കുന്ന നിര്‍വചനമാണ് പ്രശ്നം. 20 വീടെങ്കിലും അവിടെ വേണം. പരിസരം വൃത്തിഹീനമായിരിക്കണം. വൈദ്യുതിയോ കുടിവെള്ളമോ എത്താത്തതുമായിരിക്കണം പ്രദേശം. ഇത്തരമൊരു പ്രദേശം കേരളത്തില്‍ കണ്ടുകിട്ടുക പ്രയാസം. പണം ചെലവഴിച്ചില്ലെങ്കില്‍ കേരളത്തിന് അനുവദിച്ച ഫണ്ട് പാഴാകും. പല കേന്ദ്രപദ്ധതിയും നടപ്പാക്കാന്‍ സംസ്ഥാനം മുടക്കേണ്ടിവരുന്നത് നിരവധി മടങ്ങ് തുകയാണ്.
ജവഹര്‍ലാല്‍ നെഹ്റു നഗര പുനരുദ്ധാരണ പദ്ധതിയില്‍ കൊച്ചി നഗരത്തിന് അനുവദിച്ച പച്ചാളം, തമ്മനം, അത്ലാന്റിസ് എന്നീ മേല്‍പ്പാലങ്ങള്‍ക്ക് കണക്കാക്കുന്ന ചെലവ് 100 കോടി. ഇതില്‍ പകുതിയേ കേന്ദ്രം തരൂ. മൂന്ന് മേല്‍പ്പാലങ്ങള്‍ക്കുമായി സ്ഥലം ഏറ്റെടുക്കാന്‍ മുടക്കേണ്ടതാകട്ടെ 500 കോടിയും. കേന്ദ്രം തരുന്ന 50 കോടിക്കായി സ്ഥലവില അടക്കം സംസ്ഥാനം മുടക്കേണ്ടിവരുന്നത് 550 കോടി. പിഎംജിഎസ്വൈ റോഡുകളുടെ നിര്‍മാണവും കേന്ദ്രമാനദണ്ഡങ്ങള്‍മൂലം കേരളത്തില്‍ മുടങ്ങുന്ന സ്ഥിതിയാണ്. 500ല്‍ കൂടുതല്‍ ജനസംഖ്യയുള്ളതും പരസ്പരബന്ധമില്ലാത്തതുമായ ഗ്രാമങ്ങളെ ബന്ധിപ്പിക്കാനുള്ളതാണ് പദ്ധതി. അത്തരം ഗ്രാമങ്ങളൊന്നും ഇവിടെയില്ല. നിലവിലെ റോഡുകള്‍ ഈ പദ്ധതിയനുസരിച്ച് വികസിപ്പിക്കാമെന്നു കരുതിയാല്‍, എട്ട് മീറ്ററെങ്കിലും വീതി വേണമെന്ന നിബന്ധന തടസ്സം. നമ്മുടെ ഗ്രാമീണ റോഡുകളുടെ ശരാശരി വീതി നാലു മീറ്ററാണ്. അത് എട്ട് മീറ്ററാക്കണമെങ്കില്‍ സ്ഥലമെടുപ്പിന് വന്‍ തുക മുടക്കണം. സ്ഥലമെടുപ്പിനുള്ള പണം കേന്ദ്രം തരില്ല. നൂറ് വാഹനങ്ങളില്‍ കൂടുതല്‍ ഓടാത്ത റോഡിനേ കേന്ദ്രത്തിന്റെ ഫണ്ട് ലഭിക്കൂ എന്ന നിബന്ധനയും കേരളത്തില്‍ പദ്ധതി നടത്തിപ്പ് അവതാളത്തിലാക്കുന്നു. റോഡിന്റെ ചെരിവ് നിശ്ചിത പരിധിയില്‍ കൂടുതലാകരുതെന്ന നിബന്ധന മലയോരമേഖലയില്‍ പദ്ധതി നടത്തിപ്പിന് തടസ്സമാണ്.
(ആര്‍ സാംബന്‍)
ദേശാഭിമാനി 160311

ReplyDelete