ന്യൂഡല്‍ഹി: പൊതുമേഖലയില്‍ അഞ്ചുവര്‍ഷത്തിനിടെ തൊഴിലവസരത്തില്‍ 2.17 ലക്ഷത്തിന്റെ കുറവുണ്ടൊയെന്ന് കെ എന്‍ ബാലഗോപാലിനെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. 2005ല്‍ 1.8 കോടിയായിരുന്നു തൊഴില്‍. 2009ല്‍ ഇത് 1.77 കോടിയായി കുറഞ്ഞു. എന്നാല്‍, സ്വകാര്യമേഖലയില്‍ തൊഴിലവസരം 18.55 ലക്ഷം വര്‍ധിച്ചു. ഒടുവിലത്തെ സര്‍വേയുടെ കണക്കനുസരിച്ച് നഗരങ്ങളില്‍ തൊഴിലവസരം 53 ലക്ഷം കുറഞ്ഞെന്ന് എം പി അച്യുതനെ മന്ത്രി അറിയിച്ചു. 2020ല്‍ തിരുവനന്തപുരം നഗരത്തിലെ ജനസംഖ്യ 12,88,185 ആയിരിക്കുമെന്നാണ് സെന്‍സസ് റിപ്പോര്‍ട്ടുപ്രകാരം കണക്കാക്കുന്നതെന്ന് കെ എന്‍ ബാലഗോപാലിനെ മന്ത്രി സൌഗത റോയ് അറിയിച്ചു. കൊച്ചി- 8,90,034, കോഴിക്കോട്- 9,30,739, കൊല്ലം- 8,82,351, തൃശൂര്‍- 7,65,409 എന്നിങ്ങനെയാണ് ജനസംഖ്യ കണക്കാക്കുന്നത്.
സൈനിക രഹസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരിലൂടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് പി രാജീവിനെ പ്രതിരോധമന്ത്രി എ കെ ആന്റണി അറിയിച്ചു. രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടറുകള്‍ ഓഫീസുകളില്‍നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിരോധവ്യവസായത്തില്‍ സ്വകാര്യമേഖലയ്ക്ക് നൂറുശതമാനം പങ്കാളിത്തം അനുവദിച്ചിട്ടുണ്ടെന്നും പ്രത്യക്ഷ വിദേശനിക്ഷേപം 26 ശതമാനമാണെന്നും കെ ഇ ഇസ്മായിലിനെ പ്രതിരോധമന്ത്രി അറിയിച്ചു.
സ്കൂളില്‍ പോകാത്ത കുട്ടികള്‍ക്ക് പ്രായത്തിന് അനുയോജ്യമായ ക്ളാസിലേക്ക് പ്രവേശനം നല്‍കാന്‍ വിദ്യാഭ്യാസ അവകാശനിയമത്തില്‍ പ്രത്യേക വകുപ്പുണ്ടെന്ന് എം ബി രാജേഷിനെ മന്ത്രി ഡി പുരന്ദേശ്വരി അറിയിച്ചു. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനുകീഴില്‍ രാജ്യത്ത് 5768 ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് എ സമ്പത്തിനെ മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. കേരളത്തിലെ ലോട്ടറി മാഫിയയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണിയെ പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി വി നാരായണസ്വാമി അറിയിച്ചു. 2011 മാര്‍ച്ച് മൂന്നിനാണ് കത്ത് കിട്ടിയത്. ഡല്‍ഹി പൊലീസ് എസ്റാബ്ളിഷ്മെന്റ് ആക്ടിലെ ചട്ടം ആറുപ്രകാരം സിബിഐ അന്വേഷണത്തിനാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി 170311
പൊതുമേഖലയില്‍ അഞ്ചുവര്‍ഷത്തിനിടെ തൊഴിലവസരത്തില്‍ 2.17 ലക്ഷത്തിന്റെ കുറവുണ്ടൊയെന്ന് കെ എന്‍ ബാലഗോപാലിനെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. 2005ല്‍ 1.8 കോടിയായിരുന്നു തൊഴില്‍. 2009ല്‍ ഇത് 1.77 കോടിയായി കുറഞ്ഞു. എന്നാല്‍, സ്വകാര്യമേഖലയില്‍ തൊഴിലവസരം 18.55 ലക്ഷം വര്‍ധിച്ചു. ഒടുവിലത്തെ സര്‍വേയുടെ കണക്കനുസരിച്ച് നഗരങ്ങളില്‍ തൊഴിലവസരം 53 ലക്ഷം കുറഞ്ഞെന്ന് എം പി അച്യുതനെ മന്ത്രി അറിയിച്ചു. 2020ല്‍ തിരുവനന്തപുരം നഗരത്തിലെ ജനസംഖ്യ 12,88,185 ആയിരിക്കുമെന്നാണ് സെന്‍സസ് റിപ്പോര്‍ട്ടുപ്രകാരം കണക്കാക്കുന്നതെന്ന് കെ എന്‍ ബാലഗോപാലിനെ മന്ത്രി സൌഗത റോയ് അറിയിച്ചു. കൊച്ചി- 8,90,034, കോഴിക്കോട്- 9,30,739, കൊല്ലം- 8,82,351, തൃശൂര്‍- 7,65,409 എന്നിങ്ങനെയാണ് ജനസംഖ്യ കണക്കാക്കുന്നത്.
ReplyDelete