കൊച്ചി: വൈപ്പിന്‍ മണ്ഡലത്തില്‍ തന്റെ തോല്‍വിക്കു കാരണമായത് ഡിസിസി വൈസ് പ്രസിഡന്റ് കെ ആര്‍ സുഭാഷിന്റെ ഇടപെടലുകളാണെന്നു കാട്ടി അജയ് തറയില്‍ കെപിസിസിയുടെ വക്കം കമ്മറ്റിക്കു പരാതി നല്‍കി. ഒരു സമുദായത്തിന്റെ വോട്ടുകള്‍ തനിക്കു കിട്ടാതെ പോയതില്‍ സുഭാഷിന്റെ ഇടപെടലുണ്ട്. ഇത് എതിര്‍ സ്ഥാനാര്‍ഥിക്കു ഗുണമായി. സുഭാഷ് വലിയ ഗൂഡാലോചന നടത്തിയിട്ടുണ്ട്. അജയ് തറയിലിനെ അനുകൂലിച്ച് വൈപ്പിന്‍ മണ്ഡലത്തിലുള്‍പ്പെട്ട കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരും വക്കത്തിന് പരാതി കൊടുത്തു. അഞ്ചു ജില്ലകളില്‍ പര്യടനം നടത്തിയപ്പോഴേക്കും നിരവധി ഗുരുതരമായ പരാതികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് വക്കം പറഞ്ഞു. എല്ലാ പരാതികളും പരിഗണിച്ച് ഓഗസ്റ്റ് 15 നു മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 110711
വൈപ്പിന്‍ മണ്ഡലത്തില്‍ തന്റെ തോല്‍വിക്കു കാരണമായത് ഡിസിസി വൈസ് പ്രസിഡന്റ് കെ ആര്‍ സുഭാഷിന്റെ ഇടപെടലുകളാണെന്നു കാട്ടി അജയ് തറയില്‍ കെപിസിസിയുടെ വക്കം കമ്മറ്റിക്കു പരാതി നല്‍കി.
ReplyDeletehum...
ReplyDelete