എം വി ജയരാജനെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് 14 ന് ഹൈക്കോടതിക്കു മുന്നില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. രാവിലെ മുതല്‍ വൈകിട്ട് 5 വരെയാണ് പ്രതിഷേധസമരം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജയരാജനെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്കും എതിരായ നിലപാടാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്്. ഈ വിധിയെ അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ട്. രാജ്യത്തെ ജുഡീഷ്യറിക്കെതിരെയല്ല സംസാരിക്കുന്നത്. എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ടത് ജുഡീഷ്യറിയാണ്. അതേ കോടതി ജനങ്ങളെ കീടമായും പുഴുവായും കാണുന്നത് ജനാധിപത്യത്തിനു നിരക്കാത്തതാണ്. ജനങ്ങളാണ് നിയമമുണ്ടാക്കുന്നത്. എം വി ജയരാജന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. പൊതുപ്രവര്‍ത്തകനാണ്. അംഗീകരിക്കപ്പെടുന്ന അത്തരമൊരാളെ പുഴുവായും കീടമായും കാണാന്‍ കോടതിക്ക് എങ്ങനെ കഴിയുന്നുവെന്ന് മനസിലാകുന്നില്ല. വിധിക്കു പിന്നില്‍ മറ്റു ചില പ്രവണതകളാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പാതയോരത്ത് പൊതുയോഗം നിരോധിച്ചതിനെതിരെ പ്രതിഷേധിച്ചതിന് ജയിലിലടക്കുക എന്ന നിലപാടിലേക്ക് ഹൈക്കോടതി എത്തി. പ്രതിഷേധിക്കുന്ന എല്ലാവരെയും ജയിലിലടക്കാമെന്ന നിലപാടാണ് കോടതിക്ക്. ഹൈക്കോടതി കുറച്ചുകൂടി സംയമനത്തോടെ പ്രതികരിക്കണമായിരുന്നു.
ഈ കാര്യത്തിന് പരമാവധി ശിക്ഷ വെറും തടവാണെന്നിരിക്കെ ശിക്ഷ കഠിനതടവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് തിരുത്തിയെങ്കിലും കോടതി അതിരുകടന്ന അധികാരം പ്രയോഗിച്ചുവെന്ന് വ്യക്തമായി. സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പിണറായി പറഞ്ഞു. ജയരാജനെ ജയിലിലടച്ചതായ വിവരം ചൊവാഴ്ച തന്നെ ഡല്‍ഹിക്കു ഫാക്സ് ചെയ്തു. ജയരാജന്റെ വക്കാലത്ത് ബുധനാഴ്ച ഒപ്പിടുവിച്ച് വാങ്ങിയതായും പിണറായി പറഞ്ഞു.
deshabhimani 091111

ReplyDelete