ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറശേഖരങ്ങള്‍ 140 വര്‍ഷം മുമ്പ് തിട്ടപ്പെടുത്താന്‍ ഉത്തരവിട്ടിരുന്നതായി രേഖകള്‍ . ശേഖരം എണ്ണിതിട്ടപ്പെടുത്തി സര്‍ക്കാരിനെ അറിയിക്കണമെന്ന് 1870ലാണ് നിര്‍ദേശം നല്‍കിയത്. ആയില്യം തിരുനാള്‍ രാമവര്‍മയുടെ കാലത്ത് ബ്രിട്ടീഷ് ഭരണത്തിലെ സര്‍ക്കാര്‍ നടപടിക്രമങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിവാനായിരുന്ന ശേഷയ്യ ശാസ്ത്രികളുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി എ ജെ വീരയാണ് ഉത്തരവിറക്കിയത്. ശ്രീപണ്ടാരവകയിനത്തിലുള്ള ശേഖരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സര്‍ക്കാരിന് അയക്കണമെന്നാണ് നിര്‍ദേശം. ക്ഷേത്രത്തിലുള്ളതും സര്‍ക്കാരിന്റെ വരുമാനവും ഒറ്റയിനത്തില്‍ കിടന്നതിനാലാണ് നിലവറശേഖരം പ്രത്യേകം തിട്ടപ്പെടുത്താന്‍ ഉത്തരവിട്ടത്. നിലവറയിലേക്ക് ഉരുപ്പടികള്‍ എത്തിയതിന്റെ തെളിവുകള്‍ മതിലകം രേഖകളിലുമുണ്ട്.
"1548ല്‍ തൊഴാന്‍ പോയപ്പോള്‍ മഹാരാജാവ് ഉദയമാര്‍ത്താണ്ഡവര്‍മ 101 സ്വര്‍ണനാണയം, തെക്കേടത്തുവച്ച 12 പണം എന്നീ ഉരുപ്പടികള്‍ ക്ഷേത്രത്തില്‍ അടിയറവച്ചു" വെന്ന് മതിലകം രേഖകളിലെ 42-ാം ഓലയില്‍ 1673-ാം ചുരുണയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മീനം 27നായിരുന്നു ഇത്. 1579ല്‍ ചിങ്ങം ഒമ്പതിന് പച്ച മരതകക്കല്ല്, ശംഖിലി ചന്ദ്രമാല എന്നിവ ക്ഷേത്രത്തില്‍ നടയ്ക്കു വച്ചെന്ന് 92-ാം ഓലയില്‍ പറയുന്നു. ക്ഷേത്രത്തിന്റെ നിലവറയില്‍ എത്തിയ ഉരുപ്പടികളുടെ കണക്കുവിവരങ്ങള്‍ മതിലകം രേഖകളില്‍ വ്യക്തമാണ്. 1583 കന്നി ഒന്നിന് "പൊന്നിന്‍പൂ 32 ഇതള്‍ ഒരു തണ്ടുള്ളത് തളികയില്‍ അടിയറവച്ചു" വെന്നും രേഖകളില്‍ കാണുന്നു. കൂടാതെ 1583നും 1584നും ഇടയ്ക്ക് പതിനായിരത്തിലേറെ സ്വര്‍ണ നാണയം കാണിക്കയായി ക്ഷേത്രത്തില്‍ ലഭിച്ചു.
1797ല്‍ സമര്‍പ്പിച്ച തിരുവാഴിമോതിരവും 1822ല്‍ മുറജപത്തിനായി വാങ്ങിയ പൊന്നിന്റെയും വെള്ളിയുടെയും പാത്രങ്ങളും നിലവറയിലേക്ക് മാറ്റിയതായി 242, 243 ഓലകളില്‍ കാണുന്നു. 1813ല്‍ റാണി പാര്‍വതീബായി അല്‍പ്പശി, പൈങ്കുനി ഉത്സവങ്ങള്‍ക്കായി 10 പൊന്നും കുടവും ഭദ്രദീപങ്ങളും നടയ്ക്കു വച്ചതായി പുരാരേഖാ വകുപ്പിന്റെ പുന്നപുരം ഓഫീസില്‍ സൂക്ഷിച്ച മതിലകം രേഖകളിലുണ്ട്. 1841ല്‍ മതിലകത്ത് പൊന്നുകൊണ്ടുള്ള ദീപാരാധനാത്തട്ടം തീര്‍ത്ത വകയില്‍ 7210.45 പണവും സാമ്പ്രാണിത്തിരി വയ്ക്കാന്‍ പൊന്നുകൊണ്ട് രണ്ടു ചുവട് തീര്‍പ്പിച്ചതിന് 1317.50 പണവും വെള്ളിത്തട്ടം നിര്‍മിച്ചതിന് 10.75 പണവും ചെലവായിട്ടുണ്ടെന്നുള്ള കണക്കുകളും മതിലകം രേഖകളിലുണ്ടെന്ന് ചരിത്രഗവേഷകന്‍ പ്രതാപന്‍ കിഴക്കേമഠം പറയുന്നു. 1843ല്‍ ഒറ്റക്കല്‍ മണ്ഡപത്തില്‍നിന്ന് മോഷണം പോയ വെള്ളിവിളക്ക് വാങ്ങിവച്ചത്, കമല വാഹനം നിര്‍മിച്ച ഇനത്തില്‍ പൊന്‍തളികയില്‍ പണം അടിയറവച്ചത് എന്നിവയും ഇക്കൂട്ടത്തില്‍ കാണുന്നു. ഗോസായിമാരില്‍ നിന്നു ലഭിച്ച സംഭാവനകളെ കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. പ്രായശ്ചിത്തമായും പിഴയായും കിട്ടിയ ശേഖരങ്ങളെക്കുറിച്ചും രേഖകളില്‍ പരാമര്‍ശമുണ്ട്. മതിലകത്തിന്റെ ആദ്യകാല റെക്കോഡുകള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിച്ചിരിക്കയാണ്.
(വിജയ്)
deshabhimani 080711

ReplyDelete