എന്‍ജിനിയറിങ് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാര്‍ഥികളുടെ പ്രവേശനം അനിശ്ചിതത്വത്തില്‍ . ഈ വര്‍ഷവും 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കാനാവില്ലെന്ന് കാത്തലിക് എന്‍ജിനിയറിങ് മാനേജ്മെന്റ് പ്രതിനിധികളും എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനും നിലപാടെടുത്തത് വിദ്യാര്‍ഥിപ്രവേശനം പ്രതിസന്ധിയിലാക്കും. അമ്പത് ശതമാനം സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് കാത്തലിക് എന്‍ജിനിയറിങ് മാനേജ്മെന്റ് പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കും.
ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ധാരണയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ രണ്ടുതരം ഫീസ് ഈടാക്കിയാല്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടാവുമെന്നാണ് അസോസിയേഷന് പ്രതിനിധികളുടെ വാദം. സര്ക്കാര്സീറ്റിലും മാനേജ്മെന്റ് സീറ്റിലും 75,000 രൂപ ഫീസ് വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം. കൂടാതെ ഒരുലക്ഷം രൂപ പലിശരഹിത നിക്ഷേപവും മാനേജ്മെന്റ് ക്വോട്ടയില്‍ 25,000 രൂപ ലാബ്-വര്‍ക്ക്ഷോപ്പ് ചാര്‍ജും ഈടാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ സീറ്റില്‍ 35,000 രൂപയായിരുന്നു പ്രതിവര്‍ഷഫീസ്. ലാബ്-വര്‍ക്ക്ഷാപ്പ് ചാര്‍ജ് ഈടാക്കിയിരുന്നില്ല. 35 ശതമാനം മാനേജ്മെന്റ് സീറ്റില്‍ 99,000 രൂപ ട്യൂഷന് ഫീസും ലാബ് ചാര്‍ജ്, വര്‍ക്ക്ഷോപ്പ് ചാര്‍ജ് എന്നിങ്ങനെ 25,000 രൂപയുമാണ് ഈടാക്കിയിരുന്നത്.
deshabhimani 110711

ReplyDelete