Tuesday, October 18, 2011

വെടിവെപ്പ്: നടപടിയെടുക്കണം- കോളേജുകളില്‍ എസ്എഫ്ഐ പ്രതിഷേധ ധര്‍ണ

ബാലുശേരി: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജിലെ അനധികൃത വിദ്യാര്‍ഥിപ്രവേശനത്തിനെതിരെ ഉപരോധസമരം ചെയ്ത വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്യുകയും വെടിവെക്കുകയും ചെയ്ത അസി. കമീഷണര്‍ രാധാകൃഷ്ണപിള്ളക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജുകളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വിവിധ കോളേജുകളില്‍ നടന്ന ധര്‍ണയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ നടന്ന സമരം എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ബാലുശേരി കോ - ഓപ്പറേറ്റീവ് കോളേജില്‍ നടന്ന സമരം ജില്ലാ ജോ. സെക്രട്ടറി ടി കെ സുമേഷ് ഉദ്ഘാടനം ചെയ്തു. പി കെ ബവേഷ് സംസാരിച്ചു. ചേളന്നൂര്‍ എസ്എന്‍ കോളേജില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇ അനൂപ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍ ജില്ലാ പ്രസിഡന്റ് വി വസീഫ്, മടപ്പള്ളിയില്‍ എ എം അജിന, മൊകേരിയില്‍ പി കെ നിധിന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജില്‍ ജില്ലാ കമ്മിറ്റി അംഗം കെ സാജിത ഉദ്ഘാടനം ചെയ്തു. മുചുകുന്ന് കോളേജില്‍ പയ്യോളി ഏരിയാ പ്രസിഡന്റ് എന്‍ കെ റഹീസ് ഉദ്ഘാടനം ചെയ്തു. വടകര സാഗര്‍ കോളേജില്‍ നടന്ന സമരം കെ എം നിനു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എസ്എന്‍ഡിപി സംസ്കൃതം, കോടഞ്ചേരി ഗവ. കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലും ഉപരോധസമരം സംഘടിപ്പിച്ചു. സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

എസ്എഫ്ഐ നേതാവിനെ പുറത്താക്കിയ നടപടി പിന്‍വലിക്കണം

കല്‍പ്പറ്റ: ബത്തേരി സെന്റ് മേരീസ് കോളേജില്‍ നിന്നും അകാരണമായി പുറത്താക്കിയ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ തിരിച്ചെടുക്കണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കോളേജ് യൂണിയന്‍തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുജോസിനെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്. എസ്എഫ്ഐ നല്‍കിയ നാമനിര്‍ദേശക പത്രിക കാണാതായതില്‍ പ്രതിഷേധിച്ചതിന്റെ പേരിലാണ് നടപടി. തീരുമാനം പുന:പരിശോധിച്ച് അനുജോസിനെ തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

deshabhimani 181011

2 comments:

  1. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജിലെ അനധികൃത വിദ്യാര്‍ഥിപ്രവേശനത്തിനെതിരെ ഉപരോധസമരം ചെയ്ത വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്യുകയും വെടിവെക്കുകയും ചെയ്ത അസി. കമീഷണര്‍ രാധാകൃഷ്ണപിള്ളക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജുകളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വിവിധ കോളേജുകളില്‍ നടന്ന ധര്‍ണയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

    ReplyDelete
  2. ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി...


    dont allow the college to open for a single day. that should be the target :)

    ReplyDelete