ന്യൂഡല്‍ഹി: വിലക്കയറ്റം രൂക്ഷമാവുമ്പോഴും സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രം ഭക്ഷ്യധാന്യം കയറ്റി അയക്കുന്നു. കൂടുതല്‍ അരവിഹിതം ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളെ അവഗണിച്ചാണ് വെയര്‍ഹൗസിങ് കോര്പറേഷന് ഗോഡൗണുകളിലും റോഡരികിലുമായി സൂക്ഷിച്ച ഗോതമ്പും ബസുമതി അരികയറ്റി അയക്കുന്നത്. 30 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ആദ്യംഘട്ടം കയറ്റി അയക്കുക. ഈ ശുപാര്‍ശക്ക് ഉന്നതതല മന്ത്രിതലസമിതി തിങ്കളാഴ്ച അംഗീകാരം നല്‍കിയേക്കും.
എന്നാല്‍ , ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യുന്നതിനെതിരെ വിമര്‍ശനം ശക്തമാണ്. കൃഷിവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് കയറ്റുമതി. ഉല്‍പ്പാദനം വര്‍ധിച്ചതിനാലാണ് ഗോഡൗണുകളില്‍ കൊള്ളുന്നതിലധികം ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം 23.58 കോടി ടണ്‍ ആയിരുന്ന ശേഖരം ഈവര്‍ഷം 24.50 കോടി ടണ്‍ ആയി. ഭക്ഷ്യപണപ്പെരുപ്പം വര്‍ധിക്കുന്നതിനാല്‍ ഭക്ഷ്യകയറ്റുമതി ഒഴിവാക്കണമെന്ന വിദഗ്ധോപദേശവും സര്‍ക്കാര്‍ അവഗണിച്ചു. ഭക്ഷ്യപണപ്പെരുപ്പം 7.61 ആയി വര്‍ധിച്ചതിനാല്‍ കയറ്റുമതിയെ അനുകൂലിക്കുന്നില്ലെന്ന് കൃഷിമന്ത്രി ശരദ്പവാര്‍ വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം മഴ കുറയുമെന്നതിനാല്‍ അടുത്തവര്‍ഷം വിളവ് കുറയാനാണ് സാധ്യതയെന്നും പവാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ , മന്ത്രി കെ വി തോമസ് കയറ്റുമതിയെ അനുകൂലിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭക്ഷ്യധാന്യ കയറ്റുമതി നിരോധനമാണ് ഇപ്പോള്‍ നീക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷാബില്ല് അവതരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അധികംവരുന്ന ഭക്ഷ്യധാന്യം പോലും പട്ടിണിക്കാര്ക്ക് വിതരണം ചെയ്യാത്ത സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാബില്‍ കൊണ്ടുവരുന്നതിലെ ആത്മാര്‍ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 21 ശതമാനം പേര് പട്ടിണി കിടക്കുന്ന രാജ്യമായാണ് ഇന്ത്യയെ ഐക്യരാഷ്ട്രസഭ കണക്കാക്കിയിരിക്കുന്നത്. ലോകപട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 67 ആണ്.
deshabhimani 110711
വിലക്കയറ്റം രൂക്ഷമാവുമ്പോഴും സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രം ഭക്ഷ്യധാന്യം കയറ്റി അയക്കുന്നു. കൂടുതല്‍ അരവിഹിതം ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളെ അവഗണിച്ചാണ് വെയര്‍ഹൗസിങ് കോര്പറേഷന് ഗോഡൗണുകളിലും റോഡരികിലുമായി സൂക്ഷിച്ച ഗോതമ്പും ബസുമതി അരികയറ്റി അയക്കുന്നത്. 30 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ആദ്യംഘട്ടം കയറ്റി അയക്കുക. ഈ ശുപാര്‍ശക്ക് ഉന്നതതല മന്ത്രിതലസമിതി തിങ്കളാഴ്ച അംഗീകാരം നല്‍കിയേക്കും.
ReplyDelete