Wednesday, March 23, 2011

ബംഗാളില്‍ മുട്ടുമടക്കിയത് കേന്ദ്രം വീഴാതിരിക്കാന്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമത ബാനര്‍ജി വച്ചുനീട്ടിയ സീറ്റുകളില്‍ ഒതുങ്ങാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത് അഴിമതിയില്‍ പൂണ്ട കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പ്. ബംഗാളില്‍ല്‍താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ കേന്ദ്രത്തില്‍ല്‍പിന്തുണയുണ്ടാകില്ലെന്നന്നമമത ബാനര്‍ജിയുടെ ഭീഷണിക്കു മുമ്പിലാണ് കോണ്‍ഗ്രസ് മുട്ടുകുത്തിയത്. മമതയുടെ ഭീഷണി കണക്കിലെടുത്താണ് സംസ്ഥാന നേതൃതത്തിന്റെ അഭിപ്രായത്തിന് വിലകല്‍പ്പിക്കാതെ ഹൈക്കമാന്‍ഡ് മമതയുമായി സീറ്റ്ല്‍ധാരണയുണ്ടാക്കിയത്. 90 സീറ്റെങ്കിലും കിട്ടണമെന്നതില്‍ പിസിസി ഉറച്ച നില്‍ക്കെയാണ് ഹൈക്കമാന്‍ഡ് 65 സീറ്റ് വാങ്ങി കീഴടങ്ങിയത്. നിരവധി അഴിമതി ആരോപണങ്ങളില്‍ നട്ടംതിരിയുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ തൃണമൂലിനെ കൂടെനിര്‍ത്തുകയെന്നതാണ് നിയമസഭ സീറ്റുകളേക്കാള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചത്. ബംഗാളില്‍ മമതയുടെ താളത്തിനൊത്ത് തുള്ളിയില്ലെങ്കില്‍ ഡല്‍ഹിയില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കോണ്‍ഗ്രസിനറിയാം. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടാണ് സഖ്യം ഉണ്ടാക്കിയത്.

അഴിമതിയില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാരിനെ താങ്ങിനിര്‍ത്തേണ്ട ചുമതല തനിക്കില്ലെന്ന് മമത ബാനര്‍ജി സീറ്റുവിഭജന ചര്‍ച്ചയില്‍ പ്രണബ് മുഖര്‍ജി, ഷക്കീല്‍ അഹമ്മദ്, ജനാര്‍ദനന്‍ പൂജാരി എന്നീ നേതാക്കളോട് തുറന്നടിച്ചതാണ്. ബംഗാളിലെ താല്‍പ്പര്യം കണക്കിലെടുത്താണ് താന്‍ പിന്തുണയ്ക്കുന്നതെന്നും മമത വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് മമത അന്ത്യശാസനം പുറപ്പെടുവിച്ച് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

തൃണമൂല്‍കോണ്‍ഗ്രസിന് കീഴടങ്ങിയതിനെതിരെ ബംഗാളിലെ കോണ്‍ഗ്രസില്‍ പ്രതിഷേധം കത്തുകയാണ്. എംപിമാരായ ദീപാ ദാസ് മുന്‍ഷി, അധിര്‍ ചൌധരി, അബുള്‍ ഹസ്സന്‍ ചൌധരി, പിസിസി വൈസ് പ്രസിഡന്റ് ശങ്കര്‍ സിങ് എന്നിവര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസിന് താരതമ്യേന ശക്തിയുള്ള മൂര്‍ഷിദാബാദ്, മാള്‍ദ, ഉത്തര ദിനാജ്പുര്‍ എന്നീ ജില്ലകളില്‍ തൃണമൂലിന് ഒറ്റ സീറ്റും കൊടുക്കില്ലെന്ന വാശിയിലാണ് അവിടത്തെ നേതാക്കള്‍. മൂര്‍ഷിദാബാദില്‍ തൃണമൂലുകാര്‍ക്ക് ഒറ്റ സീറ്റും നല്‍കില്ലെന്ന് ഡിസിസി പ്രസിഡന്റ് അധിര്‍ ചൌധരി പറഞ്ഞു. തൃണമൂല്‍ മത്സരിക്കുന്ന നാലു സീറ്റിലും സ്വതന്ത്രരെ റിബലുകളായി രംഗത്തിറക്കുമെന്നും ചൌധരി പറഞ്ഞു. മാള്‍ദയിലെ 12 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് അയച്ചതാണെന്ന് അബുള്‍ഹസ്സന്‍ പറഞ്ഞു. മമതയുടെ കടുത്ത എതിരാളി ദീപാ ദാസ് മുന്‍ഷി എംപിയുടെ നിയന്ത്രണത്തിലാണ് ഉത്തര ദിനാജ്പുര്‍ ജില്ല. ഇവിടെയുള്ള എട്ടു സീറ്റില്‍ ഒന്നും തൃണമൂലിന് നല്‍കില്ലെന്ന് ദീപാ ദാസ് മുന്‍ഷി പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലവിലുള്ള പല എംഎല്‍എമാരും സീറ്റുപോയതോടെ സ്വതന്ത്രരായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഖരക്പ്പുര്‍ സര്‍ദറില്‍ തുടര്‍ച്ചയായി ഒമ്പതു തവണ ജയിച്ച കോണ്‍ഗ്രസ് നേതാവ് ഗ്യാന്‍ സിങ് സോപാള്‍, കൊല്‍ക്കത്ത പോര്‍ട്ടില്‍ല്‍ജയിച്ച രാം പ്യാരേ രാം, ഗാര്‍ഡന്‍ റീച്ചിലെ അബ്ദുള്‍ ഖാലിദ് മൊള്ള എന്നിവര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. ആകെയുള്ള 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പത്തു പേര്‍ക്കും സീറ്റ് നഷ്ടമായിട്ടുണ്ട്.
(ഗോപി)

ദേശാഭിമാനി 230311

1 comment:

  1. പശ്ചിമബംഗാളില്‍ മമത ബാനര്‍ജി വച്ചുനീട്ടിയ സീറ്റുകളില്‍ ഒതുങ്ങാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത് അഴിമതിയില്‍ പൂണ്ട കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പ്. ബംഗാളില്‍ല്‍താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ കേന്ദ്രത്തില്‍ല്‍പിന്തുണയുണ്ടാകില്ലെന്നന്നമമത ബാനര്‍ജിയുടെ ഭീഷണിക്കു മുമ്പിലാണ് കോണ്‍ഗ്രസ് മുട്ടുകുത്തിയത്. മമതയുടെ ഭീഷണി കണക്കിലെടുത്താണ് സംസ്ഥാന നേതൃതത്തിന്റെ അഭിപ്രായത്തിന് വിലകല്‍പ്പിക്കാതെ ഹൈക്കമാന്‍ഡ് മമതയുമായി സീറ്റ്ല്‍ധാരണയുണ്ടാക്കിയത്. 90 സീറ്റെങ്കിലും കിട്ടണമെന്നതില്‍ പിസിസി ഉറച്ച നില്‍ക്കെയാണ് ഹൈക്കമാന്‍ഡ് 65 സീറ്റ് വാങ്ങി കീഴടങ്ങിയത്. നിരവധി അഴിമതി ആരോപണങ്ങളില്‍ നട്ടംതിരിയുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ തൃണമൂലിനെ കൂടെനിര്‍ത്തുകയെന്നതാണ് നിയമസഭ സീറ്റുകളേക്കാള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചത്. ബംഗാളില്‍ മമതയുടെ താളത്തിനൊത്ത് തുള്ളിയില്ലെങ്കില്‍ ഡല്‍ഹിയില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കോണ്‍ഗ്രസിനറിയാം. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടാണ് സഖ്യം ഉണ്ടാക്കിയത്.

    ReplyDelete