പറവൂര്‍ : സ്ത്രീപീഡനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ജാഗ്രതകാണിക്കുമ്പോള്‍ ത്തന്നെ മാധ്യമധര്‍മം ബലികഴിച്ച് സ്ത്രീപീഡനങ്ങള്‍ ആഘോഷമാക്കിമാറ്റരുതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ പറഞ്ഞു. പറവൂര്‍ പെണ്‍വാണിഭക്കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ്ചെയ്യുക, പെണ്‍കുട്ടിയുടെ സംരക്ഷണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ വനിതാസംഘടന പറവൂരില്‍ നടത്തിയ ചര്‍ച്ചാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്‍ .
സ്ത്രീകളുടെ വസ്ത്രധാരണമാണ് ലൈംഗിക ആസക്തിക്കു കാരണമെന്നു പറയുന്നവര്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയാണ്. ലഹരിക്കും ലൈംഗിക ആസക്തിക്കുമെതിരെ സമൂഹം ഉണര്‍ന്നു പ്രതികരിക്കണമെന്നും ജോസഫൈന്‍ പറഞ്ഞു. ഇനിയൊരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാന്‍ നിയമപരമായം സാമൂഹ്യപരമായും എങ്ങനെ കൈകാര്യംചെയ്യാമെന്നുള്ള ചര്‍ച്ചകളാണു വേണ്ടതെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. റസ്ക്യുഹോമിലെ താമസം ഒരുകണക്കില്‍ മറ്റൊരു പീഡനമാണെന്നും സതീശന്‍ പറഞ്ഞു. പറവൂര്‍ പെണ്‍വാണിഭക്കേസിലെ അവസാനത്തെ കണ്ണിയും രക്ഷപ്പെടരുതെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. കേസ് അന്വേഷകര്‍ പ്രതികളാകുന്ന സ്ഥിതി ഉണ്ടാകരുത്. കുട്ടിയുടെ സംരക്ഷണം പൂര്‍ണമായും സര്‍ക്കാര്‍ ഉറപ്പാക്കണം.
അഴിമതിക്കാരും പെണ്‍വാണിഭക്കാരും നാടുഭരിക്കുന്ന സ്ഥിതി മാറണമെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത പറഞ്ഞു. ലൈംഗിക കുറ്റാരോപണ വിധേയരെ രാഷ്ട്രീയപാര്‍ടികള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കരുത്. പെണ്‍വാണിഭസംഘങ്ങളെ അമര്‍ച്ചചെയ്യാനുള്ള ഇഛാശക്തിയില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് അജിത പറഞ്ഞു. വത്സല പ്രസന്നകുമാര്‍ , കമല സദാനന്ദന്‍ , പി എസ് രാജഗോപാല്‍ , കെ സി രാജീവ്, അഡ്വ. പി എ അയൂബ്ഖാന്‍ , എസ് ശ്രീകുമാരി, അഡ്വ. ടി ബി മിനി എന്നിവര്‍ സംസാരിച്ചു. സി എം ഷീജ അധ്യക്ഷയായി.
deshabhimani 080711
സ്ത്രീപീഡനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ജാഗ്രതകാണിക്കുമ്പോള്‍ ത്തന്നെ മാധ്യമധര്‍മം ബലികഴിച്ച് സ്ത്രീപീഡനങ്ങള്‍ ആഘോഷമാക്കിമാറ്റരുതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ പറഞ്ഞു. പറവൂര്‍ പെണ്‍വാണിഭക്കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ്ചെയ്യുക, പെണ്‍കുട്ടിയുടെ സംരക്ഷണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ വനിതാസംഘടന പറവൂരില്‍ നടത്തിയ ചര്‍ച്ചാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്‍ .
ReplyDelete