വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുരക്ഷയുടെയും കര്‍മപദ്ധതി എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. വികസനത്തിനൊപ്പം സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തിയ ജനകീയബദലിന്റെ വിജയത്തിന് അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍തന്നെയാണ് സാക്ഷ്യം. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടമെത്താത്ത ഒരു കുടുംബം പോലുമില്ല കേരളത്തില്‍. യുഡിഎഫ് തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് നേട്ടങ്ങളുടെ നിറവില്‍ ക്ഷേമവും നീതിയും നിലനിര്‍ത്തി അതിവേഗം വളരുന്ന കേരളം ലക്ഷ്യമാക്കുന്നു. ജനനം മുതല്‍ മരണംവരെ ഓരോ പൌരനും സുരക്ഷ ഉറപ്പുവരുത്തുകയെന്ന മഹാദൌത്യമാണ് എല്‍ഡിഎഫ് ഏറ്റെടുക്കാന്‍ പോകുന്നത്. അതോടൊപ്പം കേരളത്തെ വൈജ്ഞാനികസമൂഹമാക്കി മാറ്റുമെന്നും പ്രഖ്യാപിക്കുന്നു.
സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ-സാമ്പത്തിക നീതിയും ഒന്നിച്ചു കൊണ്ടുപോകുന്ന കേരള വികസന മാതൃകയാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചത്. എല്ലാവര്‍ക്കും വീട്, ഭൂമി, ഭക്ഷണം, കുടിവെള്ളം, വെളിച്ചം-ഇതായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനം. ആ ദൌത്യം പൂര്‍ണതയിലേക്ക് നീങ്ങുന്നു. കര്‍ഷക ആത്മഹത്യ കൃഷിയിടങ്ങള്‍ കണ്ണീര്‍ക്കയമാക്കിയ കാലത്താണ് എല്‍ഡിഎഫ് അധികാരമേല്‍ക്കുന്നത്. ആദ്യമന്ത്രിസഭായോഗം ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. പിന്നീടിങ്ങോട്ട് കാര്‍ഷികമേഖല അഭിവൃദ്ധിയിലേക്ക് കുതിച്ചു. നെല്ല് സംഭരണവില ഏഴ് രൂപയില്‍ നിന്നുയര്‍ത്തുമെന്നായിരുന്നു വാഗ്ദാനം. ഇന്ന് സംഭരണവില 14 രൂപയാണ്. കര്‍ഷകകടാശ്വാസ കമീഷന്‍ കടങ്ങള്‍ എഴുതിത്തള്ളി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്.്് എന്നാല്‍ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ നടപടിയെടുത്തു. ഭക്ഷ്യസുരക്ഷയ്ക്ക് ആവിഷ്കരിച്ച പദ്ധതി കര്‍മപഥത്തിലാണ്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.
എട്ട് പുതിയ പൊതുമേഖലാവ്യവസായങ്ങള്‍, 96 കോടി രൂപ നഷ്ടം വരുത്തിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 300 കോടിയിലേറെ ലാഭം നേടി, ശക്തമായ കമ്പോള ഇടപെടലിലൂടെ വിലക്കയറ്റം തടഞ്ഞു, ക്ഷേമപെന്‍ഷന്‍ 200 രൂപയാക്കുമെന്ന് വാഗ്ദാനംചെയ്ത സ്ഥാനത്ത് 400 രൂപയായി ഉയര്‍ത്തി, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി, പാവപ്പെട്ടവരുടെ എല്ലാ ഭവനവായ്പകളും എഴുതിത്തളളി, മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും കടാശ്വാസം, ഇന്‍ഫോപാര്‍ക്ക് സംരക്ഷിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കി, വനാവകാശ നിയമപ്രകാരം മുപ്പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഗുണമേന്മയില്‍ കുതിച്ചു ചാട്ടം, പരിസ്ഥിതി സംരക്ഷണത്തിനു നല്‍കിയ ഊന്നല്‍ ഹരിത ബജറ്റിലെത്തി നില്‍ക്കുന്നു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം, പട്ടികജാതി-പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കുളള പണം ജനസംഖ്യാനുപാതികമായി വകയിരുത്തി, നിയമനനിരോധനം അവസാനിപ്പിച്ച് പിഎസ്സി വഴി ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍, ജീവനക്കാര്‍ക്ക് യുഡിഎഫ് നിഷേധിച്ച ഭവനവായ്പയടക്കം എല്ലാ ആനുകൂല്യങ്ങളും, കൃത്യസമയത്ത് ശമ്പളപരിഷ്കരണം-എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പിലാക്കുകയായിരുന്നു. അവിശ്വസനീയമായ ധനമാനേജ്മെന്റിനാണ് അഞ്ചുവര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. വികസന-ക്ഷേമ ചെലവുകള്‍ വെട്ടിച്ചുരുക്കാതെ വരുമാനം വര്‍ധിപ്പിച്ചു. അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി. നികുതി വരുമാനം ഏഴായിരം കോടിയില്‍നിന്ന് 16,000 കോടി രൂപയായി.
അഭിമാനകരമായ ഈ നേട്ടങ്ങളുടെ തുടര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള വഴിതുറക്കുകയാണ് എല്‍ഡിഎഫ് പ്രകടനപത്രിക.
സ്ത്രീപക്ഷത്ത് ഉറച്ച്; പദ്ധതികള്‍ക്ക് 7500 കോടി
കേരളത്തിന്റെ വികസനത്തില്‍ സ്ത്രീകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് തിരുത്തുന്നതിനുള്ള പരിശ്രമം മുന്നോട്ടു കൊണ്ടുപോകുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രിക. യുഡിഎഫ് ഭരണകാലത്ത് പദ്ധതിയുടെ അഞ്ചുശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍ ഗുണഭോക്താക്കളായുള്ള സ്കീമുകള്‍ക്ക് അനുവദിച്ചിരുന്നത്. 2011-12ലെ ബജറ്റില്‍ ഇത് 9.4 ശതമാനമാക്കി. ഇന്ത്യയില്‍ ആദ്യം സംസ്ഥാനതലത്തില്‍ ജെന്‍ഡര്‍ ബജറ്റിങ് കേരളത്തിലാണ് നടപ്പാക്കിയത്. അടുത്ത അഞ്ചുവര്‍ഷം 7500 കോടി സ്ത്രീകള്‍ ഉപയോക്താക്കളായുള്ള സ്കീമുകള്‍ക്കായി ചെലവഴിക്കും.
1000 കോടി രൂപ കുടുംബശ്രീ വഴി ചെലവാക്കും. അഞ്ചുലക്ഷം സ്ത്രീകള്‍ക്ക് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളില്‍ തൊഴില്‍ നല്‍കാനുള്ള സ്കീം കുടുംബശ്രീവഴി നടപ്പാക്കും. നാലു ശതമാനം പലിശയ്ക്കുളള ബാങ്ക് ലിങ്കേജ് പദ്ധതി സാര്‍വത്രികമാക്കും. പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കു കീഴില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ വിപുലമായ തോതിലാരംഭിക്കും. നാഷണല്‍ ലൈവ്ലിഹുഡ് മിഷന്റെ നോഡല്‍ ഏജന്‍സി കുടുംബശ്രീ ആയിരിക്കും. ഈ സ്ഥാനം ജനശ്രീക്ക് നല്‍കുന്നതിനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
സ്വയംസഹായസംഘാംഗങ്ങളുടെ ആത്മഹത്യയിലൂടെ കുപ്രസിദ്ധമായ ആന്ധ്രയിലെ മൈക്രോ ഫിനാന്‍സ് ബ്ളേഡ് കമ്പനികള്‍പോലുളള ഒന്നായി ജനശ്രീ അതിവേഗം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്.
എല്ലാ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കു പ്രത്യേക മൂത്രപ്പുര നിര്‍മിക്കും. വനിതാ ഹോസ്റലുകള്‍ എല്ലാ നഗരത്തിലും സ്ഥാപിക്കും. സ്ത്രീകള്‍ക്കായുളള പ്രത്യേക തൊഴില്‍പരിശീലന സ്ഥാപനങ്ങള്‍ വ്യാപകമാക്കും. വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സ്വയംതൊഴിലിന് കൂടുതല്‍ പണമനുവദിക്കും. വിധവകള്‍ക്ക് ജോലിക്കുള്ള പ്രായപരിധിയില്‍ ഇളവു വരുത്തും.
തന്റേടം ജെന്‍ഡര്‍ പാര്‍ക്കുകള്‍ ആരംഭിക്കും. സാംസ്കാരിക സേവനമേഖലകളിലെ സ്ത്രീസംരംഭകര്‍ക്കുളള കെട്ടിട സൌകര്യങ്ങളും പഠനകേന്ദ്രവും ലൈബ്രറിയും ഗസ്റ് ഹൌസ് തുടങ്ങിയവയെല്ലാമടങ്ങുന്നതായിരിക്കും ഈ പാര്‍ക്ക്.
വനിതാ കമീഷന്‍, വനിതാ വികസന കോര്‍പറേഷന്‍, ഗാര്‍ഹിക പീഡന നിയമത്തിന്റെ നടത്തിപ്പ് എന്നിവ ശക്തിപ്പെടുത്തും. സ്വതന്ത്രമായ വനിതാവികസനവകുപ്പ് രൂപീകരിക്കും.
കൂലിയോടുകൂടി ഒരു മാസത്തെ പ്രസവാവധി
ക്ഷേമ, സുരക്ഷാപരിപാടികള്‍ സംയോജിപ്പിച്ച് സമഗ്ര സാമൂഹ്യസുരക്ഷ പദ്ധതിക്ക് രൂപംനല്‍കിയത് അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ സുപ്രധാനം. അടുത്ത അഞ്ചുവര്‍ഷംക്കൊണ്ട് ജനനംമുതല്‍ മരണംവരെ കേരളത്തിലെ ഓരോ പൌരനും സുരക്ഷ ഉറപ്പാക്കാനുളള പരിപാടി നടപ്പാക്കും. പ്രധാനപ്പെട്ട സ്കീമുകള്‍ ഇവയാണ്:
*അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ഒരുമാസത്തെ കൂലിയോടുകൂടിയുള്ള പ്രസവാവധി.
* എല്ലാ കുഞ്ഞുങ്ങളുടെ പേരിലും 10,000 രൂപയുടെ നിക്ഷേപം.
* ആരോഗ്യ ഇന്‍ഷുറന്‍സ്, വരുമാന- തൊഴിലുറപ്പുപദ്ധതികള്‍.
* എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരി.
* 400 രൂപ വാര്‍ധക്യകാല പെന്‍ഷന്‍
* അഞ്ചുവര്‍ഷംകൊണ്ട് കൂലിയോടു കൂടിയുളള പ്രസവാവധി മൂന്നു മാസമായി ഉയര്‍ത്തും.
* വാര്‍ധക്യകാല/ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കും.
* ക്ഷേമ പെന്‍ഷനുകള്‍ ഇല്ലാത്ത എല്ലാവര്‍ക്കും ഇതിന്റെ നാലിലൊന്നെങ്കിലും പെന്‍ഷന്‍ ഉറപ്പുവരുത്തും.
* കൂടുതല്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സിനും പെന്‍ഷനും കൂടുതല്‍ പ്രീമിയമോ അംശദായമോ അടച്ച് അര്‍ഹത നേടുന്നതിന് വ്യക്തികള്‍ക്ക് അവസരം നല്‍കും.
* ക്ഷേമനിധിയിലെ അംഗങ്ങള്‍ക്കും ഇപ്രകാരം കൂടുതല്‍ ഉയര്‍ന്ന പ്രീമിയമോ അംശദായമോ അടയ്ക്കാവുന്നതാണ്.
* ക്ഷേമനിധികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും.
* അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ (സ്പെഷ്യല്‍ സ്കൂളിലെ ജീവനക്കാരടക്കം) അടക്കം മുഴുവന്‍ തൊഴിലാളികള്‍ക്കും ക്ഷേമപദ്ധതിയും പെന്‍ഷനും ഉറപ്പുവരുത്തും.
* വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തും.
25 ലക്ഷം തൊഴിലവസരം
കാര്‍ഷികേതര മേഖലകളില്‍ 25 ലക്ഷത്തില്‍പ്പരം തൊഴിലവസരം സൃഷ്ടിക്കും. സാമ്പത്തിക വളര്‍ച്ചയിലൂടെ തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ധന സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറുകിട-സൂക്ഷ്മ മേഖലകളില്‍ പത്തുലക്ഷവും സേവനത്തുറകളില്‍ പത്തുലക്ഷവും ഐടി-ബിടി സംഘടിതമേഖലകളില്‍ അഞ്ചുലക്ഷവും സര്‍ക്കാര്‍ മേഖലയില്‍ 50,000 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കും.
അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി കാര്‍ഷികാഭിവൃദ്ധി ഉറപ്പുവരുത്തും. ഐടി, ടൂറിസം, ഇലക്ട്രോണിക്സ്, മൂല്യവര്‍ധിത കാര്‍ഷികവ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളുടെ ഗതിവേഗം ഉയര്‍ത്തും.
മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം
പട്ടികജാതി/വര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരും. സംവരണാനുകൂല്യം അര്‍ഹര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുന്നോക്കസമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുമുള്ള ഭരണഘടനാ ഭേദഗതിക്കായി ശ്രമിക്കും.
'77ന് മുമ്പ് കൃഷി ആരംഭിച്ചവര്‍ക്ക് വനഭൂമിയില്‍ പട്ടയം
വനസംരക്ഷണത്തിന് കൂടുതല്‍ ഫോറസ്റ് സ്റേഷനും ജീവനക്കാരെയും അനുവദിക്കും. 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമിയില്‍ കൃഷി ആരംഭിച്ചവര്‍ക്ക് പട്ടയം. പുതിയ വനം കൈയേറ്റം കര്‍ശനമായി നേരിടും. കള്ളപ്പട്ടയങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക ടീം. ഇഎഫ്എല്‍ പ്രശ്നം സമയബന്ധിതമായി പരിഹരിക്കും. ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാലകളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ പ്രവര്‍ത്തനം പുനരാവിഷ്കരിക്കും.
40,000 കോടിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി
നാല്‍പ്പതിനായിരം കോടി രൂപയുടെ റോഡുപുനരുദ്ധാരണ പദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ റോഡുകള്‍ അടിയന്തിരമായി നവീകരിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വതന്ത്രമായ ബോര്‍ഡുകളോ കമ്പനികളോ വഴി വായ്പയെടുത്ത് റോഡ് പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കും. ചുമതല റോഡ് ഫണ്ട് ബോര്‍ഡിനും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനെയും ഏല്‍പ്പിക്കും.
വിഴിഞ്ഞം അന്തര്‍ദേശീയ കണ്ടയ്നര്‍ഷിപിന്റെ നിര്‍മാണം ഒന്നാം ഘട്ടം നേരിട്ട് പൂര്‍ത്തീകരിക്കും. അഴീക്കല്‍, ബേപ്പൂര്‍, തങ്കശ്ശേരി, പൊന്നാനി, ആലപ്പുഴ മറീന എന്നിവ സംയുക്ത സംരംഭമായി നടപ്പാക്കും. കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. രണ്ടുവര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകും. തെക്ക്-വടക്ക് അതിവേഗ റെയില്‍വേ പാതയ്ക്കുള്ള വിശദമായ റിപ്പോര്‍ട്ടു പൂര്‍ത്തീകരിച്ച് സംയുക്ത സംരംഭമായി നടപ്പാക്കും. വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കും. കര്‍ശന നിബന്ധനകളുടെ അടിസ്ഥാനത്തിലെ പ്രത്യേക സാമ്പത്തികമേഖലകള്‍ നടപ്പിലാക്കൂ.
കൊച്ചി, കോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനുളള മാസ്റര്‍ പ്ളാന്‍ നടപ്പാക്കും. സംസ്ഥാന ഹൈവേകളും ജില്ലാ റോഡുകളും പുനരുദ്ധരിക്കും. തീരദേശ ഹൈവേയും മലയോര ഹൈവേയും പൂര്‍ത്തിയാക്കും.
പുതിയ ജലവൈദ്യുത പദ്ധതികള്‍
സാധ്യമായ ഇടങ്ങളില്‍ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും ഊര്‍ജിതനടപടി. നിര്‍മാണത്തിലുള്ള 331 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 12 ഇടത്തരം ജലവൈദ്യുതപദ്ധതികള്‍ പൂര്‍ത്തീകരിക്കും. 158 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 17 പുതിയ ജലവൈദ്യുതപദ്ധതികള്‍ ഉടന്‍ ആരംഭിക്കും.
ബൈതരണി കല്‍ക്കരി പാടത്തുനിന്ന് അനുവദിച്ച കല്‍ക്കരി ഉപയോഗപ്പെടുത്തി 1000 മെഗാവാട്ട് വൈദ്യുതിനിലയം സ്ഥാപിക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. പ്രകൃതിവാതകം ലഭ്യമാകുന്നതോടെ കൊച്ചിയിലും ചീമേനിയിലും 1000 മെഗാവാട്ടിന്റെ താപനിലയങ്ങള്‍ സ്ഥാപിക്കും. ഡീസല്‍ താപനിലയങ്ങളെ പ്രകൃതിവാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കും. പ്രസരണനഷ്ടം കുറയ്ക്കാനുള്ള നടപടി ഊര്‍ജിതപ്പെടുത്തും.
ഹജ്ജ് കമ്മിറ്റിക്ക് സ്ഥിരം ഗ്രാന്റ്
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കും. ഹജ്ജ് കമ്മിറ്റിക്ക് സ്ഥിരം ഗ്രാന്റ് അനുവദിക്കും. വഖഫ് ബോര്‍ഡിനുളള ധനസഹായം വര്‍ദ്ധിപ്പിക്കും.
സാന്ത്വനമേകാന്‍ 'വയോമിത്രം'
വൃദ്ധജനങ്ങളുടെ പ്രത്യേകമായ മാനസിക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠനവും ഇടപെടലും നടത്തും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും ത്രിതലസംവിധാനത്തിലെ താഴേത്തട്ടുമുതല്‍ ലഭ്യമായ സാധ്യത ഉപയോഗപ്പെടുത്തും. സാന്ത്വന ചികിത്സാപദ്ധതിയുമായി ബന്ധപ്പെടുത്തി 'വയോമിത്രം' പരിപാടി നടപ്പാക്കും. ആശുപത്രികളുടെ സൌകര്യങ്ങള്‍ വിപുലപ്പെടുത്തും. സ്റാഫ് പാറ്റേണ്‍ പരിഷ്കരിച്ച് ആവശ്യമായ ഡോക്ടര്‍മാരെയും നേഴ്സുമാരെയും പാരാമെഡിക്കല്‍ സ്റാഫിനെയും നിയമിക്കും.
മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ ചികിത്സാനിരോധനം നിരീക്ഷിക്കാന്‍ വിജിലന്‍സ് സംവിധാനം. ദരിദ്രര്‍ക്ക് സാര്‍വത്രികവും സൌജന്യവുമായ ആരോഗ്യസേവനം ഉറപ്പാക്കും. '108' ആംബുലന്‍സ് സമ്പ്രദായം സാര്‍വത്രികമാക്കും. ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ജീവതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സ്പെഷ്യാലിറ്റി ക്ളിനിക്കുകള്‍. മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ആയൂര്‍വേദ-ഹോമിയോ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. ആയുര്‍വേദ ഔഷധമേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കും.
ഉല്‍പ്പാദനമേഖല നവീകരണത്തിന് ഐടി സാങ്കേതിക വിദ്യ
മൈക്രോസംരംഭകര്‍ക്ക് പൊതുസൌകര്യകേന്ദ്രങ്ങളും ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിന് പൊതുവിപണന സംവിധാനങ്ങളും ഉണ്ടാക്കും. മൈക്രോസംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ശൃംഖലയ്ക്ക് രൂപം നല്‍കും.
സോഫ്റ്റ്വെയര്‍ പാര്‍ക്കുകളുടെ വിസ്തൃതി അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാക്കും. ഉല്‍പ്പാദനമേഖലകളുടെ നവീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും ഐടി സാങ്കേതികവിദ്യ ഉപയോഗിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൈവരുത്തും. എഡ്യൂസാറ്റ് സൌകര്യം എല്ലാ പഞ്ചായത്തിലും നഗരസഭയിലും ലഭ്യമാക്കും. കേരളത്തെ പൂര്‍ണമായും മലയാളഭാഷയില്‍ പ്രവര്‍ത്തിക്കുന്ന, ഇലക്ട്രോണിക് ഭരണ നിര്‍വഹണക്ഷമത കൈവരിക്കുന്ന ആദ്യ സംസ്ഥാനമാക്കും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോത്സാഹിപ്പിക്കും.
പൊതുമേഖലയുടെ ശേഷി ഇരട്ടിയാക്കും
പൊതുമേഖലയിലെ ഉല്‍പ്പാദനശേഷി അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും പുതിയവ സ്ഥാപിക്കുന്നതിനുമായി സമയബന്ധിത പരിപാടി. പൊതുമേഖലാ സ്ഥാപനങ്ങള്‍ അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായി ഒരു മാതൃകാ കമ്പനി ഭരണ ചാര്‍ട്ടര്‍ വികസിപ്പിക്കും.
ഭക്ഷണം, പുസ്തകം, യൂണിഫോം സൌജന്യമായി നല്‍കും
സൌജന്യമായി പാഠപുസ്തകവും യൂണിഫോമും ഉച്ചഭക്ഷണവും നല്‍കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രിക. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ണമായും സൌജന്യമാക്കാന്‍ ലക്ഷ്യമിട്ടാണിത്.
എല്ലാ പ്രീസ്കൂള്‍ പ്രായക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റുംവിധം സാര്‍വത്രികവും ശാസ്ത്രീയവുമായ പ്രീസ്കൂള്‍ വിദ്യാഭ്യാസം നടപ്പാക്കും. അങ്കണവാടികളുടെയും എല്‍പി സ്കൂളുകളുടെയും സൌകര്യം പ്രയോജനപ്പെടുത്തിയാണിത് നടപ്പാക്കുക.
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസതല്‍പ്പരരുമടങ്ങുന്ന കൂട്ടായ്മ സംഘടിപ്പിക്കും. പഠനത്തില്‍ പിന്നിലായവരെ സഹായിക്കാന്‍ മുതിര്‍ന്നവരുടെയും യുവജനസംഘടനകളുടെയും ഗ്രന്ഥശാലകളുടെയും സഹായം ഉപയോഗപ്പെടുത്തും. കലാ-കായിക അംശങ്ങളെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഉള്‍ച്ചേര്‍ക്കും.
ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുള്ള ശേഷി സ്കൂള്‍ ഘട്ടത്തില്‍തന്നെ ആര്‍ജിക്കാനുള്ള നടപടി സ്വീകരിക്കും. മാതൃഭാഷാ പഠനം നിര്‍ബന്ധിതമാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകും. ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ളീഷ് വിനിമയശേഷി വര്‍ധിപ്പിക്കാനും മറ്റു ഭാഷകള്‍ പഠിക്കാനും സൌകര്യമുണ്ടാക്കും.
എല്ലാ തലങ്ങളിലും കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിമിതി മറികടക്കാന്‍ സാമൂഹ്യനിയന്ത്രണങ്ങള്‍ക്കു വിധേയമായി സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കും. സഹകരണമേഖലയ്ക്കും സര്‍ക്കാര്‍ നിയന്ത്രിതമേഖലയ്ക്കും പ്രാമുഖ്യം നല്‍കും. ഗുണമേന്മയും സാമൂഹ്യനീതിയും ഉറപ്പാക്കും.
അധ്യാപക പരിശീലനത്തിനും തുടര്‍പഠനത്തിനും സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. ആധുനിക ആശയവിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കും.
സര്‍വകലാശാലകളുടെയും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമവ്യവസ്ഥകളും ഭരണനിര്‍വഹണവും പരിഷ്കരിക്കും. പ്രവേശനം, ഫീസ് എന്നിവയ്ക്ക് ഏകജാലകം ഏര്‍പ്പെടുത്തും.
സ്വാശ്രയസ്ഥാപനങ്ങളില്‍ ഉള്‍പ്പടെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും ജനാധിപത്യഅവകാശവും സംഘടനാസ്വാതന്ത്യ്രവും പരിരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അടിസ്ഥാനസൌകര്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും.
കൂടുതല്‍ ഐടിഐകള്‍ സ്ഥാപിക്കും. നിലവിലുളള ട്രേഡുകളുടെ കരിക്കുലവും പരിശീലനവും സൌകര്യങ്ങളും പരിഷ്കരിക്കും. വ്യവസായ സ്ഥാപനങ്ങളും പരിശീലന സ്ഥാപനങ്ങളുമായുളള ബന്ധവും വിവരവിനിമയവും സഹകരണവും മെച്ചപ്പെടുത്താന്‍ നടപടി.
സേവനാവകാശ നിയമം നടപ്പാക്കും
മിഡില്‍ മാനേജ്മെന്റ് ശക്തമാക്കുന്നതിന് സ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരിക്കണമെന്ന ഭരണ പരിഷ്കാര കമീഷന്‍ നിര്‍ദേശം നടപ്പാക്കും. വന്‍കിട പ്രോജക്ടുകളുടെ മോണിറ്ററിങ്ങിന് പ്രത്യേക സംവിധാനം. കാലഹരണപ്പെട്ട സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും മാനുവലുകളും, മാര്‍ഗനിര്‍ദേശങ്ങളും രീതി സമ്പ്രദായങ്ങളും കാലോചിതമായി പുതുക്കാന്‍ സമയബന്ധിത പദ്ധതി. അഴിമതിരഹിതവും സംശുദ്ധവുമായ സിവില്‍ സര്‍വീസിനായി ലോകായുക്ത, ഓംബുഡ്സ്മാന്‍, വിജിലന്‍സ് സംവിധാനങ്ങള്‍ ഫലപ്രദമാക്കും. പൊതുസ്ഥലംമാറ്റത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. 'സേവനാവകാശ നിയമം' കൊണ്ടുവരും. നിലവിലുള്ള റെക്കോഡുകളുടെയും രജിസ്ററുകളുടെയും അടിസ്ഥാനത്തില്‍ നല്‍കാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത പ്രവൃത്തിദിവസവും അന്വേഷണം നടത്തി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളും റെക്കോഡുകളും പരമാവധി അഞ്ച് ദിവസത്തിനുള്ളിലും നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഓഫീസുകളെ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കും. വിവിധ വകുപ്പ്-സ്ഥാപനതലങ്ങളിലുള്ള വിവരശേഖരം (ഡാറ്റാ ബെയ്സ്) ഉദ്ഗ്രഥിപ്പിക്കും. ദ്രുതഗതിയില്‍ വിവരവിനിമയം നടത്തി സേവനം ലഭ്യമാക്കാന്‍ സംവിധാനമുണ്ടാക്കും.
ദൈനംദിന ഭരണ പ്രവൃത്തികളില്‍ ഇലക്ട്രോണിക് രേഖകളുടെയും ഡിജിറ്റല്‍ സിഗ്നേച്ചറിന്റെയും പ്രയോഗം സാധ്യമാക്കി സേവന നിര്‍വഹണം ദ്രുതഗതിയിലാക്കും. സാര്‍വത്രിക ഈ സാക്ഷരത നടപ്പാക്കാനുള്ള തീവ്രയത്നം തദ്ദേശഭരണതലത്തില്‍ ലീപ് കേരള മിഷന്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി സാധിതമാക്കും. ഇതിനായി ഐടിമിഷന്‍, ഐകെഎം ശൃംഖലാസംവിധാനങ്ങള്‍ പുനഃസംഘടിപ്പിക്കും.
പരമ്പരാഗതവ്യവസായം: വരുമാന ഉറപ്പ് പദ്ധതി വിപുലപ്പെടുത്തും
പരമ്പരാഗതവ്യവസായങ്ങളില്‍ മിനിമംകൂലി ഉറപ്പുവരുത്തുന്നതിന് വരുമാന ഉറപ്പ് പദ്ധതിയെ വിപുലപ്പെടുത്തും. കയര്‍കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കും. സഹകരണമേഖലയുടെ പുനഃസംഘാടനം പൂര്‍ത്തീകരിക്കും. ആലപ്പുഴയിലെ പുതിയ ഫാക്ടറിയില്‍ കയര്‍യന്ത്രങ്ങള്‍ നിര്‍മിക്കും. കയര്‍ കോര്‍പറേഷന്റെ സംഭരണപരിപാടി വിപുലീകരിക്കും.
കശുവണ്ടി കോര്‍പറേഷനും കാപെക്സും ബാങ്കുകള്‍ക്ക് നല്‍കാനുള്ള 100 കോടിയില്‍പ്പരം രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കും.
കണ്ണൂരിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റൈല്‍ ടെക്നോളജി ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്തും. നൂല് സംസ്കരണശാല ആരംഭിക്കും. സഹകരണസംഘങ്ങളുടെ പുനഃസംഘടനയ്ക്ക് കൂടുതല്‍ പണം ലഭ്യമാക്കും. ഹാന്‍ടെക്സിന്റെയും ഹാന്‍വീവിന്റെയും പുനഃസംഘടന പൂര്‍ത്തിയാക്കും.
കളിമണ്‍വ്യവസായത്തിന് ഡാമുകളിലെയും മറ്റും ചെളി നീക്കംചെയ്യുന്നത് സഹായവിലയ്ക്ക് നല്‍കുന്നതിന് നടപടി. ഓടുവ്യവസായത്തിന് പ്രോത്സാഹനം.
ദിനേശ് ബീഡി സഹകരണസംഘത്തിന്റെ വൈവിധ്യവല്‍ക്കരണത്തിന് പ്രത്യേക ധനസഹായം നല്‍കും.
ചെത്തുവ്യവസായം പുനഃസംഘടിപ്പിക്കും. ചെത്തുമേഖലയില്‍ സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കും. വ്യാജക്കള്ളിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. കള്ളുഷാപ്പുകളുടെ നവീകരണത്തിന് പ്രത്യേക സ്കീമിന് രൂപംനല്‍കും.
ഖാദിബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭ്യമാക്കും. ഇവയുടെ ഉല്‍പ്പന്നങ്ങളെ പൂര്‍ണമായും വാറ്റ് നികുതിയില്‍നിന്ന് ഒഴിവാക്കും.
കുറഞ്ഞവിലയ്ക്ക് അവശ്യസാധനങ്ങള്‍ റേഷന്‍ കടകള്‍ വഴിയും
വിലക്കയറ്റത്തിനെതിരെ ഫലപ്രദമായ ഒരുനടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം പാസ്സാക്കുന്നതിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കേരളത്തില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ള എപിഎല്‍, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയും ശക്തിപ്പെടുത്തും.
മണ്ണെണ്ണ, റേഷനുപകരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സബ്സിഡി പണമായി നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വൈദ്യുതിയുള്ള വീടുകള്‍ക്ക് ഇതു ലഭിക്കയുമില്ല. മണ്ണെണ്ണ റേഷന്‍ സംവിധാനംതന്നെ ഇല്ലാതാക്കുന്നതായിരിക്കുമിത്. ഈ നയത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം സംസ്ഥാന സര്‍ക്കാര്‍ ചെലുത്തും.
കമ്പോള വിലയെക്കാള്‍ 30-60 ശതമാനംവരെ താഴ്ന്ന വിലയ്ക്ക് മാവേലിസ്റോറുകള്‍ വഴി പയറുകളും പലവ്യഞ്ജനങ്ങളുമുള്‍പ്പെടെ 13 ഇനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ആവശ്യമായ അളവില്‍ സാധനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന വിമര്‍ശനമുണ്ട്. അവശ്യവസ്തുക്കളുടെ ലഭ്യതയില്‍ 50 ശതമാനമെങ്കിലും വര്‍ധന വരുത്തും.
അവശ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് റേഷന്‍ കടകള്‍ വഴിയും ലഭ്യമാക്കും. റേഷന്‍ കടകളെ സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ ഫ്രാഞ്ചൈസികളാക്കി കാര്‍ഡ് ഒന്നിന് കമ്പോള വിലയ്ക്ക് 300 രൂപ വിലമതിക്കുന്ന വെളിച്ചെണ്ണ, പയര്‍, പരിപ്പ്, മുളക്, പഞ്ചസാര എന്നിവയുടെ കിറ്റ് 150 രൂപയ്ക്കുനല്‍കും. റേഷന്‍ വ്യാപാരികള്‍ക്കുളള കമീഷന്‍ വര്‍ധിപ്പിക്കും. എല്ലാ റേഷന്‍ കടകളും ആധുനികവല്‍ക്കരിക്കാന്‍ കംപ്യൂട്ടര്‍ സംവിധാനമേര്‍പ്പെടുത്തും.
കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ളൈകോയുടെയും സഹകരണസംഘങ്ങളുടെയും നേതൃത്വത്തിലുള്ള ഉത്സവകാല ചന്തകള്‍ വിപുലപ്പെടുത്തും. പച്ചക്കറിയുടെ വില നിയന്ത്രിക്കുന്നതിന് ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ തുടര്‍ച്ചയായി കമ്പോളത്തില്‍ ഇടപെടും. കൂടുതല്‍ മാവേലി മെഡിക്കല്‍ സ്റോറുകള്‍ ആരംഭിക്കും.
വെട്ടിക്കുറച്ച മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കാനുളള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ മാനിച്ചിട്ടില്ല. ഇതിനുവേണ്ടി ശക്തമായ പ്രക്ഷോഭം ഉയരേണ്ടതുണ്ട്. ഇത്തരമൊരുഘട്ടത്തില്‍ മണ്ണെണ്ണയ്ക്ക് ലിറ്ററൊന്നിന് 20 രൂപ സബ്സിഡി നല്‍കും.
എല്ലാവര്‍ക്കും വീട്
ഇഎംഎസ് പാര്‍പ്പിട പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ എല്ലാവര്‍ക്കും വീടു ഉറപ്പുവരുത്തും. ഇപ്പോള്‍ 100 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നേടിക്കഴിഞ്ഞു. അടുത്ത ആറുമാസംക്കൊണ്ട് എല്ലാ വീടുകളിലും വെളിച്ചമെത്തിക്കും. അഞ്ചുവര്‍ഷംക്കൊണ്ട് എല്ലാ വീടും ശുദ്ധജലം ഉറപ്പുവരുത്തും.
കേന്ദ്രസര്‍ക്കാര്‍ 11.5 ലക്ഷം കുടുംബങ്ങളെ മാത്രമേ ബിപിഎല്‍ ആയി അംഗീകരിച്ചിട്ടുളളൂ. എന്നാല്‍, കേരള സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, പട്ടിക വിഭാഗങ്ങള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ എന്നിങ്ങനെ അസംഘടിത മേഖലയിലെ പാവപ്പെട്ടവരെയെല്ലാം ബിപിഎല്‍ ലിസ്റില്‍ ഉള്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന്റെ ബിപിഎല്‍ ലിസ്റില്‍ ഉള്‍പ്പെടുന്ന 20 ലക്ഷം കുടുംബങ്ങളുടെ പേരുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ ഇനിയും ഉള്‍പ്പെടുത്തും. അങ്ങനെ 35-40 ലക്ഷം കുടുംബങ്ങളെ ബിപിഎല്‍ കുടുംബങ്ങളായി സംസ്ഥാനം അംഗീകരിക്കും.
അഴിമതി തുടച്ചുനീക്കും
വിജിലന്‍സ് വകുപ്പിനെ ആധുനികവല്‍ക്കരിക്കുകയും പുതിയ വിജിലന്‍സ് കോടതികള്‍ സ്ഥാപിക്കുകയും ചെയ്യും. സംശുദ്ധമായ സിവില്‍ സര്‍വീസും അഴിമതിരഹിത പൊതുപ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതിന് സമഗ്ര നിയമനിര്‍മാണം. അഴിമതി, കാര്യക്ഷമതയില്ലായ്മ എന്നിവയ്ക്കെതിരായി ബഹുജന ക്യാമ്പയിനും ശക്തമായ ഭരണനടപടികളും.
ജനപ്രിയ പൊലീസ്
ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പൊലീസ് സ്റേഷനിലേക്കും വ്യാപിപ്പിക്കും. കേരള സ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപകമാക്കും. വനിതാ ബറ്റാലിയന്‍ സ്ഥാപിക്കും. അപകട നിവാരണത്തിനും നിയന്ത്രണത്തിനുമായി പ്രത്യേക പൊലീസ് വിഭാഗം. ഭീകരവിരുദ്ധ ടാസ്ക് ഫോഴ്സ്. ജയിലുകളുടെ ആധുനികവല്‍ക്കരണം ശക്തിപ്പെടുത്തും. അഞ്ചുവര്‍ഷംകൊണ്ട് 140 മണ്ഡലത്തിലും ഫയര്‍ സ്റേഷന്‍.
നെല്‍കൃഷിക്ക് അരിശ്രീ പദ്ധതി
നെല്‍കൃഷി പദ്ധതിക്കായി 'അരിശ്രീ' എന്ന സമഗ്ര സ്കീമിന് രൂപംനല്‍കുമെന്ന് പ്രകടന പത്രിക. കര്‍ഷകത്തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനവും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കി ഗ്രീന്‍ ആര്‍മി രൂപീകരിക്കും. നെല്‍വയല്‍ വിസ്തൃതി വര്‍ഷം 1000 ഹെക്ടര്‍വീതം വര്‍ധിപ്പിക്കും. വര്‍ഷം ഒരു രൂപവീതം നെല്ലിന്റെ സംഭരണവില ഉയര്‍ത്തും.പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള നടപടിയുണ്ടാകും. ജലസേചനവകുപ്പിന്റെ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കും. അഗ്രോ ക്ളിനിക്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. നീര്‍ത്തടവികസന പരിപാടി വിപുലമാക്കും. കര്‍ഷക പെന്‍ഷന്‍ സമഗ്രപദ്ധതിയായി വികസിപ്പിക്കും.
എല്ലാവര്‍ക്കും ശുദ്ധജലം
അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഏറ്റെടുത്ത സ്കീമുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. വന്‍കിട- ഇടത്തരം ജലസേചനപദ്ധതികള്‍ പൂര്‍ത്തിയാക്കും. അന്തര്‍സംസ്ഥാന നദീജലകരാറുകള്‍ പരിശോധിച്ച് സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കും. ജലവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ എതിര്‍ക്കും. മഴവെള്ളം സംഭരിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികള്‍ ആരംഭിക്കും. ജലനിധിയുടെ രണ്ടാംഘട്ടം അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
ശബരിമല മാസ്റര്‍ പ്ളാന്‍ നടപ്പാക്കും
ശബരിമല മാസ്റര്‍ പ്ളാന്‍ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി 100 കോടി ചെലവില്‍ നിലയ്ക്കല്‍ പാര്‍ക്കിങ്, വലിയ നടപ്പന്തല്‍ രണ്ടാംനില, അരവണ നിര്‍മാണശാല മാറ്റിസ്ഥാപിക്കല്‍, ഭക്തര്‍ക്ക് തിരിച്ചുപോകാന്‍ പ്രത്യേക പാത തുടങ്ങിയവ അടുത്ത മകരമാസത്തിനു മുമ്പ് പൂര്‍ത്തീകരിക്കും. ശബരി പാതയ്ക്കായി റെയില്‍വേയും റവന്യൂ വകുപ്പും സംയുക്തമായി കല്ലിട്ട് തിരിച്ചിരിക്കുന്ന ഐക്കൊമ്പ് (പാലയ്ക്കു സമീപം) വരെയുള്ള സ്ഥലത്തിന്റെ വില നല്‍കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എരുമേലിവരെയുള്ള ദൂരത്തെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കും.
തീരദേശത്തിന് 5000 കോടിയുടെ പാക്കേജ്
മത്സ്യത്തൊഴിലാളിമേഖലയില്‍ ക്ഷേമ ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കും. ക്ഷേമനിധി അംഗത്വവും ഇന്‍ഷുറന്‍സും എല്ലാവര്‍ക്കും ഉറപ്പുവരുത്തും. ന്യായവിലയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കാന്‍ മണ്ണെണ്ണ ഇറക്കുമതിചെയ്യും.
ലോട്ടറി മാഫിയക്കെതിരെ നടപടി
സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള രീതിയില്‍ കേന്ദ്ര ലോട്ടറിനിയമം ഭേദഗതിചെയ്യുന്നതിന് സമ്മര്‍ദം ചെലുത്തും. ലോട്ടറി മാഫിയയെ കേരളത്തില്‍നിന്ന് പുറത്താക്കുന്നതിന് എല്ലാവിധ നടപടിയും സ്വീകരിക്കും. കേരള ഭാഗ്യക്കുറി സംരക്ഷിക്കും.
കായിക പരിശീലനത്തിന് സെന്റര്‍ ഓഫ് എക്സലന്‍സ്
എല്ലാ ജില്ലയിലും കായിക പരിശീലന സൌകര്യം. കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ സെന്റര്‍ ഓഫ് എക്സലന്‍സ്. കായിക വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടാക്കും. കായികതാരങ്ങളെ സഹായിക്കാന്‍ സ്പോണ്‍സറിങ് സെല്ലിന് രൂപം നല്‍കും. ഉയര്‍ന്ന നിലവാരമുള്ള സ്കൂളുകള്‍ക്ക് പ്രത്യേക ധനസഹായം.
വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുരക്ഷയുടെയും കര്‍മപദ്ധതി എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. വികസനത്തിനൊപ്പം സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തിയ ജനകീയബദലിന്റെ വിജയത്തിന് അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍തന്നെയാണ് സാക്ഷ്യം. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടമെത്താത്ത ഒരു കുടുംബം പോലുമില്ല കേരളത്തില്‍. യുഡിഎഫ് തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് നേട്ടങ്ങളുടെ നിറവില്‍ ക്ഷേമവും നീതിയും നിലനിര്‍ത്തി അതിവേഗം വളരുന്ന കേരളം ലക്ഷ്യമാക്കുന്നു. ജനനം മുതല്‍ മരണംവരെ ഓരോ പൌരനും സുരക്ഷ ഉറപ്പുവരുത്തുകയെന്ന മഹാദൌത്യമാണ് എല്‍ഡിഎഫ് ഏറ്റെടുക്കാന്‍ പോകുന്നത്. അതോടൊപ്പം കേരളത്തെ വൈജ്ഞാനികസമൂഹമാക്കി മാറ്റുമെന്നും പ്രഖ്യാപിക്കുന്നു.
ReplyDelete