Tuesday, July 12, 2011

ആര്‍എസ്എസ് അക്രമത്തെ ചെറുക്കും: എസ്എഫ്ഐ

പത്തനംതിട്ട: ജില്ലയിലെ കലാലയങ്ങളില്‍ എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ഥികളെ അണിനിരത്തി ശക്തമായി ചെറുക്കുമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ജില്ലയിലെ കാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നിതിന്‍ വര്‍ഗീസിനെയും യൂണിറ്റ് ജോയിന്റ് സെക്രട്ടറി താരേഷിനെയും കാമ്പസില്‍വച്ച് എബിവിപി പ്രവര്‍ത്തകര്‍ കമ്പിവടികൊണ്ട് അടിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയതു. ഗുരുതരമായി പരിക്കേറ്റ ലിതിന്‍ വര്‍ഗീസ് തിരുവല്ല ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തനംതിട്ട തൈക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ യൂണിറ്റ് സെക്രട്ടറി നിഷാദിന് എബിവിപി - ആര്‍എസ്എസ് സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം എബിവിപി-ആര്‍എസ്എസ് ക്രിമിനലുകള്‍ പന്തളത്ത് ബസ് കാത്തുനിന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും പ്രാണരക്ഷാര്‍ഥം സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസില്‍ കയറിയ വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. തിങ്കളാഴ്ച കോഴഞ്ചേരിയില്‍ പഠിപ്പുമുടക്കിയ എബിവിപി പ്രവര്‍ത്തകര്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായി അക്രമങ്ങള്‍ നടത്തി. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം ഫിലിപ്പ് തോമസ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആര്‍ ജിതിന്‍ എന്നിവരെ അക്രമിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം ഫിലിപ്പ് തോമസിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ എസ്എഫ്ഐ പ്രതിഷേധ ദിനമായി ആചരിക്കും. എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ജില്ലാ ആക്ടിങ് പ്രസിഡന്റ് ബെഞ്ചമിന്‍ ജോസ് ജേക്കബ്, സെക്രട്ടറി പ്രകാശ് ബാബു എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani 120711

1 comment:

  1. ജില്ലയിലെ കലാലയങ്ങളില്‍ എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ഥികളെ അണിനിരത്തി ശക്തമായി ചെറുക്കുമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ജില്ലയിലെ കാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ സംഘടിതമായ ശ്രമമാണ് നടക്കുന്നത്.

    ReplyDelete