Saturday, October 15, 2011

കലിക്കറ്റില്‍ പാര്‍ട്ടൈം സ്വീപ്പര്‍മാര്‍ക്ക് വഴിവിട്ട് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

കലിക്കറ്റ് സര്‍വകലാശാലയിലെ പാര്‍ട്ടൈം സ്വീപ്പര്‍മാരെ ഫുള്‍ടൈം ജോലിക്കാരാക്കുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ രഹസ്യനീക്കം തുടങ്ങി. കഴിഞ്ഞദിവസം ചേര്‍ന്ന നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ സിന്‍ഡിക്കേറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വൈസ് ചാന്‍സലര്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ മുമ്പാകെ മറച്ചുവച്ചു.

സ്വീപ്പര്‍ കം സ്കാവഞ്ചര്‍/ഗൂര്‍ഖ, വാച്ച്മാന്‍ എന്നീ ഫുള്‍ടൈം തസ്തികയിലേക്ക് നിയമനം നടത്തുമ്പോള്‍ സീനിയോറിറ്റിയുള്ള പാര്‍ട്ടൈം സ്വീപ്പര്‍മാര്‍ക്ക് പ്രൊമോഷന്‍ നല്‍കി ഈ തസ്തികയില്‍ നിയമിക്കാനാണ് നീക്കം. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ 565-ാം അജന്‍ഡയായാണ് ഇക്കാര്യം പരിഗണിച്ചത്. ഇതിനായി സര്‍വകലാശാല ആക്ട്, സ്റ്റാറ്റ്യൂട്ട് എന്നിവ ഭേദഗതി ചെയ്യാന്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ പാര്‍ട്ടൈം സ്വീപ്പര്‍മാരെ ഫുള്‍ടൈം തസ്തികയില്‍ നിയമിക്കേണ്ടതില്ലെന്ന് 2005ല്‍ മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് അട്ടിമറിച്ചാണ് സര്‍വകലാശാലയിലെ 92-ഓളം വരുന്ന പാര്‍ട്ടൈം സ്വീപ്പര്‍മാരെ ഫുള്‍ടൈമാക്കാന്‍ നീക്കം നടക്കുന്നത്.
സ്ഥാനക്കയറ്റം വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ കോഴ വാങ്ങി 2005-ലെ യുഡിഎഫ് അനുകൂല സിന്‍ഡിക്കേറ്റ് സര്‍വകലാശാലയില്‍ വ്യാപകമായ പാര്‍ട്ടൈം സ്വീപ്പര്‍ നിയമനങ്ങള്‍ നടത്തിയിരുന്നു. ഇത് വിവാദമായതൊടെ സ്ഥാനക്കയറ്റം നല്‍കലും തുടര്‍ നടപടികളും നടന്നില്ല. നിലവിലെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് പ്രത്യുപകാരമെന്ന നിലയിലാണ് പാര്‍ട്ടൈം സ്വീപ്പര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ ഇനിമുതല്‍ ഡിജിറ്റല്‍ ഒപ്പ് മതിയെന്നും സിന്‍ഡിക്കേറ്റ് തീരുമാനമായി. എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും വൈസ് ചാന്‍സലര്‍ക്ക് ഒപ്പുവയ്ക്കുക പ്രയാസമാണെന്ന കാരണത്താലാണിത്. എന്നാല്‍ ഈ നീക്കം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഇല്ലാതാക്കുമെന്നും വ്യാജ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കാന്‍ സാഹചര്യമൊരുക്കുമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

deshabhimani 151011

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയിലെ പാര്‍ട്ടൈം സ്വീപ്പര്‍മാരെ ഫുള്‍ടൈം ജോലിക്കാരാക്കുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ രഹസ്യനീക്കം തുടങ്ങി. കഴിഞ്ഞദിവസം ചേര്‍ന്ന നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ സിന്‍ഡിക്കേറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വൈസ് ചാന്‍സലര്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ മുമ്പാകെ മറച്ചുവച്ചു.

    ReplyDelete