കേന്ദ്രസര്‍ക്കാര്‍ വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്നു: സിപിഐ എം
സബ്സിഡി നിരക്കില്‍ നല്‍കുന്ന ഗ്യാസ് സിലിന്‍ഡറുകള്‍ പരിമിതപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമുണ്ടാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഉപയോക്താവിന് സബ്സിഡിനിരക്കില്‍ നല്‍കുന്ന പാചകവാതക സിലിന്‍ഡറിന്റെ എണ്ണം വര്‍ഷത്തില്‍ നാലെണ്ണമായി വെട്ടിച്ചുരുക്കാനാണ് കേന്ദ്രനീക്കം. കൂടുതല്‍ എടുക്കുന്ന ഓരോ സിലിന്‍ഡറിനും 800 രൂപ ഉപയോക്താവ് നല്‍കേണ്ടിവരും. പാചക വാതകത്തിന് 50 രൂപ വര്‍ധിപ്പിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് പുതിയ തീരുമാനം. മണ്ണെണ്ണയുടെ അളവും സബ്സിഡിയും വെട്ടിക്കുറയ്ക്കുന്ന പദ്ധതിയും കേന്ദ്രം മുന്നോട്ടു വയ്ക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് അത്യന്താപേക്ഷിതമായ പാചകവാതകത്തിന് സബ്സിഡി നല്‍കാന്‍ പണമില്ലെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആറ് ബജറ്റുകളിലായി 21 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കുത്തനെ വില വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് കൂനിന്‍മേല്‍ കുരുപോലെ പാചകവാതക നിയന്ത്രണം നടപ്പാക്കുന്നത്. ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയരണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കുടുംബ ബജറ്റ് തകരും
മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിനുപിന്നാലെ പാചകവാതക സിലിണ്ടറുകള്‍ പരിമിതപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ കുടുംബ ബജറ്റുകള്‍ തകിടംമറിക്കും. ഉപയോക്താവിന് സബ്സിഡി നിരക്കില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി വെട്ടിക്കുറയ്ക്കാനാണ് എണ്ണ- പാചകവാതകം സംബന്ധിച്ച മന്ത്രിതലസമിതിയുടെ ശുപാര്‍ശ. കൂടുതലായി എടുക്കുന്ന സിലിണ്ടറിന് 800 രൂപവീതം നല്‍കേണ്ടി വരുന്നത് സാധാരണക്കാരെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാക്കും. രാജ്യത്ത് പാചകവാതകം ഉപയോഗിക്കുന്നവരുടെ ശതമാനക്കണക്കില്‍ കേരളം മുന്നിലാണ്. കേരളത്തിലെ 75 ശതമാനം കുടുംബവും പാചകവാതകം ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സിലിണ്ടറുകള്‍ വെട്ടിക്കുറയ്ക്കുന്നത് കനത്ത ആഘാതമാകും.
21 ദിവസം കഴിഞ്ഞാല്‍ പുതിയ സിലിണ്ടര്‍ കിട്ടാന്‍ ഇപ്പോള്‍ ഉപയോക്താവിന് അര്‍ഹതയുണ്ട്. അത് 91 ദിവസമായാണ് മാറുന്നത്. പല കുടുംബവും ഇപ്പോള്‍ മാസത്തിലൊരിക്കല്‍ സിലിണ്ടര്‍ എടുക്കുന്നുണ്ട്. ചെറിയ കുടുംബങ്ങളാകട്ടെ 40-45 ദിവസമാണ് ഒരു സിലിണ്ടര്‍ ഉപയോഗിക്കുന്നത്. വൈദ്യുതീകരിച്ച വീടുകള്‍ക്ക് പ്രതിമാസം രണ്ട് ലിറ്റര്‍ മണ്ണെണ്ണ നല്‍കിയിരുന്നത് കഴിഞ്ഞമാസം ഒരു ലിറ്ററായി വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു ഡീസല്‍വില കുത്തനെ വര്‍ധിപ്പിച്ചത്. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാണ് ഇതും കൂടുതല്‍ ബാധിച്ചത്. അരിക്കും പലവ്യഞ്ജനത്തിനും പച്ചക്കറികള്‍ക്കും വിലകുതിച്ചു.
ഇതിന്റെയെല്ലാം പിന്നാലെയാണ് പാചകവാതകത്തിലൂടെ പുതിയ ആഘാതം. പാചകവാതകം കിട്ടാതായാല്‍ ആശ്രയിക്കാവുന്ന വിറകിനും തീവിലയാണ്. നഗരങ്ങളില്‍ വിറക് കിട്ടാനുമില്ല. തിരുവനന്തപുരത്ത് ചാലക്കമ്പോളത്തില്‍ അഞ്ച് വിറകുകടയുണ്ടായിരുന്നത് അടച്ചുപൂട്ടി. മരത്തിന്റെ ക്ഷാമവും വിറകുകീറാന്‍ ആളെ കിട്ടാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പുളി, റബര്‍ തുടങ്ങിയ വിറകിന് കിലോയ്ക്ക് അഞ്ചു രൂപവരെയാണ് വില. മരുത് അടക്കമുള്ള മലവിറക് ഇനങ്ങള്‍ക്ക് എട്ടു രൂപവരെ വിലയുണ്ട്. ടണ്ണിന് 3500 രൂപവരെ നല്‍കിയാണ് വ്യാപാരികളില്‍നിന്ന് തടികള്‍ വാങ്ങുന്നതെന്ന് വിറകുകടക്കാര്‍ പറയുന്നു. അത് കീറിക്കിട്ടണമെങ്കില്‍ ദിവസം ആയിരം രൂപ കൂലികൊടുക്കണം.
deshabhimani 110711
മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിനുപിന്നാലെ പാചകവാതക സിലിണ്ടറുകള്‍ പരിമിതപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ കുടുംബ ബജറ്റുകള്‍ തകിടംമറിക്കും. ഉപയോക്താവിന് സബ്സിഡി നിരക്കില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി വെട്ടിക്കുറയ്ക്കാനാണ് എണ്ണ- പാചകവാതകം സംബന്ധിച്ച മന്ത്രിതലസമിതിയുടെ ശുപാര്‍ശ.
ReplyDelete