അഞ്ചാലുംമൂട്:
പ്രായാധിക്യത്തില്‍ വിറയാര്‍ന്ന കൈകളാല്‍ അഞ്ഞൂറിന്റെ പച്ച നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ ഐഷാ ഉമ്മയുടെ മുഖത്ത് മൊഞ്ചുള്ള പുതുപ്പെണ്ണിന്റെ തിളക്കം. വയസ്സുകാലത്ത് സ്വന്തമായി പത്തുകാശ് കിട്ടുന്നതിന്റെ ആഹ്ളാദം. 'പണ്ടൊക്കെ മൊട്ടുസൂചി വാങ്ങണേലും മക്കളോട് കൈനീട്ടണം. അക്കാലമൊക്കെ പോയി. സ്വന്തം കാര്യത്തിന് ആരോടും ഇരക്കേണ്ട. സുഭിക്ഷമായി കഴിയാനുള്ളത് സര്‍ക്കാര് തരുന്നുണ്ട്. പണ്ട് അനുഭവിച്ച കഷ്ടപ്പാടിന്റെ ഫലം'- കുരീപ്പുഴ നെല്ലുവിള ഇറക്കത്തില്‍ ഐഷാഉമ്മയ്ക്ക് കയര്‍ത്തൊഴിലാളി പെന്‍ഷന്‍ 1800 രൂപയാണ് ലഭിച്ചത്. കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വന്നാല്‍ പണ്ടത്തെപ്പോലെ വീണ്ടും പെന്‍ഷന്‍ കുടിശ്ശികയാകുമെന്ന് ഐഷാഉമ്മയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ ഐഷാഉമ്മ മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ട്- 'സംശയം വേണ്ട, എന്റെ വോട്ട് എല്‍ഡിഎഫിന് തന്നെ'.
കയര്‍ത്തൊഴിലാളി പെന്‍ഷന്‍ വിതരണംചെയ്യുന്നത് അറിഞ്ഞ് തൃക്കടവൂര്‍ പഞ്ചായത്ത് ഓഫീസില്‍ രാവിലെ എട്ടിനുതന്നെ തൊഴിലാളികള്‍ എത്തിയിരുന്നു. നാളുകള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടിയവര്‍ സൌഹൃദം പങ്കുവച്ചു. 'ആകെയുള്ള പെന്‍ഷന്‍ 110 രൂപയാണ്. മരുന്നിനുപോലും തികയില്ല. അതും കോണ്‍ഗ്രസുകാര് കൃത്യമായി തരാറില്ല'- കുപ്പണ വളവില്‍ വീട്ടില്‍ ദാമോദരനും ഭാര്യ പങ്കജാക്ഷിയും ദുരിതജീവിതത്തിന്റെ പഴയകാലം ഓര്‍മപ്പെടുത്തി. 'പാവങ്ങളായ ഞങ്ങളോട് കാരുണ്യമുള്ളത് ഇടതുപക്ഷ സര്‍ക്കാരിനു മാത്രമാണ്. ഈ തെരഞ്ഞെടുപ്പില്‍ അവര്‍തന്നെ ജയിച്ചുവരും.'
കയര്‍ത്തൊഴിലാളികള്‍ക്ക് 300 രൂപവീതം മാര്‍ച്ചുവരെയുള്ള കുടിശ്ശിക തീര്‍ത്തുനല്‍കി. 'അടുത്ത മാസം മുതല്‍ 400 രൂപ വാങ്ങാം. ഈ സര്‍ക്കാര് വീണ്ടും വന്നാല്‍ പെന്‍ഷന്‍ വീണ്ടും കൂട്ടും, ഉറപ്പാണ്. വോട്ട് അവര്‍ക്കുതന്നെ.'- കടവൂര്‍ സതിഭവനില്‍ മല്ലാക്ഷിക്കും ചിറക്കരോട് പുത്തന്‍വീട്ടില്‍ ഷെരീഫാബീവിക്കും ഒരേസ്വരം. പെന്‍ഷന്‍ വാങ്ങാനെത്തിയവരെ സഹായിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് എ അമാനും മറ്റു ജനപ്രതിനിധികളും പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നു.
(കെ ബി ജോയി)
ദേശാഭിമാനി 230311

ReplyDelete