Friday, March 18, 2011

പണമിറക്കി തകര്‍ത്തത് ജനാധിപത്യത്തെ

 പണക്കൊഴുപ്പിന്റെ അതിപ്രസരത്തിലാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതെന്നത് കുപ്രസിദ്ധം. വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍ ഈ സത്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. 2008 ജൂലൈ 22ന് ഇന്ത്യന്‍ ലോക്സഭയില്‍ കണ്ട ദൃശ്യങ്ങള്‍ കുതിരക്കച്ചവടത്തിന്റെയും പണക്കൊഴുപ്പിന്റെയും അതിപ്രസരമായിരുന്നു. പതിമൂന്ന് എംപിമാരെ കൂറുമാറ്റിയും എട്ട് പേരെ വോട്ടെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയുമാണ് മന്‍മോഹന്‍സിങ് വിശ്വാസവോട്ട് നേടിയത്. അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരില്‍ ജൂലൈ എട്ടിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതാണ് വിശ്വാസവോട്ട് തേടാന്‍ മന്‍മോഹന്‍സിങ്ങിനെ നിര്‍ബന്ധിതനാക്കിയത്. നരസിംഹറാവുവിനെയും കടത്തിവെട്ടുന്ന ജനാധിപത്യ ധ്വംസനമാണ് മന്‍മോഹന്‍സിങ് നടത്തിയത്. ന്യൂനപക്ഷ സര്‍ക്കാരിനെ ഭൂരിപക്ഷമാക്കാന്‍ കോടികളാണ് സിങ് ഒഴുക്കിയത്. അമേരിക്കയില്‍നിന്ന് മാത്രമല്ല, വന്‍കിട വ്യവസായികളില്‍നിന്നും വന്‍തോതില്‍ പണം സമാഹരിച്ചു. കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്ന മുകേഷ് അംബാനിയും സമാജ്വാദി പാര്‍ടി വഴി അനില്‍ അംബാനിയും വിശ്വാസവോട്ട് നേടാന്‍ പണച്ചാക്കുകളുമായി രംഗത്തിറങ്ങി. ഓരോ എംപിക്കും മൂന്ന് കോടിമുതല്‍ നൂറ് കോടി രൂപ വരെയാണ് വാഗ്ദാനം നല്‍കിയത്. ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്ണോയ് പറഞ്ഞത് വിശ്വാസവോട്ടിന് അനുകൂലമായി വോട്ട് ചെയ്യാന്‍ നൂറ് കോടി രൂപ തനിക്ക് വാഗ്ദാനം നല്‍കിയെന്നാണ്.

വിശ്വാസ വോട്ടെടുപ്പുദിവസം ലോക്സഭതന്നെ ഈ പണക്കൊഴുപ്പിന് സാക്ഷിയായി. ബിജെപിയിലെ മൂന്ന് എംപിമാര്‍ തങ്ങള്‍ക്ക് ലഭിച്ച അഡ്വാന്‍സ് തുക സഭയുടെ മേശപ്പുറത്തുവച്ചു. ബിജെപി അംഗങ്ങളായ അശോക് അര്‍ഗെ, ഫഗന്‍സിങ് കുലസ്തെ, മഹാവീര്‍ ബഗോഡ എന്നിവരാണ് ആയിരത്തിന്റെ നോട്ടുകെട്ടുകള്‍ അന്നത്തെ ലോക്സഭ സെക്രട്ടറി ജനറല്‍ ആയിരുന്ന പി ഡി ടി ആചാരിയുടെ മേശപ്പുറത്തുവച്ചത്. ഇവര്‍ക്ക് മൂന്ന് കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തത്. അഡ്വാന്‍സായി ലഭിച്ച ഓരോ കോടി രൂപയുമായാണ് ഇവര്‍ ലോക്സഭയിലെത്തിയത്. അന്ന് സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ചരജിത് സിങ് അത്വാള്‍ എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചുനിന്നു. ബിജെപിയില്‍നിന്ന് ഏഴ് എംപിമാരെയാണ് വിലയ്ക്കെടുത്തത്. ബിജെഡിയില്‍നിന്നും തെലങ്കുദേശം പാര്‍ടിയില്‍നിന്നുമുള്ള എംപിമാരെയും വിലയ്ക്കുവാങ്ങി. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി എംപിമാരെ വിലയ്ക്കെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും ദുരുപയോഗിച്ചായിരുന്നു വിശ്വാസവോട്ട് നേടിയത്. സമാജ്വാദി പാര്‍ടിയെ സ്വപക്ഷത്താക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന എം കെ നാരായണനെയും സിബിഐ മേധാവി വിജയ്ശങ്കറെയുമാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്. ഐബി മേധാവി പി സി ചല്‍ദറെയെ കശ്മീരിലേക്ക് അയച്ചാണ് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ പിന്തുണ ഉറപ്പിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ രണ്ട് സ്ഥാനം നല്‍കാമെന്ന് പറഞ്ഞാണ് ജെഎംഎമ്മിനെ വശത്താക്കിയത്. വിശാല നാഗ സംസ്ഥാനം രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പറഞ്ഞാണ് ഔട്ടര്‍ മണിപ്പുര്‍ എംപിയെയും ബോഡോകള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കാമെന്ന് പറഞ്ഞ് ബോഡോ പീപ്പിള്‍സ് പാര്‍ടി എംപിയെയും കോണ്‍ഗ്രസ് വശത്താക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ബുഷിന് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സ് ഇടിക്കാനാണ് മന്‍മോഹന്‍സിങ് തയ്യാറായത്. പണം കൊടുത്ത് വോട്ട് നേടിയതിനെക്കുറിച്ച് സഭാസമിതി അന്വേഷിച്ചെങ്കിലും സമഗ്രമായ അന്വേഷണം വേണമെന്ന ശുപാര്‍ശ ഇതുവരെയും നടപ്പായില്ല. പണം നല്‍കിയാണ് വിശ്വാസ വോട്ട് നേടിയത് എന്നതിന് വേണ്ടത്ര സാഹചര്യത്തെളിവുകള്‍ ലഭിച്ചെങ്കിലും അതിന്മേല്‍ നടപടി സ്വീകരിക്കുന്നതില്‍ ഭരണകക്ഷി വിമുഖത കാണിക്കുകയാണ് ചെയ്തത്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 180311

1 comment:

  1. പണക്കൊഴുപ്പിന്റെ അതിപ്രസരത്തിലാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതെന്നത് കുപ്രസിദ്ധം. വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍ ഈ സത്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. 2008 ജൂലൈ 22ന് ഇന്ത്യന്‍ ലോക്സഭയില്‍ കണ്ട ദൃശ്യങ്ങള്‍ കുതിരക്കച്ചവടത്തിന്റെയും പണക്കൊഴുപ്പിന്റെയും അതിപ്രസരമായിരുന്നു. പതിമൂന്ന് എംപിമാരെ കൂറുമാറ്റിയും എട്ട് പേരെ വോട്ടെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയുമാണ് മന്‍മോഹന്‍സിങ് വിശ്വാസവോട്ട് നേടിയത്. അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരില്‍ ജൂലൈ എട്ടിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതാണ് വിശ്വാസവോട്ട് തേടാന്‍ മന്‍മോഹന്‍സിങ്ങിനെ നിര്‍ബന്ധിതനാക്കിയത്. നരസിംഹറാവുവിനെയും കടത്തിവെട്ടുന്ന ജനാധിപത്യ ധ്വംസനമാണ് മന്‍മോഹന്‍സിങ് നടത്തിയത്. ന്യൂനപക്ഷ സര്‍ക്കാരിനെ ഭൂരിപക്ഷമാക്കാന്‍ കോടികളാണ് സിങ് ഒഴുക്കിയത്. അമേരിക്കയില്‍നിന്ന് മാത്രമല്ല, വന്‍കിട വ്യവസായികളില്‍നിന്നും വന്‍തോതില്‍ പണം സമാഹരിച്ചു. കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്ന മുകേഷ് അംബാനിയും സമാജ്വാദി പാര്‍ടി വഴി അനില്‍ അംബാനിയും വിശ്വാസവോട്ട് നേടാന്‍ പണച്ചാക്കുകളുമായി രംഗത്തിറങ്ങി. ഓരോ എംപിക്കും മൂന്ന് കോടിമുതല്‍ നൂറ് കോടി രൂപ വരെയാണ് വാഗ്ദാനം നല്‍കിയത്. ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്ണോയ് പറഞ്ഞത് വിശ്വാസവോട്ടിന് അനുകൂലമായി വോട്ട് ചെയ്യാന്‍ നൂറ് കോടി രൂപ തനിക്ക് വാഗ്ദാനം നല്‍കിയെന്നാണ്.

    ReplyDelete