Saturday, November 12, 2011

"കേരളത്തില്‍ ഒരാള്‍ക്ക് വേണ്ടത് 200 ലിറ്റര്‍ വെള്ളം"

കേരളീയര്‍ പ്രതിദിനം 200 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി സെന്റര്‍ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ വി ജയകുമാര്‍ പറഞ്ഞു. ജലസംരക്ഷണം സംബന്ധിച്ച് പഞ്ചായത്തംഗങ്ങള്‍ക്ക് നടത്തിയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിലെ ശരാശരി ജലത്തിന്റെ ഉപയോഗം 135 ലിറ്ററാണ്. ഗ്രാമങ്ങളില്‍ 60 ശതമാനം. കേരളത്തില്‍ ഇതിന് നഗര-ഗ്രാമ വ്യത്യാസമില്ല. ഇവിടെ 100 ലിറ്റര്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ 80 ലിറ്റര്‍ പാഴാവുന്നു. ഡല്‍ഹിപോലുള്ള പ്രദേശങ്ങളില്‍ പാത്രം കഴുകുമ്പോഴും കുളിക്കുമ്പോഴും മറ്റും പാഴാവുന്ന ജലം ശുദ്ധീകരിച്ച് ചെടി നനയ്ക്കാനും ഫ്ളഷ് ചെയ്യാനും ഉപയോഗിക്കുന്നു. ഇന്ത്യയിലാകെ ശരാശരി 15,600 ലിറ്റര്‍ മഴ ലഭിക്കുമ്പോള്‍ കേരളത്തിലിത് 12,500 ലിറ്ററാണ്്. 2600 മെഗാവാട്ട് അധികവൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലസാധ്യത ഉണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്നില്ല. 90 ശതമാനം കിണര്‍ വെള്ളത്തിലും ബാക്ടീരിയയുണ്ട്. തിളപ്പിച്ച വെള്ളം കുടിക്കുന്നതിനാല്‍ ദോഷമുണ്ടാവുന്നില്ല. കുപ്പിവെള്ളം കൂടുതല്‍ ഉപയോഗിക്കുന്നതും മലയാളികളാണ്.

deshabhimani 121111

1 comment:

  1. കേരളീയര്‍ പ്രതിദിനം 200 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി സെന്റര്‍ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ വി ജയകുമാര്‍ പറഞ്ഞു. ജലസംരക്ഷണം സംബന്ധിച്ച് പഞ്ചായത്തംഗങ്ങള്‍ക്ക് നടത്തിയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete