പി.സി. തോമസുമായി ഡി ദിലീപ് നടത്തിയ അഭിമുഖം
കൊച്ചി: കേരളാ കോണ്‍ഗ്രസില്‍നിന്ന് ഒരുകാരണവുമില്ലാതെ വിട്ടുപോയി മാണിവിഭാഗത്തില്‍ ചേര്‍ന്ന പി ജെ ജോസഫും കൂട്ടരും യുഡിഎഫിനും മാണിവിഭാഗത്തിനുതന്നെയും ബാധ്യതയായി മാറിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് പറഞ്ഞു. സ്റീഫന്‍ ജോര്‍ജിന്റെ രാജി തുടക്കംമാത്രമാണ്. ഇനിയും പലരും രാജിവയ്ക്കും. മാണിവിഭാഗം നെടുകെ പിളരുന്നതിലേക്കാണ് ഇതുനയിക്കുക. തൊടുപുഴയും തിരുവല്ലയും യുഡിഎഫിനു ബാധ്യതയായി മാറി. ഇത് മധ്യകേരളത്തില്‍ യുഡിഎഫിന്റെ പരാജയത്തിലേക്കു നയിക്കും. ഇത്തവണ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കും. സഭ ഇടതുപക്ഷത്തിന് എതിരാണെന്ന പ്രചാരണം ശരിയല്ല. അഴിമതിക്കും മൂല്യച്യുതിക്കും എതിരെ ശക്തമായ നിലപാട് എടുക്കുമെന്ന കെസിബിസി തീരുമാനം എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
? കേരളാ കോണ്‍ഗ്രസില്‍നിന്ന് പി ജെ ജോസഫും കൂട്ടരും വിട്ടുപോയത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനത്തെ ബാധിക്കുമോ .
ഏയ്... ഒരിക്കലുമില്ല. ഒന്നാമത് മാണിവിഭാഗത്തില്‍ ലയിക്കാനുള്ള കാരണം അവര്‍ക്ക് സ്വന്തം അണികളെപ്പോലും ബോധ്യപ്പെടുത്താനായിട്ടില്ല. പാര്‍ടിയുടെ ഒരുതലത്തിലും ഇത് ചര്‍ച്ചചെയ്തിരുന്നില്ല. ന്യൂനപക്ഷ താല്‍പ്പര്യമെന്നൊക്കെ പറയുന്നത് കണ്ണില്‍ പൊടിയിടലാണ്. നാലുവര്‍ഷം മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ ഈ വാദം ഒരു തലത്തിലും ഉന്നയിക്കാത്തവര്‍ പുറത്തുപോയ ശേഷം അങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത് വഞ്ചനയാണ്. ന്യൂനപക്ഷതാല്‍പ്പര്യം ഹനിക്കുന്ന കേന്ദ്രത്തിന്റെ റൈറ്റ് ഓഫ് ചില്‍ഡ്രന്‍സ് ഫോര്‍ ഫ്രീ എഡ്യൂക്കേഷന്‍ നിയമത്തെക്കുറിച്ചും കാര്‍ഷിക ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെക്കുറിച്ചും പ്രതികരിക്കാത്ത ഇവര്‍ എങ്ങനെ ന്യൂനപക്ഷതാല്‍പ്പര്യം സംരക്ഷിക്കും. അതേസമയം ഈ നിയമത്തിലെ ന്യൂനപക്ഷവിരുദ്ധ നിബന്ധന കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുമില്ല. ഇത് ജനം തിരിച്ചറിയും.
? ജോസഫിന്റെ ലയനം യുഡിഎഫിനെ ശക്തമാക്കിയെന്നാണല്ലോ മാണി പറയുന്നത് .
അതെ. 'ശക്ത'മായതിന്റെ ലക്ഷണങ്ങളാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. സ്റീഫന്‍ ജോര്‍ജിന്റെ രാജി പ്രത്യക്ഷ ഉദാഹരണമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പേര്‍ മാണിഗ്രൂപ്പ് വിടും. ജോസഫിന്റെ അനുയായികളും അസംതൃപ്തരാണ്. അവിടെ ഇവര്‍ രണ്ടാംതരം പൌരന്മാരാണ്. ഇവര്‍ വരുംനാളുകളില്‍ തിരിച്ചെത്തും.
? അപ്പോള്‍ എന്തായിരുന്നു ഈ ലയനത്തിന്റെ യഥാര്‍ഥ ലക്ഷ്യം .
മാണിസാറിന് മകനെ കേന്ദ്രമന്ത്രിയാക്കുക എന്ന ലക്ഷ്യമുണ്ടാകാം. സ്ത്രീപീഡനക്കേസില്‍ പ്രതിയായ പി ജെ ജോസഫിന് ഇടതുമുന്നണയില്‍ തുടര്‍ന്നാല്‍ ഒരിക്കല്‍പ്പോലും മത്സരിക്കാനാകില്ലെന്ന് ബോധ്യമായി. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മോഹമെല്ലാം വ്യാമോഹമായി മാറും.
? ലയനത്തിനു പിന്നില്‍ ക്രൈസ്തവസഭകളാണെന്ന പ്രചാരണമുണ്ടല്ലോ .
അത് വെറും പ്രചാരണം മാത്രം. സഭയും ഇടതുമുന്നണിയുമായി ചില കാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായിട്ടുണ്ട്. അഴിമതി ചെയ്യാത്തവരും ധാര്‍മികമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവരുമായ പ്രസ്ഥാനങ്ങളെയും സ്ഥാനാര്‍ഥികളെയുമാകും തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുകയെന്ന് ബിഷപ് കൌണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയില്‍പ്പെട്ട് കോടതിയില്‍ പോകുന്നത് യുഡിഎഫ് നേതാക്കളാണ്. മൂല്യച്യുതിയും യുഡിഎഫ് ഭാഗത്താണ്. സഭയുടെ നിലപാട് യഥാര്‍ഥ അര്‍ഥത്തില്‍ എടുത്താല്‍ ഇടതുമുന്നണിക്കാകും ഗുണം ചെയ്യുക.
? കര്‍ഷകര്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമാകും .
എന്താ സംശയം? ഇടതുമുന്നണിക്കൊപ്പംതന്നെ. എട്ടു തവണ ബജറ്റ് അവതരിപ്പിച്ച കെ എം മാണി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ എന്നത് ആലോചിച്ചിട്ടുപോലുമുണ്ടാകില്ല. ഈ സര്‍ക്കാരാണ് പെന്‍ഷന്‍ അനുവദിച്ചത്. കേന്ദ്രം നെല്ലിന് എട്ടു രൂപ താങ്ങുവില നല്‍കുമ്പോള്‍ കേരളത്തില്‍ 14 രൂപയാണ്. എല്ലാ കാര്‍ഷികവിളയ്ക്കും ഒരുപോലെ വില കിട്ടുന്ന കാലമാണിത്. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കേന്ദ്രം കാര്‍ഷികകടാശ്വാസത്തില്‍ വെള്ളം ചേര്‍ത്തപ്പോള്‍ കേരളത്തിലെ കാര്‍ഷിക കടാശ്വാസ നിയമമാണ് കര്‍ഷകരെ രക്ഷിച്ചത്. കേന്ദ്രം കടാശ്വാസപദ്ധതിയുടെ പരിധിയില്‍നിന്ന് ദീര്‍ഘകാല കൃഷികളെ ഒഴിവാക്കിയത് കേരളത്തിലെ നാണ്യവിള കര്‍ഷകര്‍ക്ക് ഇടിത്തീയായി. നാണ്യവിളകളുടെ ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതും കര്‍ഷകരെ വലയ്ക്കും. പെട്രോളിനും ഡീസലിനും പലതവണ വില കൂട്ടിയപ്പോഴും വാ തുറക്കാതിരുന്നവരെ തെരഞ്ഞെടുപ്പില്‍ ജനം പുറംതള്ളും.
ദേശാഭിമാനി 230311
പി.സി. തോമസുമായി ഡി ദിലീപ് നടത്തിയ അഭിമുഖം
ReplyDeleteകൊച്ചി: കേരളാ കോണ്‍ഗ്രസില്‍നിന്ന് ഒരുകാരണവുമില്ലാതെ വിട്ടുപോയി മാണിവിഭാഗത്തില്‍ ചേര്‍ന്ന പി ജെ ജോസഫും കൂട്ടരും യുഡിഎഫിനും മാണിവിഭാഗത്തിനുതന്നെയും ബാധ്യതയായി മാറിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് പറഞ്ഞു. സ്റീഫന്‍ ജോര്‍ജിന്റെ രാജി തുടക്കംമാത്രമാണ്. ഇനിയും പലരും രാജിവയ്ക്കും. മാണിവിഭാഗം നെടുകെ പിളരുന്നതിലേക്കാണ് ഇതുനയിക്കുക. തൊടുപുഴയും തിരുവല്ലയും യുഡിഎഫിനു ബാധ്യതയായി മാറി. ഇത് മധ്യകേരളത്തില്‍ യുഡിഎഫിന്റെ പരാജയത്തിലേക്കു നയിക്കും. ഇത്തവണ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കും. സഭ ഇടതുപക്ഷത്തിന് എതിരാണെന്ന പ്രചാരണം ശരിയല്ല. അഴിമതിക്കും മൂല്യച്യുതിക്കും എതിരെ ശക്തമായ നിലപാട് എടുക്കുമെന്ന കെസിബിസി തീരുമാനം എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
? കേരളാ കോണ്‍ഗ്രസില്‍നിന്ന് പി ജെ ജോസഫും കൂട്ടരും വിട്ടുപോയത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനത്തെ ബാധിക്കുമോ .
ഏയ്... ഒരിക്കലുമില്ല. ഒന്നാമത് മാണിവിഭാഗത്തില്‍ ലയിക്കാനുള്ള കാരണം അവര്‍ക്ക് സ്വന്തം അണികളെപ്പോലും ബോധ്യപ്പെടുത്താനായിട്ടില്ല. പാര്‍ടിയുടെ ഒരുതലത്തിലും ഇത് ചര്‍ച്ചചെയ്തിരുന്നില്ല. ന്യൂനപക്ഷ താല്‍പ്പര്യമെന്നൊക്കെ പറയുന്നത് കണ്ണില്‍ പൊടിയിടലാണ്. നാലുവര്‍ഷം മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ ഈ വാദം ഒരു തലത്തിലും ഉന്നയിക്കാത്തവര്‍ പുറത്തുപോയ ശേഷം അങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത് വഞ്ചനയാണ്. ന്യൂനപക്ഷതാല്‍പ്പര്യം ഹനിക്കുന്ന കേന്ദ്രത്തിന്റെ റൈറ്റ് ഓഫ് ചില്‍ഡ്രന്‍സ് ഫോര്‍ ഫ്രീ എഡ്യൂക്കേഷന്‍ നിയമത്തെക്കുറിച്ചും കാര്‍ഷിക ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെക്കുറിച്ചും പ്രതികരിക്കാത്ത ഇവര്‍ എങ്ങനെ ന്യൂനപക്ഷതാല്‍പ്പര്യം സംരക്ഷിക്കും. അതേസമയം ഈ നിയമത്തിലെ ന്യൂനപക്ഷവിരുദ്ധ നിബന്ധന കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുമില്ല. ഇത് ജനം തിരിച്ചറിയും.
? ജോസഫിന്റെ ലയനം യുഡിഎഫിനെ ശക്തമാക്കിയെന്നാണല്ലോ മാണി പറയുന്നത് .
അതെ. 'ശക്ത'മായതിന്റെ ലക്ഷണങ്ങളാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. സ്റീഫന്‍ ജോര്‍ജിന്റെ രാജി പ്രത്യക്ഷ ഉദാഹരണമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പേര്‍ മാണിഗ്രൂപ്പ് വിടും. ജോസഫിന്റെ അനുയായികളും അസംതൃപ്തരാണ്. അവിടെ ഇവര്‍ രണ്ടാംതരം പൌരന്മാരാണ്. ഇവര്‍ വരുംനാളുകളില്‍ തിരിച്ചെത്തും.
? അപ്പോള്‍ എന്തായിരുന്നു ഈ ലയനത്തിന്റെ യഥാര്‍ഥ ലക്ഷ്യം .
മാണിസാറിന് മകനെ കേന്ദ്രമന്ത്രിയാക്കുക എന്ന ലക്ഷ്യമുണ്ടാകാം. സ്ത്രീപീഡനക്കേസില്‍ പ്രതിയായ പി ജെ ജോസഫിന് ഇടതുമുന്നണയില്‍ തുടര്‍ന്നാല്‍ ഒരിക്കല്‍പ്പോലും മത്സരിക്കാനാകില്ലെന്ന് ബോധ്യമായി. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മോഹമെല്ലാം വ്യാമോഹമായി മാറും.
? ലയനത്തിനു പിന്നില്‍ ക്രൈസ്തവസഭകളാണെന്ന പ്രചാരണമുണ്ടല്ലോ .
അത് വെറും പ്രചാരണം മാത്രം. സഭയും ഇടതുമുന്നണിയുമായി ചില കാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായിട്ടുണ്ട്. അഴിമതി ചെയ്യാത്തവരും ധാര്‍മികമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവരുമായ പ്രസ്ഥാനങ്ങളെയും സ്ഥാനാര്‍ഥികളെയുമാകും തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുകയെന്ന് ബിഷപ് കൌണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയില്‍പ്പെട്ട് കോടതിയില്‍ പോകുന്നത് യുഡിഎഫ് നേതാക്കളാണ്. മൂല്യച്യുതിയും യുഡിഎഫ് ഭാഗത്താണ്. സഭയുടെ നിലപാട് യഥാര്‍ഥ അര്‍ഥത്തില്‍ എടുത്താല്‍ ഇടതുമുന്നണിക്കാകും ഗുണം ചെയ്യുക.
? കര്‍ഷകര്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമാകും .
എന്താ സംശയം? ഇടതുമുന്നണിക്കൊപ്പംതന്നെ. എട്ടു തവണ ബജറ്റ് അവതരിപ്പിച്ച കെ എം മാണി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ എന്നത് ആലോചിച്ചിട്ടുപോലുമുണ്ടാകില്ല. ഈ സര്‍ക്കാരാണ് പെന്‍ഷന്‍ അനുവദിച്ചത്. കേന്ദ്രം നെല്ലിന് എട്ടു രൂപ താങ്ങുവില നല്‍കുമ്പോള്‍ കേരളത്തില്‍ 14 രൂപയാണ്. എല്ലാ കാര്‍ഷികവിളയ്ക്കും ഒരുപോലെ വില കിട്ടുന്ന കാലമാണിത്. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കേന്ദ്രം കാര്‍ഷികകടാശ്വാസത്തില്‍ വെള്ളം ചേര്‍ത്തപ്പോള്‍ കേരളത്തിലെ കാര്‍ഷിക കടാശ്വാസ നിയമമാണ് കര്‍ഷകരെ രക്ഷിച്ചത്. കേന്ദ്രം കടാശ്വാസപദ്ധതിയുടെ പരിധിയില്‍നിന്ന് ദീര്‍ഘകാല കൃഷികളെ ഒഴിവാക്കിയത് കേരളത്തിലെ നാണ്യവിള കര്‍ഷകര്‍ക്ക് ഇടിത്തീയായി. നാണ്യവിളകളുടെ ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതും കര്‍ഷകരെ വലയ്ക്കും. പെട്രോളിനും ഡീസലിനും പലതവണ വില കൂട്ടിയപ്പോഴും വാ തുറക്കാതിരുന്നവരെ തെരഞ്ഞെടുപ്പില്‍ ജനം പുറംതള്ളും