ചേലക്കര: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിനുള്ളിലും കരിങ്കല്ലില്‍ തീര്‍ത്ത രഹസ്യനിലവറ കണ്ടെത്തി. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഈ നിലവറ ഒമ്പതുവര്‍ഷം മുമ്പ് ക്ഷേത്രം ജീവനക്കാര്‍ കണ്ടെത്തിയെങ്കിലും തുറന്ന് പരിശോധിച്ചിരുന്നില്ല. കൊച്ചി മഹാരാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വില്വാദ്രിനാഥക്ഷേത്രത്തിലെ നിലവറയിലും അമൂല്യ സമ്പത്തുണ്ടാകാനിടയുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. ശ്രീകോവിലിന് പുറത്തുള്ള ചുറ്റമ്പലത്തിനുള്ളിലെ ഇരുട്ടുനിറഞ്ഞ മുറിക്കുള്ളിലാണ് കരിങ്കില്‍തീര്‍ത്ത നിലവറയുള്ളത്. പൂര്‍ണമായും പാറയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഇരുട്ടുനിറഞ്ഞ മുറിക്കുള്ളിലെ കുഴിയിലേക്ക് ഇറങ്ങിച്ചെന്നാല്‍ മറ്റൊരു മുറിയിലെത്താംഅതിനുള്ളിലാണ് കല്ലുകൊണ്ട് അടച്ചുവച്ച നിലവറ. ക്ഷേത്രത്തിലെ ഉപയോഗശൂന്യമായ നിലവിളക്കും മറ്റു സാമഗ്രികളുമെല്ലാം കൊണ്ടുവന്നിടുന്ന കുഴിക്കുള്ളില്‍ പരിശോധിച്ച ദേവസ്വം ജീവനക്കാരനാണ് ഈ അറ ആദ്യമായി കണ്ടെത്തിയത്. പെട്ടെന്ന് കണ്ടെത്താനാകാത്ത രീതിയിലാണ് നിലവറ നിര്‍മാണം.
നിലവറകണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ജനപ്രവാഹമുണ്ടാവുകയും ദേവസ്വം അധികൃതര്‍ ഈ മുറി പൂട്ടിയിടുകയുമായിരുന്നു. പുരാവസ്തുവകുപ്പ് നിലവറ സന്ദര്‍ശിച്ചെങ്കിലും പരിശോധിച്ചില്ല. രഹസ്യഅറ കണ്ടെത്തിയത് അന്ന് വാര്‍ത്ത വന്നിരുന്നു. ശ്രീരാമലക്ഷ്മണന്മാരുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം പുരാണത്തിലെ ഭാരതഖണ്ഡം എന്നാണ് തിരുവില്വാമല അറിയപ്പെടുന്നത്. പാണ്ഡവന്മാര്‍ ശാപമോക്ഷത്തിനായി നുഴ്ന്നതെന്ന് കരുതുന്ന പുനര്‍ജനിഗുഹയും ക്ഷേത്രത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഓലമേഞ്ഞുണ്ടായിരുന്ന ഈ ക്ഷേത്രം 160വര്‍ഷംമുമ്പ് കൊച്ചിരാജാക്കന്മാരാണ് പാറകള്‍ക്കുള്ളില്‍ മണ്ണിട്ട് ഇപ്പോഴത്തെ നിലയില്‍ നിര്‍മിച്ചത്. "കോവിലകം" എന്ന് അറിയപ്പെട്ടിരുന്ന കൊച്ചി രാജാക്കന്മാരുടെ വിശ്രമകേന്ദ്രമാണ് വില്വാദ്രിനാഥ ഗസ്റ്റ് ഹൗസ്.
deshabhimani 110711
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിനുള്ളിലും കരിങ്കല്ലില്‍ തീര്‍ത്ത രഹസ്യനിലവറ കണ്ടെത്തി. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഈ നിലവറ ഒമ്പതുവര്‍ഷം മുമ്പ് ക്ഷേത്രം ജീവനക്കാര്‍ കണ്ടെത്തിയെങ്കിലും തുറന്ന് പരിശോധിച്ചിരുന്നില്ല. കൊച്ചി മഹാരാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വില്വാദ്രിനാഥക്ഷേത്രത്തിലെ നിലവറയിലും അമൂല്യ സമ്പത്തുണ്ടാകാനിടയുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.
ReplyDelete