Friday, March 18, 2011

അടിയന്തര പിബി യോഗമെന്ന വാര്‍ത്ത തെറ്റ്: സിപിഐ എം

കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചുചേര്‍ത്തെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസില്‍നിന്ന് അറിയിച്ചു. പാര്‍ടി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പിബി അംഗങ്ങളുടെ യോഗം എല്ലാദിവസവും ചേരാറുണ്ട്. തലസ്ഥാനത്തുള്ള പിബി അംഗങ്ങളാണ് ഈ യോഗത്തില്‍ പങ്കെടുക്കാറുള്ളത്. എല്ലാ ദിവസവും രാവിലെ പത്തിനാണ് യോഗം ചേരുക. എന്നാല്‍, വ്യാഴാഴ്ച വൈകിട്ടാണ് ചേര്‍ന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും കേരളത്തില്‍നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് തിരിച്ചെത്തിയത്. പാര്‍ലമെന്റില്‍ വിക്കിലീക്സിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഇരുസഭയും പ്രക്ഷുബ്ധമായതിനാല്‍ സീതാറാം യെച്ചൂരിക്കും വൃന്ദ കാരാട്ടിനും വൈകിട്ടുമാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇതിനാലാണ് യോഗം വൈകിട്ട് ചേര്‍ന്നത്.

രാവിലെ യോഗം ചേരാന്‍ പറ്റാത്ത അവസരങ്ങളില്‍ വൈകിട്ട് പിബി യോഗം ചേരുന്നത് സാധാരണമാണ്. പ്രധാന വിഷയങ്ങളുണ്ടാകുമ്പോള്‍ ഡല്‍ഹിയിലുള്ള പിബി അംഗങ്ങളുടെ യോഗം രണ്ടും മൂന്നും തവണ ചേരാറുണ്ട്. വിക്കിലീക്സ് വെളിപ്പെടുത്തല്‍, തമിഴ്നാട്ടില്‍ ഇടതുപക്ഷത്തിന് അനുവദിച്ച സീറ്റുകളില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ പ്രശ്നം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്തത്. കേരള സംസ്ഥാന സെക്രട്ടറിയറ്റ്, സംസ്ഥാന കമ്മിറ്റി എന്നീ യോഗങ്ങളില്‍ നടന്ന ചര്‍ച്ചയും തീരുമാനങ്ങളും വ്യാഴാഴ്ചത്തെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തെന്നും കേന്ദ്രകമ്മിറ്റി ഓഫീസില്‍നിന്ന് അറിയിച്ചു.

ദേശാഭിമാനി 180311

1 comment:

  1. കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചുചേര്‍ത്തെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസില്‍നിന്ന് അറിയിച്ചു. പാര്‍ടി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പിബി അംഗങ്ങളുടെ യോഗം എല്ലാദിവസവും ചേരാറുണ്ട്. തലസ്ഥാനത്തുള്ള പിബി അംഗങ്ങളാണ് ഈ യോഗത്തില്‍ പങ്കെടുക്കാറുള്ളത്. എല്ലാ ദിവസവും രാവിലെ പത്തിനാണ് യോഗം ചേരുക. എന്നാല്‍, വ്യാഴാഴ്ച വൈകിട്ടാണ് ചേര്‍ന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും കേരളത്തില്‍നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് തിരിച്ചെത്തിയത്. പാര്‍ലമെന്റില്‍ വിക്കിലീക്സിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഇരുസഭയും പ്രക്ഷുബ്ധമായതിനാല്‍ സീതാറാം യെച്ചൂരിക്കും വൃന്ദ കാരാട്ടിനും വൈകിട്ടുമാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇതിനാലാണ് യോഗം വൈകിട്ട് ചേര്‍ന്നത്.

    ReplyDelete