പെരുമ്പാവൂര്‍: നിരപരാധിയായ യുവാവിനെ ബസ് സ്റ്റാന്‍ഡില്‍ ചവിട്ടിക്കൊന്ന കെ സുധാകരന്‍ എം പിയുടെ ഗണ്‍മാനെ സംരക്ഷിക്കാന്‍ പൊലീസിലെ ഉന്നതര്‍ക്ക് അത്യുല്‍സാഹം. ഗണ്‍മാനുംകൂട്ടു പ്രതിയ്ക്കും ലോക്കപ്പില്‍ രാജകീയ സൗകര്യങ്ങളൊരുക്കിയതില്‍ പ്രതിഷേധിച്ച എല്‍ ഡി എഫ് പ്രവര്‍ത്തകരെ 'കൈകാര്യം' ചെയ്യാന്‍ ലാത്തിക്കു പുറമെ കൈയില്‍ കരിങ്കല്ലുകളുമേന്തിയാണ് പൊലീസ് സ്‌റ്റേഷനു കാവല്‍ നിന്നത്.
പോക്കറ്റടിക്കാരനെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി രഘുവിനെ ചവിട്ടിക്കൊന്ന കേസിലെ പ്രതികളായ ഗണ്‍മാന്‍ സതീഷ്, കൂട്ടുപ്രതി സന്തോഷ് എന്നിവരെ വെള്ളപൂശാന്‍ പെരുമ്പാവൂര്‍ പൊലീസ് നടത്തിയ ശ്രമങ്ങള്‍ ഇന്നലെ സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്. പെറ്റിക്കേസിലെ പ്രതികളുടെ വരെ ഫോട്ടോയെടുത്ത് പത്രമാഫീസുകളില്‍ എത്തിക്കാറുള്ള പൊലീസ് കൊലക്കേസ് പ്രതികളുടെ ഫോട്ടോയെടുക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി.
ലോക്കപ്പിലായിരുന്നിട്ടും പ്രതികള്‍ക്ക് മൊബൈലില്‍ യഥേഷ്ടം സംസാരിക്കാനുള്ള സ്വാതന്ത്ര്യം പൊലീസ് നല്‍കി. പൊലീസുകാര്‍ കൃത്യസമയങ്ങളില്‍ എത്തിച്ചു നല്‍കിയ ബിരിയാണിയടക്കമുള്ള ഭക്ഷണവും ശീതളപാനീയങ്ങളും കഴിച്ചാണ് അവര്‍ സ്‌റ്റേഷനകത്ത് ചെലവഴിച്ചത്. ഫോട്ടോയെടുക്കാന്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ ഡി വൈ എസ് പി കെ ഹരികൃഷ്ണനെ സമീപിച്ചപ്പോള്‍ അന്വേഷണ ചുമതല സി ഐ: വി റോയിക്കാണെന്നു പറഞ്ഞ് അദ്ദേഹം തലയൂരി. സി ഐയാവട്ടെ എസ് പി അനുവദിക്കാതെ സ്‌റ്റേഷനകത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടില്ലെന്ന നിലപാടിലുമായിരുന്നു. സംഭവം നടന്ന പെരുമ്പാവൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേക്ക് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ ക്യാമറക്കണ്ണില്‍ നിന്നു രക്ഷ നേടാന്‍ പൊലീസ് അവര്‍ക്ക് ടൗവലുകളും നല്‍കി.
കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. സമാധാനപരമായി നീങ്ങിയ പ്രകടനത്തിനുനേരെ എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാനാണ് പൊലീസുകാര്‍ ഉരുളന്‍ കല്ലുകള്‍ കൈയില്‍ കരുതിവച്ചത്. ഇത് മാധ്യമ പ്രവര്‍ത്തകരുടെ കണ്ണില്‍ പെട്ടതറിഞ്ഞ് പൊലീസ് കല്ലേറ് ഉപേക്ഷിക്കുകയായിരുന്നു.
janayugom 121011

നിരപരാധിയായ യുവാവിനെ ബസ് സ്റ്റാന്‍ഡില്‍ ചവിട്ടിക്കൊന്ന കെ സുധാകരന്‍ എം പിയുടെ ഗണ്‍മാനെ സംരക്ഷിക്കാന്‍ പൊലീസിലെ ഉന്നതര്‍ക്ക് അത്യുല്‍സാഹം. ഗണ്‍മാനുംകൂട്ടു പ്രതിയ്ക്കും ലോക്കപ്പില്‍ രാജകീയ സൗകര്യങ്ങളൊരുക്കിയതില്‍ പ്രതിഷേധിച്ച എല്‍ ഡി എഫ് പ്രവര്‍ത്തകരെ 'കൈകാര്യം' ചെയ്യാന്‍ ലാത്തിക്കു പുറമെ കൈയില്‍ കരിങ്കല്ലുകളുമേന്തിയാണ് പൊലീസ് സ്‌റ്റേഷനു കാവല്‍ നിന്നത്.
ReplyDelete