പാലക്കാട്-മീനാക്ഷീപുരംറോഡ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനചരിത്രത്തില്‍ പൊന്‍തൂവല്‍
പാലക്കാട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം നഗര-ഗ്രാമഭേദമില്ലാതെ വികസനമുന്നേറ്റമുണ്ടായതിന്റെ ചരിത്രമാണ്. ജില്ലയില്‍ റോഡ്വികസനത്തിലുണ്ടായ മഹത്തായ മുന്നേറ്റമാണ് പാലക്കാട്-മീനാക്ഷീപുരം റോഡിന്റേത്. കെഎസ്ടിപിയാണ് റോഡ്പണി ഏറ്റെടുത്തിരുന്നത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച റോഡ് വികസനം ചില സാങ്കേതിക കാരണങ്ങളാല്‍ 21മാസംകൊണ്ട് പൂര്‍ത്തിയാക്കി. പാലക്കാട്നിന്ന് പെരുവെമ്പ്- തത്തമംഗലം- വണ്ടിത്താവളംവഴി മീനാക്ഷീപുരത്തേക്കുള്ള 37.14 കിലോമീറ്റര്‍ റോഡ് 36കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. പൂര്‍ണമായും റബ്ബറൈസ്ഡ് റോഡാണിത്.
പാലക്കാട്ടുനിന്നും പൊള്ളാച്ചിയിലേക്കുള്ള പ്രധാനപാതയാണ് പാലക്കാട്-മീനാക്ഷീപുരം റോഡ്. മുമ്പ് കുണ്ടുംകുഴിയുമായി കിടന്നിരുന്ന റോഡിലൂടെ യാത്ര ചെയ്താല്‍ മൂന്നുമണിക്കൂറെങ്കിലും വേണം പൊള്ളാച്ചിയിലെത്താന്‍. എന്നാല്‍, ഇപ്പോള്‍ യാത്രക്കാര്‍ക്ക് യാത്രാക്ളേശമില്ല. ഏത് വാഹനമായാലും കുലുക്കമില്ലാതെ സഞ്ചരിക്കാനും വേഗത്തിലെത്താനും കഴിയും. പാലക്കാട്ട്നിന്ന് പൊള്ളാച്ചിയെകൂടാതെ പഴണി, മധുര എന്നിവിടങ്ങളിലേക്കും ഇതേറോഡിലൂടെ യാത്ര പോകാന്‍ കഴിയും. പാലക്കാട്- രാമേശ്വരം റെയില്‍പാത ഗേജ്മാറ്റത്തിനായി അടച്ചിട്ട സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാര്‍ അവലംബിക്കുന്നത് പാലക്കാട്-മീനാക്ഷീപുരം റോഡിനെയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട്മാത്രമാണ് റോഡ് അതിവേഗം പൂര്‍ത്തിയാക്കിയത്. 2011 ഫെബ്രുവരി 28നാണ് റോഡുപണി പൂര്‍ണമായും കഴിഞ്ഞത്. കെഎസ്ആര്‍ടിസി ബസുകളടക്കം പാലക്കാട്ടുനിന്നും തൃശൂരില്‍നിന്നുമായി നൂറിലധികം ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമേ പൊള്ളാച്ചി, ഒട്ടന്‍ഛത്രം പച്ചക്കറിച്ചന്തകളില്‍ നിന്ന് പച്ചക്കറികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഇതുവഴിയാണ്.
ദേശാഭിമാനി 170311
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം നഗര-ഗ്രാമഭേദമില്ലാതെ വികസനമുന്നേറ്റമുണ്ടായതിന്റെ ചരിത്രമാണ്. ജില്ലയില്‍ റോഡ്വികസനത്തിലുണ്ടായ മഹത്തായ മുന്നേറ്റമാണ് പാലക്കാട്-മീനാക്ഷീപുരം റോഡിന്റേത്. കെഎസ്ടിപിയാണ് റോഡ്പണി ഏറ്റെടുത്തിരുന്നത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച റോഡ് വികസനം ചില സാങ്കേതിക കാരണങ്ങളാല്‍ 21മാസംകൊണ്ട് പൂര്‍ത്തിയാക്കി. പാലക്കാട്നിന്ന് പെരുവെമ്പ്- തത്തമംഗലം- വണ്ടിത്താവളംവഴി മീനാക്ഷീപുരത്തേക്കുള്ള 37.14 കിലോമീറ്റര്‍ റോഡ് 36കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. പൂര്‍ണമായും റബ്ബറൈസ്ഡ് റോഡാണിത്.
ReplyDelete