Wednesday, November 9, 2011

സര്‍ദാര്‍പുര കലാപം: 31 പേര്‍ കുറ്റക്കാര്‍

ഗോധ്ര സംഭവത്തിനുശേഷം ആദ്യമുണ്ടായ സര്‍ദാര്‍പുര കലാപത്തില്‍ 31 പേര്‍ കുറ്റക്കാരാണെന്ന് അതിവേഗ കോടതി കണ്ടെത്തി. 2002 ല്‍ 33 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് 73 പ്രതികളില്‍ 31 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്്. 42 പേരെ വെറുതെ വിട്ടു. 11 പേര്‍ക്ക് പിഴ വിധിച്ചു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഗോധ്ര ട്രെയിന്‍ കത്തിക്കലിനുശേഷം സര്‍ദാര്‍പുരയിലുണ്ടായ സാമുദായിക കലാപത്തില്‍ 20 സ്ത്രീകളടക്കം 33 പേരാണ് വെന്തുമരിച്ചത്. ഫെബ്രുവരി 28നുണ്ടായ കലാപത്തിനുശേഷം ഇബ്രാഹിം ഷേക്ക് എന്നയാളുടെ വീട്ടില്‍ അഭയം തേടിയിരുന്നവരാണ് അതിക്രമത്തിനിരയായത്. 76 പ്രതികളില്‍ രണ്ടുപേര്‍ മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ്.

deshabhimani 091111

1 comment:

  1. ഗോധ്ര സംഭവത്തിനുശേഷം ആദ്യമുണ്ടായ സര്‍ദാര്‍പുര കലാപത്തില്‍ 31 പേര്‍ കുറ്റക്കാരാണെന്ന് അതിവേഗ കോടതി കണ്ടെത്തി. 2002 ല്‍ 33 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് 73 പ്രതികളില്‍ 31 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്്

    ReplyDelete