തൃശൂര്‍ : അവകാശങ്ങള്‍ നേടാന്‍ മതത്തെ ഉപയോഗിക്കുകയും കടമകള്‍ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്ന കത്തോലിക്ക മെത്രാന്മാര് ക്രിസ്തുവിന്റെ വചനങ്ങളെ നിരാകരിക്കുകയാണെന്ന് കേരള കാത്തലിക് ഫെഡറേഷന് യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരുടെയും പുരോഹിതരുടെയും ചുമതല വിശ്വാസികളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നതാണ്. ന്യൂനപക്ഷ അവകാശ സംരക്ഷണ യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണ്. ലഭാകരമായ വ്യവസായമാണെന്ന് തിരിച്ചറിഞ്ഞാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൗണ്‍സില്‍ അവഗണിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണി നേരിടുമ്പോള്‍ മാത്രം അവകാശ സംരക്ഷണ സമ്മേളനങ്ങള്‍ നടത്തുന്ന കത്തോലിക്കാ മെത്രാന്മാരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. കൊള്ളസംഘത്തെപ്പോലെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാരിനെയും ജനങ്ങളെയും വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് മുന്‍കാല ക്രൈസ്തവ മിഷനറിമാരാണ്.
സംസ്ഥാന പ്രസിഡന്റ് ജോയ്പോള്‍ പുതുശേരി അധ്യക്ഷനായി. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാരായ ആന്റോ കോക്കാട്ട്, ആന്റണി ചിറ്റാട്ടുകര, ജനറല്‍ സെക്രട്ടറി വി കെ ജോയ്, തോമസ് കുളങ്ങര, സി സി ജോസ്, സി എല്‍ ജോയ്, സി എ രാജന് , സെബി ജോസഫ്, പോള്‍സണ്‍ കയ്പമംഗലം എന്നിവര്‍ സംസാരിച്ചു.
deshabhimani 110711
അവകാശങ്ങള്‍ നേടാന്‍ മതത്തെ ഉപയോഗിക്കുകയും കടമകള്‍ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്ന കത്തോലിക്ക മെത്രാന്മാര് ക്രിസ്തുവിന്റെ വചനങ്ങളെ നിരാകരിക്കുകയാണെന്ന് കേരള കാത്തലിക് ഫെഡറേഷന് യോഗം അഭിപ്രായപ്പെട്ടു.
ReplyDelete