ന്യൂഡല്‍ഹി: ഹസാരെ സംഘത്തിലെ പ്രമുഖന്‍ പ്രശാന്ത് ഭൂഷണെതിരായി നടന്ന ആക്രമണത്തിനുപിന്നാലെ ഹസാരെ സംഘാംഗങ്ങള്‍ക്കുനേരെ വീണ്ടും ക്രൂരമര്‍ദ്ദനം. പട്യാല ഹൗസ് കോടതിയ്ക്ക് മുന്നില്‍വെച്ചായിരുന്നു ഭഗത്സിങ് ക്രാന്തിസേനയിലെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മുഹമ്മദ് ഷൗഫി, രാജ്കുമാര്‍ തുടങ്ങിയവരെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ചവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് അല്‍പസമയത്തിനുള്ളില്‍ അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. പൊലീസ് നോക്കിനില്‍ക്കെയായിരുന്ന അക്രമികളുടെ അഴിഞ്ഞാട്ടം. പ്രശാന്ത് ഭൂഷണെ ആക്രമിച്ച തേജീന്ദ്രപാല്‍ സിങ് ബാഗ, വിഷ്ണു വര്‍മ്മ, ഇന്തര്‍ ശര്‍മ്മ എന്നിവരെ വ്യാഴാഴ്ച അറസ്റ്റു ചെയ്തിരുന്നു. പ്രശാന്ത് ഭൂഷനെതിരായ ആക്രമണത്തില്‍ രാജ്യമെങ്ങും വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹസാരെ സംഘാംഗങ്ങളെ ഉന്നംവെച്ച് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.
deshabhimani news
ഹസാരെ സംഘത്തിലെ പ്രമുഖന്‍ പ്രശാന്ത് ഭൂഷണെതിരായി നടന്ന ആക്രമണത്തിനുപിന്നാലെ ഹസാരെ സംഘാംഗങ്ങള്‍ക്കുനേരെ വീണ്ടും ക്രൂരമര്‍ദ്ദനം.
ReplyDelete