Tuesday, October 18, 2011
മുഖ്യമന്ത്രി മാപ്പു പറയണം ഡിവൈഎഫ്ഐ
സെക്രട്ടറിയറ്റില്‍ പ്രതിപക്ഷധര്‍ണ്ണ, സഭ പിരിഞ്ഞു
പ്രതിപക്ഷത്തുനിന്നും ടി വി രാജേഷ്, ജെയിംസ് മാത്യു എന്നിവരെ രണ്ടു ദിവസത്തേക്ക് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നിയമസഭക്കുള്ളില്‍ സത്യഗ്രഹസമരം നടത്തിയ ശേഷം പ്രതിപക്ഷം സെക്രട്ടറിയറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷാംഗങ്ങള്‍ പ്രകടനമായി സെക്രട്ടറിയറ്റിലേക്ക് നീങ്ങി. ചൊവ്വാഴ്ച രാവിലെ വേഗത്തില്‍ സഭാനടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെയും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെയും സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല.
തിങ്കളാഴ്ച മന്ത്രി കെപി മോഹനന്‍ സഭയില്‍ അപമര്യാദയായി പെരുമാറിയതിന് ഖേദപ്രകടനം നടത്തിയതായി സ്പീക്കര്‍ അറിയിച്ചു. രണ്ട് അംഗങ്ങളുടെ സസ്പെന്‍ഷന്‍നടപടി പിന്‍വലിച്ചതായും സ്പീക്കര്‍ അറിയിച്ചു. ഈ സമയം സസ്പെന്‍ഷനിലായ രണ്ട് അംഗങ്ങള്‍ പുറത്തേക്കുപോയിരുന്നു.പ്രതിപക്ഷം നടുത്തളത്തിലിരുന്ന പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ചോദ്യോത്തരവേള ഉപേക്ഷിച്ചു.ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കി ഒന്‍പതുമിനിട്ടുകൊണ്ട് സഭാനടപടികള്‍ തീര്‍ത്തുകൊണ്ട് സഭ പിരിയുകയായിരുന്നു.പ്രതിപക്ഷഅംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.നിയമസഭാകവാടത്തിനു മുന്നില്‍ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തുന്നു.പ്രതിപക്ഷത്തിന്റെ ആവശ്യം വകവെക്കാതെയാണ് സ്പീക്കര്‍ സഭാനടപടികള്‍ നടത്താന്‍ ശ്രമിച്ചത്.
സമരം തുടരും; മന്ത്രി മോഹനന്റെ പേരില്‍ നടപടി വേണം: വിഎസ്
സഭയില്‍ മോശമായി പെരുമാറിയ മന്ത്രി കെ പി മോഹനന്റെ പേരില്‍ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുതിയ എംഎല്‍എമാരെ സസ്പെന്റുചെയ്ത സ്പീക്കര്‍ തുണിപൊക്കി മേശമേല്‍ കാലെടുത്തുവച്ച മന്ത്രിക്കെതിരെ നടപടിയെടുത്തില്ല. രാജേഷും ജെയിംസും സ്പീക്കറെ അപമാനിച്ചതായി ഭരണകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ പ്രചാരണം അംഗീകരിക്കില്ല. തങ്ങള്‍ മാപ്പുപറഞ്ഞിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. മഹിളാ കോണ്‍ഗ്രസ് നേതാവിന് സ്പീക്കറുടെ ഓഫീസ് കോണ്‍ഗ്രസ് ഓഫീസ് പോലെ ഉപയോഗിക്കാന്‍ കഴിയില്ല. അങ്ങനെ ഉണ്ടാകാന്‍ പാടില്ല. സര്‍ക്കാരിനെതിരെയുള്ള സമരം തുടരും.
ചൊവ്വാഴ്ച രാവിലെ സഭയിലെത്തിയ സ്പീക്കര്‍ ചോദ്യോത്തരവേള ഒഴിവാക്കി. കുറേ ബില്ലുകള്‍ പാസാക്കിയതായി അറിയിച്ചു. സഭാനടപടികള്‍ ഇന്നത്തേക്ക് പൂര്‍ത്തിയായ സ്ഥിതിക്ക് എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതായി പറഞ്ഞു.കെപി മോഹനന്റെ ഖേദപ്രകടനം സ്വീകരിച്ചു. കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ നിറയൊഴിച്ച ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ളയുടെ നിഷ്ഠുരമായ നടപടിയെ ഗവണ്‍മെന്റും മുഖ്യമന്ത്രിയും ഗൗനിക്കുന്നില്ല. മുഖ്യമന്ത്രിയില്‍ നിന്നും ശരിയായ മറുപടി കിട്ടുംവരെ സമരം തുടരും. വാളകത്തെ അധ്യാപകനെതിരെ നടന്ന ക്രൂരമായ ആക്രമണത്തിലും നടപടിയുണ്ടായില്ല. സര്‍ക്കാരിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും വിഎസ് പറഞ്ഞു.
മുഖ്യമന്ത്രി മാപ്പു പറയണം ഡിവൈഎഫ്ഐ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധാര്‍മികതയുടെ വക്താവായി മാറിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് പി ശ്രീരാമകൃഷ്ണനും സംസ്ഥാന സെക്രട്ടറി ടിവി രാജേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇല്ലാത്ത സംഭവത്തിന്റെ പേരില്‍കള്ളക്കഥയുണ്ടാക്കി അപവാദപ്രചാരണം നടത്തിയ മുഖ്യമന്ത്രി തെറ്റുതിരുത്തി മാപ്പുപറയണം. വനിതയെ കയ്യേറ്റം ചെയ്തുവെന്ന കള്ളം സ്പീക്കറുടെ റൂളിങ്ങോടെ പൊളിഞ്ഞു. വനിതയെ കയ്യേറ്റം ചെയ്തുവെന്ന് താന്‍ കരുതുന്നില്ലെന്ന് സ്പീക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്.കള്ളക്കഥയുണ്ടാക്കി രാഷ്ട്രീയ എതിരാളികളോട് അധാര്‍മികമായാണ് പെരുമാറുന്നത്.രാഷ്ട്രീയ എതിരാളികളായ ഡിവൈഎഫ്ഐയോടും എസ്എഫ്ഐ നേതാക്കളെയും വ്യക്തിഹത്യ നടത്തിയും അപവാദപ്രചാരണവും കൊണ്ട് നിര്‍ത്താമെന്ന് കരുതണ്ട.ഒന്നുകില്‍ മുഖ്യമന്ത്രി താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് പറയണം. അല്ലെങ്കില്‍ സ്പീക്കറുടെ റൂളിങ്ങ് തെറ്റാണെന്നു പറയണം.
ബഹളമുണ്ടായതിന്റെ പേരില്‍ സഭയില്‍ സസ്പെന്‍ഷനുണ്ടായിയെന്നത് കാപട്യവും വഞ്ചനയുമാണ്.കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമുള്ള മുന്‍കൂട്ടിയുള്ള സസ്പെന്‍ഷനാണിത്.ശിക്ഷ ആദ്യം വിധിക്കുകയും കാരണം പുറകേ കണ്ടെത്തുകയും ചെയ്യുന്നു.സ്പീക്കറോട് ഉച്ചത്തില്‍ സംസാരിച്ചതിനാണ് സസ്പെന്‍ഷന്‍ .കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി മേശമേല്‍ കയറി പ്രതിപക്ഷത്തോട് ആക്രോശിക്കുന്നത്. അര്‍ധനഗ്നനായി സഭയില്‍ പെരുമാറിയതില്‍ മന്ത്രിക്ക് സസ്പെന്‍ഷനില്ല. ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടിയാണ്് മുഖ്യമന്ത്രിയുടേത്.ജനങ്ങളെ പറ്റിക്കലാണിത്.വിദ്യാര്‍ഥികള്‍ക്കു നേരെ നാലു റൗണ്ട് വെടിവെച്ച രാധാകൃഷ്ണപിള്ളയെ സംരക്ഷിക്കേണ്ടത് യുഡിഎഫിന്റെ രാഷ്ട്രീയതീരുമാനമാണ്.അദ്ദേഹം കോഴിക്കോട് ചാര്‍ജെടുത്തതില്‍ പിന്നെ ഇടപെട്ട കേസുകളില്‍ നിന്നും ഗവണ്‍മെന്റിന്റെ കള്ളക്കളി മനസിലാവും. പൊലീസ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി വെടിവെച്ച ഇത്തരം പൊലീസുദ്യോഗസ്ഥരെ നിയന്ത്രിക്കുന്നില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരും.മുഖ്യമന്ത്രി തെറ്റുതിരുത്താന്‍ തയ്യാറാവണം. മൂക്കുകയറില്ലാത്ത കാളയെന്നാണ് ചീഫ്വിപ്പിനെ യൂത്തു കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്.വ്യക്തിഹത്യ നടത്തിയും അപവാദപ്രചാരണം നടത്തിയും സമരം ചെയ്യുന്ന നേതാക്കളെ അടിച്ചമര്‍ത്തി പ്രക്ഷോഭത്തെ ഇല്ലാതാക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ഇരുവരും സൂചിപ്പിച്ചു.
നിയമസഭയ്ക്കുമുന്നില്‍ യുവജനരോഷം ഇരമ്പി
ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ പൊലീസ് നരനായാട്ടിനെതിരെ നിയമസഭയ്ക്കുമുന്നില്‍ യുവജനരോഷം ഇരമ്പി. ആയിരക്കണക്കിന് യുവതീയുവാക്കള്‍ അണിനിരന്ന പ്രതിഷേധപ്രകടനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മുന്നറിയിപ്പായി. പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പകല്‍ 11.15ന് പ്രസ്ക്ലബ്ബിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭയ്ക്കടുത്ത് യുദ്ധസ്മാരകത്തിനുസമീപം പൊലീസ് തടഞ്ഞു. വന്‍ പൊലീസ് സന്നാഹമാണ് മാര്‍ച്ചിനെ നേരിടാന്‍ നിലയുറപ്പിച്ചിരുന്നത്. ജലപീരങ്കിയും ടിയര്‍ഗ്യാസ് ഷെല്ലുകളുമായി പൊലീസ് ആക്രമണത്തിന് തയ്യാറായാണ് നിന്നിരുന്നത്. ഇതിനിടെ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ദീക്ഷിതിനെ പൊലീസ് ഷീല്‍ഡുവച്ച് ഇടിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുംവരെ വമ്പിച്ച ജനകീയപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയും മാഫിയഭരണത്തെ ഇല്ലായ്മചെയ്യാനും കേരളജനതയെ ഒന്നടങ്കം സമരഭൂമിയിലെത്തിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ഇ പി ആഹ്വാനംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ , ജില്ലാ സെക്രട്ടറി എസ് പി ദീപക് എന്നിവര്‍ സംസാരിച്ചു.
deshabhimani news
Labels:
ഡി.വൈ.എഫ്.ഐ,
നിയമസഭ,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധാര്‍മികതയുടെ വക്താവായി മാറിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് പി ശ്രീരാമകൃഷ്ണനും സംസ്ഥാന സെക്രട്ടറി ടിവി രാജേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇല്ലാത്ത സംഭവത്തിന്റെ പേരില്‍കള്ളക്കഥയുണ്ടാക്കി അപവാദപ്രചാരണം നടത്തിയ മുഖ്യമന്ത്രി തെറ്റുതിരുത്തി മാപ്പുപറയണം. വനിതയെ കയ്യേറ്റം ചെയ്തുവെന്ന കള്ളം സ്പീക്കറുടെ റൂളിങ്ങോടെ പൊളിഞ്ഞു. വനിതയെ കയ്യേറ്റം ചെയ്തുവെന്ന് താന്‍ കരുതുന്നില്ലെന്ന് സ്പീക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്.കള്ളക്കഥയുണ്ടാക്കി രാഷ്ട്രീയ എതിരാളികളോട് അധാര്‍മികമായാണ് പെരുമാറുന്നത്.രാഷ്ട്രീയ എതിരാളികളായ ഡിവൈഎഫ്ഐയോടും എസ്എഫ്ഐ നേതാക്കളെയും വ്യക്തിഹത്യ നടത്തിയും അപവാദപ്രചാരണവും കൊണ്ട് നിര്‍ത്താമെന്ന് കരുതണ്ട.ഒന്നുകില്‍ മുഖ്യമന്ത്രി താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് പറയണം. അല്ലെങ്കില്‍ സ്പീക്കറുടെ റൂളിങ്ങ് തെറ്റാണെന്നു പറയണം.
ReplyDeleteനിയമസഭയ്ക്കുമുന്നില്‍ യുവജനരോഷം ഇരമ്പി...yep.. some idiots got daily wages :)
ReplyDelete