പാലക്കാട്: തൊഴിലന്വേഷകരായ ആയിരക്കണക്കിന് യുവാക്കളെ വഴിയാധാരമാക്കി ക്യാമ്പസ് ഇന്റര്‍വ്യുവിന് പൊതുമേഖലാ ബാങ്കുകള്‍ രംഗത്ത്. ഓരോ ജില്ലയിലേയും ഓരോ കോളേജുകളെ തെരഞ്ഞെടുത്താണ് റിക്രൂട്ട്മെന്റ്. ഞായറാഴ്ച പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു റിക്രൂട്ട്മെന്റ് നടത്തിയത്. ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്ന ഇത്തരം നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്റര്‍വ്യു തടഞ്ഞു. ജില്ലയില്‍ ഒരു കോളേജില്‍ മാത്രമാണ് ക്യാമ്പസ് ഇന്റര്‍വ്യൂ നടത്തുന്നത്. ഇതുകാരണം ഗ്രാമീണമേഖലയിലെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്നു. കോളേജില്പഠിക്കുന്നവരെ മാത്രം പരിഗണിച്ചാല്‍ മുന്‍വര്‍ഷങ്ങളില്‍ നല്ല മാര്‍ക്കോടെ പഠിച്ചിറങ്ങിയ പലര്‍ക്കും അവസരം നഷ്ടമാകും. മാത്രമല്ല ഇതില്‍ കൈക്കൂലിക്കും അവസരമൊരുക്കുന്നു. ക്യാമ്പസ് ഇന്റര്‍വ്യുവിനിടയില്‍ കൂടുതല്‍ തുക വാഗ്ദാനം നല്‍കുന്നവരെ ഉദ്യോഗസ്ഥര്‍ പരിഗണിക്കാനും ഇടയാകുന്നു.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണത്രെ ക്യാമ്പസ് ഇന്റര്‍വ്യു നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാമൂഹ്യനീതി കാറ്റില്‍പ്പറത്തി സ്വകാര്യ ഐ ടി കമ്പനികള്‍ നടത്തുന്ന ക്യാമ്പസ് ഇന്റര്വ്യുപോലെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളും തുടങ്ങിയാല്‍ അത് തൊഴിലില്ലായ്മ കൂട്ടാനും അര്‍ഹരായവര്‍ തഴയപ്പെടാനും ഇടയാക്കുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്കി. ബാങ്കിങ് റിക്രൂട്ട്മെന്റ് ബോര്‍ഡിലൂടെ പരീക്ഷയെഴുതി ഉദ്യോഗത്തില്‍ കയറാന്‍ ഉദ്യോഗാര്‍ഥികള്‍ മടിക്കുന്നുവെന്ന കാരണം പറഞ്ഞാണ് ബാങ്ക്തന്നെ നേരിട്ട് റിക്രൂട്ട്മെന്റ് നടത്താന്‍ രംഗത്തുവന്നത്. പ്ലസ് ടുവിന് തൊണ്ണൂറ് ശതമാനം മാര്‍ക്ക് ലഭിച്ചവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് പോസ്റ്റ് ഓഫീസുകളില്‍ നടത്തുന്ന നിയമനരീതി ബാങ്കുകള്‍ക്കും ബാധകമാക്കിയാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്.
നിയമനരീതി പരിഷ്കരിച്ച് എല്ലാവര്ക്കും അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച പാലക്കാട് വിക്ടോറിയ കോളേജില്‍ നടന്ന ഇന്റര്‍വ്യു ഡിവൈഎഫ്ഐ ജില്ലാക്കമ്മിറ്റി നേതൃത്വത്തില്‍ തടഞ്ഞത്. വിജയാബാങ്ക് അധികൃതരുമായി ഡിവൈഎഫ്ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് ഇന്റര്‍വ്യു തല്ക്കാലം നിര്‍ത്തി. എല്ലാവര്ക്കും അവസരം നല്കുന്ന വിധം നിയമനരീതി പരിഷ്കരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്കി. പ്രതിഷേധ യോഗത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാനക്കമ്മിറ്റിയംഗം എം കെ സുരേന്ദ്രന് , എം എ അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നിതിന്‍ കണിച്ചേരി, ദിലീപ്കുമാര് , അലക്സാണ്ടര്‍ ജോസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
deshabhimani 120711
തൊഴിലന്വേഷകരായ ആയിരക്കണക്കിന് യുവാക്കളെ വഴിയാധാരമാക്കി ക്യാമ്പസ് ഇന്റര്‍വ്യുവിന് പൊതുമേഖലാ ബാങ്കുകള്‍ രംഗത്ത്. ഓരോ ജില്ലയിലേയും ഓരോ കോളേജുകളെ തെരഞ്ഞെടുത്താണ് റിക്രൂട്ട്മെന്റ്. ഞായറാഴ്ച പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു റിക്രൂട്ട്മെന്റ് നടത്തിയത്. ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്ന ഇത്തരം നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്റര്‍വ്യു തടഞ്ഞു. ജില്ലയില്‍ ഒരു കോളേജില്‍ മാത്രമാണ് ക്യാമ്പസ് ഇന്റര്‍വ്യൂ നടത്തുന്നത്. ഇതുകാരണം ഗ്രാമീണമേഖലയിലെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്നു. കോളേജില്പഠിക്കുന്നവരെ മാത്രം പരിഗണിച്ചാല്‍ മുന്‍വര്‍ഷങ്ങളില്‍ നല്ല മാര്‍ക്കോടെ പഠിച്ചിറങ്ങിയ പലര്‍ക്കും അവസരം നഷ്ടമാകും. മാത്രമല്ല ഇതില്‍ കൈക്കൂലിക്കും അവസരമൊരുക്കുന്നു. ക്യാമ്പസ് ഇന്റര്‍വ്യുവിനിടയില്‍ കൂടുതല്‍ തുക വാഗ്ദാനം നല്‍കുന്നവരെ ഉദ്യോഗസ്ഥര്‍ പരിഗണിക്കാനും ഇടയാകുന്നു.
ReplyDelete