Thursday, March 17, 2011

പ്രവാസിയുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പച്ചപ്പ്

പ്രവാസികളുടെ മുഖത്ത് ആഹ്ളാദത്തിന്റെ നിറചിരി. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന ഇവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ മരുപ്പച്ചകണ്ട കാലമാണ് പിന്നിട്ട അഞ്ചുവര്‍ഷം. ജീവിതത്തിന്റെ സുവര്‍ണകാലം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നാടിന് മുതല്‍ക്കൂട്ടായവരാണ് പ്രവാസികള്‍. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലാണ്. നാലുലക്ഷം പേര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ തുച്ഛവരുമാനത്തിന് ജോലിചെയ്യുന്നവരാണ് ഇവരില്‍ ഏറെയും. സമുദായസ്നേഹം നടിച്ചവര്‍ അധികാരത്തിലിരുന്നപ്പോള്‍ ഒരിക്കലും ഇവരുടെ കണ്ണീരുകണ്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണിന്ന് പൊരിവെയിലില്‍ വിയര്‍പ്പൊഴുക്കിയ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കും ഒരുപോലെ അത്താണിയായത്. വിദേശമലയാളികളുടെ ക്ഷേമം ഉറപ്പാക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനുമായി 1996-ല്‍ രൂപീകരിച്ച 'നോര്‍ക്ക റൂട്ട്സ്' കാര്യപ്രാപ്തിയിലായത് എല്‍ഡിഎഫ് ഭരണകാലത്താണ്. പ്രവാസിക്ഷേമബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതും ഇക്കാലയളവില്‍ത്തന്നെ.

പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്കായി ധനസഹായം ലഭ്യമാക്കുന്ന 'സാന്ത്വന' പദ്ധതിയില്‍ ജില്ലയിലെ 1000ത്തോളം പേര്‍ 3000 രൂപമുതല്‍ 10,000 രുപ വരെ ആനുകൂല്യം കൈപ്പറ്റി. വിദേശത്ത് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 'കാരുണ്യം' പദ്ധതിയിലൂടെ ലഭിക്കുന്ന 50,000 രൂപവരെയുള്ള ധനസഹായം 25 കുടുംബങ്ങള്‍ക്ക് ലഭിച്ചു. വിദേശത്ത് പോകുന്നവര്‍ക്കുള്ള പ്രീ- ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിലൂടെ നാലുപ്രാവശ്യമായി ജില്ലയിലെ നാനൂറോളം പേര്‍ക്ക് ബോധവല്‍ക്കരണ ക്ളാസ് നല്‍കി. വിദേശ തൊഴിലന്വേഷകര്‍ക്ക് പരിശീലനം നല്‍കിയും വിദേശസ്ഥാപനങ്ങള്‍ക്ക് വേണ്ടി കുറഞ്ഞ ചെലവില്‍ റിക്രൂട്ട്മെന്റ് ഒരുക്കിയും നോര്‍ക്ക സേവനം സുതാര്യമാക്കി. വിദേശത്ത് കാണാതായവരെ കണ്ടെത്താന്‍ സഹായം ലഭ്യമാക്കിയും പ്രവാസികള്‍ക്കിടയില്‍ മലയാളം പ്രചരിപ്പിക്കാന്‍ ംംം.ലിലോമഹമ്യമഹമാ.ീൃഴ എന്ന വെബ്സൈറ്റ് ഒരുക്കിയും നോര്‍ക്ക മാതൃകയായി. കോഴിക്കോട്ട് അറ്റസ്റ്റേഷന്‍ കേന്ദ്രം കാര്യക്ഷമമാക്കി.

പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ ഉദ്ഘാടനം 2008ല്‍ മലപ്പുറത്തായിരുന്നു. പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസി ക്ഷേമപദ്ധതി തുടങ്ങിയത്. രണ്ട് വര്‍ഷം വിദേശത്ത് ജോലിചെയ്ത 18നും 55നും ഇടയിലുള്ളവര്‍ക്കാണ് ക്ഷേമനിധി. അംഗമായി 60 വയസ് കഴിഞ്ഞാല്‍ 1000 രൂപയാണ് പെന്‍ഷന്‍. ഗള്‍ഫില്‍ ജോലിചെയ്തശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും അന്യസംസ്ഥാന മലയാളികള്‍ക്കും 500 രൂപ പെന്‍ഷന്‍ ലഭിക്കും. ക്ഷേമനിധിയില്‍ അംഗമായി അംഗത്വഫീസ് അടച്ചയുടന്‍ മരിച്ച ജില്ലയിലെ രണ്ടുപേര്‍ക്ക് 10,000 രൂപ ധനസഹായം ലഭിച്ചു. നിലമ്പൂര്‍ എരുമമുണ്ട പാലത്തിങ്കല്‍ വീട്ടില്‍ പി വേലായുധന്റെയും വളാഞ്ചേരി പരുത്തിക്കാലയില്‍ ബീരാന്റെയും കുടുംബത്തിനാണ് ധനസഹായം ലഭിച്ചത്. അംശദായം അടച്ചശേഷം മരണപ്പെട്ടാല്‍ 50,000 രൂപയാണ് ധനസഹായം അംഗങ്ങള്‍ക്കും ഉറ്റബന്ധുക്കള്‍ക്കുമുള്ള ചികിത്സാസഹായം, ഇന്‍ഷൂറന്‍സ് പരിരക്ഷ, ഭവന വായ്പ, വിദ്യാഭ്യാസ ആനുകൂല്യം പെമക്കള്‍ക്ക് വിവാഹധനസഹായം, പ്രസവാനുകൂല്യം എന്നിവയും ക്ഷേമനിധി ഉറപ്പാക്കുന്നു. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഇത്തരം ബൃഹദ്്പദ്ധതി രാജ്യത്താദ്യമായാണ് നടപ്പാക്കിയത്.

ദേശാഭിമാനി 170311

1 comment:

  1. പ്രവാസികളുടെ മുഖത്ത് ആഹ്ളാദത്തിന്റെ നിറചിരി. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന ഇവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ മരുപ്പച്ചകണ്ട കാലമാണ് പിന്നിട്ട അഞ്ചുവര്‍ഷം. ജീവിതത്തിന്റെ സുവര്‍ണകാലം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നാടിന് മുതല്‍ക്കൂട്ടായവരാണ് പ്രവാസികള്‍. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലാണ്. നാലുലക്ഷം പേര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ തുച്ഛവരുമാനത്തിന് ജോലിചെയ്യുന്നവരാണ് ഇവരില്‍ ഏറെയും. സമുദായസ്നേഹം നടിച്ചവര്‍ അധികാരത്തിലിരുന്നപ്പോള്‍ ഒരിക്കലും ഇവരുടെ കണ്ണീരുകണ്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണിന്ന് പൊരിവെയിലില്‍ വിയര്‍പ്പൊഴുക്കിയ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കും ഒരുപോലെ അത്താണിയായത്. വിദേശമലയാളികളുടെ ക്ഷേമം ഉറപ്പാക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനുമായി 1996-ല്‍ രൂപീകരിച്ച 'നോര്‍ക്ക റൂട്ട്സ്' കാര്യപ്രാപ്തിയിലായത് എല്‍ഡിഎഫ് ഭരണകാലത്താണ്. പ്രവാസിക്ഷേമബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതും ഇക്കാലയളവില്‍ത്തന്നെ.

    ReplyDelete