Monday, July 11, 2011

ന്യൂസ് ഓഫ് ദി വേള്‍ഡിന് നാണക്കേടില്‍ മുങ്ങിയ വിട

ലണ്ടന്‍ : "നന്ദി... വിട...". ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ടാബ്ലോയിഡായ ന്യൂസ് ഓഫ് ദി വേള്‍ഡ് ഞായറാഴ്ചത്തെ തങ്ങളുടെ അവസാന പതിപ്പില്‍ വായനക്കാരോട് ഈ സംബോധനയുമായാണ് ഇറങ്ങിയത്. 168 വര്‍ഷത്തെ പാരമ്പര്യമുള്ള ടാബ്ലോയിഡ് ഇതോടെ പ്രസിദ്ധീകരണം നിര്‍ത്തി. കൂടാതെ, ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ നാണക്കേടില്‍നിന്ന് തടിയൂരാനുള്ള വഴിതേടി ന്യൂസ് കോര്‍പറേഷന്‍ ഉടമ റുപേര്‍ട്ട് മര്‍ഡോക്ക് ഞായറാഴ്ച ലണ്ടനില്‍ എത്തി. ന്യൂസ് ഓഫ് ദി വേള്‍ഡ് അന്തിമപതിപ്പിന്റെ ഒന്നാംപേജില്‍ പതിവ് ഗോസിപ്പുകളും മറ്റുവാര്‍ത്തകളും കാണാനായില്ല. മുന്‍കാലത്ത് പ്രധാന സംഭവങ്ങള്‍ നടന്ന ദിവസങ്ങളിലെ ഒന്നാംപേജുകളുടെ ചിത്രങ്ങളാണുണ്ടായിരുന്നത്. പ്രസിദ്ധീകരണത്തിന്റെ വിജയചരിത്രം രേഖപ്പെടുത്തുന്ന എഡിറ്റോറിയലുകളായിരുന്നു ഉള്‍പ്പേജുകളില്‍ . ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരുപരസ്യം മാത്രമാണുണ്ടായിരുന്നത്.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദി വേള്‍ഡ് പൂട്ടാന്‍ വ്യാഴാഴ്ചയാണ് തീരുമാനിച്ചത്. എരിവുള്ള വാര്‍ത്തകള്‍ ചമയ്ക്കാന്‍ രാജകുടുംബാംഗങ്ങളുടെമുതല്‍ തീവ്രവാദി ആക്രമണങ്ങളും മറ്റും കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെവരെ ഫോണുകള്‍ ടാബ്ലോയിഡ് ചോര്‍ത്തിയ വിവരം പുറത്തായതിനെത്തുടര്‍ന്നാണിത്. ഫോണ്‍ ചോര്‍ത്തലിന്റെ പേരില്‍ , ബിസ്കൈബി എന്ന ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ടെലിവിഷന്‍ ചാനല്‍ വാങ്ങുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് മര്‍ഡോകിന്റെ വരവിന്റെ ലക്ഷ്യം. ബിസ്കൈബി കച്ചവടത്തിനായി തങ്ങളെ കരുതി കൊടുക്കുകയായിരുന്നുവെന്ന് ന്യൂസ് ഓഫ് ദി വേള്‍ഡ് ജീവനക്കാര്‍ ആരോപിച്ചു.

deshabhimani 110711

1 comment:

  1. നന്ദി... വിട...". ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ടാബ്ലോയിഡായ ന്യൂസ് ഓഫ് ദി വേള്‍ഡ് ഞായറാഴ്ചത്തെ തങ്ങളുടെ അവസാന പതിപ്പില്‍ വായനക്കാരോട് ഈ സംബോധനയുമായാണ് ഇറങ്ങിയത്. 168 വര്‍ഷത്തെ പാരമ്പര്യമുള്ള ടാബ്ലോയിഡ് ഇതോടെ പ്രസിദ്ധീകരണം നിര്‍ത്തി. കൂടാതെ, ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ നാണക്കേടില്‍നിന്ന് തടിയൂരാനുള്ള വഴിതേടി ന്യൂസ് കോര്‍പറേഷന്‍ ഉടമ റുപേര്‍ട്ട് മര്‍ഡോക്ക് ഞായറാഴ്ച ലണ്ടനില്‍ എത്തി.

    ReplyDelete