നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ എല്ലാ ജീവനക്കാരും തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സിഐടിയു സംസ്ഥനകമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ ഭരണമാണ് എല്‍ഡിഎഫിന്റേതെന്ന് രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിക്കും. ഭക്ഷ്യവിലക്കയറ്റം തടയുന്നതിലും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിലും കേരളം ഇന്ത്യക്ക് മാതൃകയാണ്. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ രണ്ടു രൂപയ്ക്ക് അരി വിതരണംചെയ്യാനുള്ള തീരുമാനം കേരളം ഹൃദയപൂര്‍വം സ്വാഗതം ചെയ്തുകഴിഞ്ഞു.
പൊതുജനാരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, കാര്‍ഷികം, സാമ്പത്തികം, ക്രമസമാധാനപാലനം, പദ്ധതി നിര്‍വഹണം തുടങ്ങി എല്ലാ മേഖലയിലും ശ്രദ്ധേയമായ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെയും എംപ്ളോയീസ് സ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളുടെയും നടത്തിപ്പില്‍ കാര്യക്ഷമത തെളിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, പരമ്പരാഗത- അസംഘടിത- സംഘടിത മേഖലകളില്‍ പണിയെടുക്കുന്ന ദശലക്ഷക്കണക്കായ തൊഴിലാളികളുടെ ശമ്പളവും കൂലിയും പരിഷ്കരിച്ച് ഗണ്യമായ വര്‍ധന നല്‍കി. 59 ലക്ഷം തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളും കുറഞ്ഞ പെന്‍ഷന്‍ 400 രൂപയും ഉറപ്പുവരുത്തി. ഭരണരംഗത്ത് സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കി. തദ്ദേശ സ്ഥാപനങ്ങളില്‍ നിയമനിര്‍മാണം വഴി 50 ശതമാനം പ്രാതിനിധ്യം പ്രയോഗത്തില്‍ വരുത്തി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാകട്ടെ സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്താന്‍പോലും കൂട്ടാക്കുന്നില്ല. വിഴിഞ്ഞം പദ്ധതി, വല്ലാര്‍പാടം പദ്ധതി, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ ബൃഹത് പദ്ധതികളുടെ കുരുക്കഴിച്ച് പ്രവര്‍ത്തനം തുടങ്ങി. കേരളമുയര്‍ത്തുന്ന ബദല്‍നയം ഇന്ത്യക്കാകെ മാതൃകയാണ്. ഇതിനെ പുഷ്ടിപ്പെടുത്തുന്നതും ഉറപ്പിക്കുന്നതുമാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക.
ജനോപകാരപദ്ധതിയുടെ ഗുണഫലം രാഷ്ട്രീയ വ്യത്യാസമെന്യേ അനുഭവിച്ച ജനലക്ഷങ്ങളെ ഓര്‍മിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പാക്കുന്നതിനും സിഐടിയു ഉള്‍പ്പെടെയുള്ള എല്‍ഡിഎഫുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളില്‍ അണിനിരന്നിട്ടുള്ള ജീവനക്കാരും തൊഴിലാളികളും ശക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എല്ലാ ജനങ്ങളെയും ഐക്യപ്പെടുത്തി അണിനിരത്തേണ്ടത് തൊഴിലാളികളുടെ കടമയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ദേശാഭിമാനി 170311
No comments:
Post a Comment