Sunday, July 10, 2011

150 കോടി അനുവദിച്ചത് കബളിപ്പിക്കാന്‍ : സുരേന്ദ്രന്‍പിള്ള

വിഴിഞ്ഞം- സ്ഥലംവാങ്ങാന്‍ 450 കോടി വേണം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി 150 കോടി ബജറ്റില്‍ വകയിരുത്തിയത് തലസ്ഥാന നഗരവാസികളെ കബളിപ്പിക്കാനാണെന്ന് മുന്‍ തുറമുഖമന്ത്രി വി സുരേന്ദ്രന്‍പിള്ള പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ വിഴിഞ്ഞത്ത് പണം ചെലവഴിക്കേണ്ടത് സ്ഥലം വാങ്ങുന്നതിനുമാത്രമാണ്. ഇപ്പോള്‍ വിലയുടെ കാര്യത്തില്‍ പരസ്പര ധാരണയായിട്ടുള്ള സ്ഥലം വാങ്ങാന്‍ കുറഞ്ഞത് 450 കോടി രൂപ വേണം. എന്നാല്‍ , വാങ്ങല്‍നടപടി യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പാരിസ്ഥിതിക അനുമതി ലഭിച്ചശേഷംമതി മറ്റ് നടപടി എന്നാണ് തീരുമാനം. അനുമതി ലഭിക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും എടുക്കും.

ഭൗതികസാഹചര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടിയുള്ള റോഡ്, റെയില്‍ , വൈദ്യുതി, കുടിവെള്ളം തുടങ്ങിയ എല്ലാറ്റിനും കഴിഞ്ഞ സര്‍ക്കാര്‍ 44 കോടിയാണ് വിവിധ വകുപ്പുകള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുള്ളത്. ഇതിലപ്പുറം ഒന്നും അധികമായി ഇപ്പോള്‍ കൊടുക്കേണ്ടതില്ലെന്നിരിക്കെ വിഴിഞ്ഞത്തിനുവേണ്ടി നീക്കിവച്ച തുക ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി എത്രയും വേഗം തുടങ്ങണം. അല്ലെങ്കില്‍ ഇപ്പോള്‍ അനുവദിച്ച 150 കോടിയില്‍ ഒരു രൂപപോലും ഈ സാമ്പത്തികവര്‍ഷത്തില്‍ ചെലവഴിക്കേണ്ടിവരില്ലെന്നതാണ് യാഥാര്‍ഥ്യം. യുഡിഎഫ് ബജറ്റില്‍ തലസ്ഥാന ജില്ലയോട് വലിയ വിവേചനമാണ് കാട്ടിയിരിക്കുന്നത്. കരമനമുതല്‍ കളിയിക്കാവിളവരെയുള്ള കല്ലുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ 100 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ , ഇപ്പോള്‍ അതിനുവേണ്ടി ഒന്നും മാറ്റിവച്ചിട്ടില്ലെന്നും സുരേന്ദ്രന്‍പിള്ള വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 100711

1 comment:

  1. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി 150 കോടി ബജറ്റില്‍ വകയിരുത്തിയത് തലസ്ഥാന നഗരവാസികളെ കബളിപ്പിക്കാനാണെന്ന് മുന്‍ തുറമുഖമന്ത്രി വി സുരേന്ദ്രന്‍പിള്ള പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ വിഴിഞ്ഞത്ത് പണം ചെലവഴിക്കേണ്ടത് സ്ഥലം വാങ്ങുന്നതിനുമാത്രമാണ്. ഇപ്പോള്‍ വിലയുടെ കാര്യത്തില്‍ പരസ്പര ധാരണയായിട്ടുള്ള സ്ഥലം വാങ്ങാന്‍ കുറഞ്ഞത് 450 കോടി രൂപ വേണം. എന്നാല്‍ , വാങ്ങല്‍നടപടി യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പാരിസ്ഥിതിക അനുമതി ലഭിച്ചശേഷംമതി മറ്റ് നടപടി എന്നാണ് തീരുമാനം. അനുമതി ലഭിക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും എടുക്കും.

    ReplyDelete