ഈരാറ്റുപേട്ട: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ വെബ്സൈറ്റ് വഴിക്കടവില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ലേബര്‍ ഇന്ത്യാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ത്രിദിന ജില്ലാ പഠനക്യാമ്പിനോടനുബന്ധിച്ചാണ് ഡിവൈഎഫ്ഐയുടെ ചരിത്രം, മുന്‍കാല നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ , പിഎസ്സി വാര്‍ത്തകള്‍ , സംഘടനയുടെ ജില്ലയിലെ വിവിധ ഘടകങ്ങള്‍ , കാമ്പയിനുകള്‍ , പ്രധാന വാര്‍ത്തകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. http://www.dyfikottayam.com/ എന്നതാണ് വെബ്സൈറ്റ് വിലാസം.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍ , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. വി ജയപ്രകാശ്, സിപിഐ എം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി ജോയി ജോര്‍ജ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ആര്‍ രാജേഷ്, അഡ്വ. ഷീജ അനില്‍ , വെബ്സൈറ്റ് തയ്യാറാക്കിയ അനില്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ പഠനക്യാമ്പിനോടനുബന്ധിച്ച് ഈരാറ്റുപേട്ട വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ "കേരളീയ വിദ്യാഭ്യാസവും സാമൂഹ്യനീതിയും" എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് വിഷയം അവതരിപ്പിച്ചു. സിപിഐ എം ലോക്കല്‍ സെക്രട്ടറി എം ഡി ദേവസ്യ അധ്യക്ഷനായി. അഡ്വ. കെ അനില്‍കുമാര്‍ , നൗഫല്‍ഖാന്‍ , യാസര്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ക്യാമ്പ് സമാപിക്കും.
deshabhimani 100711
ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ വെബ്സൈറ്റ് വഴിക്കടവില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ലേബര്‍ ഇന്ത്യാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ത്രിദിന ജില്ലാ പഠനക്യാമ്പിനോടനുബന്ധിച്ചാണ് ഡിവൈഎഫ്ഐയുടെ ചരിത്രം, മുന്‍കാല നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ , പിഎസ്സി വാര്‍ത്തകള്‍ , സംഘടനയുടെ ജില്ലയിലെ വിവിധ ഘടകങ്ങള്‍ , കാമ്പയിനുകള്‍ , പ്രധാന വാര്‍ത്തകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. http://www.dyfikottayam.com/ എന്നതാണ് വെബ്സൈറ്റ് വിലാസം.
ReplyDelete