നിര്‍മല്‍ മാധവിന് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധ പ്രവേശനം നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയില്‍ 22,787-ാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് നിയമവിരുദ്ധമായി പ്രവേശനം നേടിയതും കോളേജ് മാറിയതിനു പുറകിലെ വസ്തുതകളും സത്യസന്ധമായി പരിശോധിക്കണം.
എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയും റാഗിങ്ങും ഭയന്നാണ് വിദ്യാര്‍ഥി കോളേജുകളില്‍ മാറി മാറി പ്രവേശനം നേടിയതെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി, നിര്‍മല്‍ മാധവ് എസ്എഫ്ഐക്കാര്‍ക്ക് എതിരായി നല്‍കിയെന്നു പറയപ്പെടുന്ന പരാതി കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്തുകൊണ്ടാണ് പൊലീസിന് കൈമാറിയില്ലെന്ന് പരിശോധിക്കണം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങളെക്കുറിച്ച് ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് അന്വേഷണം നടത്താമെന്നിരിക്കെ, നിക്ഷിപ്ത താല്‍പ്പര്യത്തോടെ നിര്‍മല്‍ മാധവും രക്ഷിതാവും ഉയര്‍ത്തുന്ന ആരോപണങ്ങളെ ഏറ്റുപിടിക്കുകയാണ് ചെയ്യുന്നത്. നിര്‍മല്‍ മാധവ് കോളേജുകള്‍ മാറി മാറി പ്രവേശനം നേടിയതും ഹാജര്‍ കുറവായതിന്റെയും കാരണങ്ങളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുന്നതിനു പകരം എസ്എഫ്ഐയെ മോശമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ യഥാര്‍ഥ വസ്തുത തുറന്നു കാണിക്കാന്‍ എസ്എഫ്ഐ നിര്‍ബന്ധിതമാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 151011

ReplyDelete