മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ലൈവ് വെബ്കാസ്റ്റ് നിലച്ചു. 24 മണിക്കൂറും സജീവ സംപ്രേഷണമെന്നു പ്രഖ്യാപിച്ച ലൈവ് വെബ്കാസ്റ്റ് വ്യാഴാഴ്ച രാത്രി പത്തിനുശേഷമാണ് നിലച്ചത്. രാത്രി വൈകിയും ഇതു പുനഃസ്ഥാപിച്ചിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒദ്യോഗിക വെബ്സൈറ്റായwww.keralacm.gov.in ലാണ് അദ്ദേഹത്തിന്റെ ചേംബറിന്റെയും ഓഫീസിന്റെയും 24 തത്സമയ വെബ്കാസ്റ്റ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി പത്തിനുശേഷം വെബ്സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് ചേംബറിന്റെ ദൃശ്യം കാണാനേ ആയില്ല. "24 മണിക്കൂറും" പ്രവര്‍ത്തിക്കുന്ന ഓഫീസ് ലൈറ്റണച്ച് അടച്ചുപൂട്ടിയ നിലയിലും. നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തത്സമയ ദൃശ്യം എന്നെഴുതിയതിനു മുകളില്‍ ഇരുട്ടുമാത്രം.
ഇരുപത്തിനാല് മണിക്കൂറും ഓഫീസില്‍ ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ഭരണസുതാര്യതയുടെ പേരില്‍ ഈമാസം ആദ്യമാണ് 24 മണിക്കൂര്‍ ഓഫീസ് പ്രവര്‍ത്തനവും സംപ്രേഷണവും തുടങ്ങിയത്.
deshabhimani 080711

ReplyDelete