Saturday, November 12, 2011

ലീഗുകാര്‍ക്കു വേണ്ടി ഡിഐജിയുടെ നിര്‍ദേശം അട്ടിമറിച്ചു

കാഞ്ഞങ്ങാട്ട് കലാപം ഡിഐജിയുടെ ഉത്തരവ് ലീഗ്- എന്‍ഡിഎഫ് ക്രിമിനല്‍ സംഘത്തിനുവേണ്ടി പൊലീസ് അട്ടിമറിച്ചു. കാഞ്ഞങ്ങാട്ടെ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ കേസുകളിലും 153 എ വകുപ്പ് ചേര്‍ക്കണമെന്ന ഡിഐജി എസ് ശ്രീജിത്തിന്റെ നിര്‍ദേശമാണ് കാഞ്ഞങ്ങാട്ടെ ചില പൊലീസുകാരുടെ സഹായത്തോടെ അട്ടിമറിച്ചത്. ഇതിന് പതിനായിരക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടും നടന്നതായി ആക്ഷേപമുണ്ട്.

ഒക്ടോബര്‍ 11ന് ആറങ്ങാടിയില്‍ ഇരുവിഭാഗം സംഘടിച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ ബേഡകം എസ്ഐ ലക്ഷ്മണനെയും സംഘത്തെയും ആക്രമിച്ച കേസിലെ പ്രതികളായ ലീഗ്- എന്‍ഡിഎഫ് പ്രവര്‍ത്തകരായ കൂളിയങ്കാലിലെ പി അബ്ദുള്ള (30), തോയമ്മലിലെ സി ഫൈസല്‍ (35), കൂളിയങ്കാലിലെ എം സക്കറിയ (40) എന്നിവരാണ് ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്. സംഘട്ടനത്തിന്റെ മറവില്‍ സിപിഐ എം പ്രവര്‍ത്തകരുടെ പേരില്‍ ലീഗുകാര്‍ നല്‍കിയ കേസുകളിലെല്ലാം പൊലീസ് അന്യായമായി 153 എ വകുപ്പ് ചേര്‍ത്തപ്പോഴാണ് ഇവര്‍ക്ക് ജാമ്യം കിട്ടുന്ന തരത്തില്‍ പൊലീസ് വകുപ്പില്‍ വെള്ളം ചേര്‍ത്തത്.

ആയുധങ്ങളുമായി സംഘടിച്ചെത്തിയവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കവെ അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഫൈസലും സക്കറിയയും സംഘവും ചേര്‍ന്ന് പൊലീസിനെ കല്ലെറിയുകയായിരുന്നു. കല്ല് എസ്ഐ ലക്ഷ്മണന്റെ തലയില്‍ കൊണ്ടിരുന്നെങ്കില്‍ പൊലീസ് ഓഫീസര്‍ മരിക്കുമായിരുന്നെന്ന് പൊലീസ് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളെ 12ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേര്‍ 18 വയസ്സില്‍ താഴെയുള്ളവരായതിനാല്‍ അവര്‍ക്ക് ജാമ്യം നല്‍കി. മറ്റുള്ളവരെ 13ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്നുതന്നെ നല്‍കിയ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി തള്ളി. പിന്നീട് നവംബര്‍ നാലിന് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. ഭരണസ്വാധീനം ഉപയോഗിച്ച് ലീഗ് നേതാക്കള്‍ നടത്തിയ ഇടപെടലിന് ലോക്കല്‍ പൊലീസ് വഴങ്ങുകയായിരുന്നെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

deshabhimani 121111

3 comments:

  1. കാഞ്ഞങ്ങാട്ട് കലാപം ഡിഐജിയുടെ ഉത്തരവ് ലീഗ്- എന്‍ഡിഎഫ് ക്രിമിനല്‍ സംഘത്തിനുവേണ്ടി പൊലീസ് അട്ടിമറിച്ചു. കാഞ്ഞങ്ങാട്ടെ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ കേസുകളിലും 153 എ വകുപ്പ് ചേര്‍ക്കണമെന്ന ഡിഐജി എസ് ശ്രീജിത്തിന്റെ നിര്‍ദേശമാണ് കാഞ്ഞങ്ങാട്ടെ ചില പൊലീസുകാരുടെ സഹായത്തോടെ അട്ടിമറിച്ചത്. ഇതിന് പതിനായിരക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടും നടന്നതായി ആക്ഷേപമുണ്ട്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ലീഗുകാര്‍ എന്‍ ഡി എഫു മയികൂട്ടുച്ച്ര്‍ന്നു കലാപത്തിനു ശ്രമിക്കുന്നു

    ReplyDelete