Wednesday, November 9, 2011

മമത വീരവാദം വിഴുങ്ങി

വര്‍ധിപ്പിച്ച പെട്രോള്‍ വില പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍നിന്നും തൃണമൂല്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് വീരവാദം മുഴക്കിയ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി നിലപാട് മാറ്റി. ഇനിയും പെട്രോള്‍വില കൂട്ടിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് മമതയുടെ ഇപ്പോഴത്തെ നിലപാട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രിയെ കണ്ടെങ്കിലും പെട്രോള്‍ വില കുറയ്ക്കാനാകില്ലെന്ന അറിയിപ്പാണ് കിട്ടിയത്. പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ചെന്ന് മന്ത്രിയും തൃണമൂല്‍ നേതാവുമായ സുധീപ് ബന്തോപാധ്യായ പറഞ്ഞു. ഡീസല്‍ , പാചകവാതക വില വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ തടയണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചെന്നും സുധീപ് പറഞ്ഞു. അതേസമയം, മമതയുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന ധനമന്ത്രി പ്രണബ്മുഖര്‍ജിയുടെ നിലപാടാണ് തൃണമൂലിനെ വെട്ടിലാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് മമത പിന്നീട് വ്യക്തമാക്കിയിരുന്നു. ബംഗാളിന് കൂടുതല്‍ പണം നേടാനുള്ള സമ്മര്‍ദതന്ത്രമാണ് മമതയുടെ ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടു. 80,000 കോടി രൂപയുടെ ബംഗാള്‍ വികസനപാക്കേജിനാണ് സമ്മര്‍ദം.

deshabhimani 091111

1 comment:

  1. വര്‍ധിപ്പിച്ച പെട്രോള്‍ വില പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍നിന്നും തൃണമൂല്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് വീരവാദം മുഴക്കിയ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി നിലപാട് മാറ്റി. ഇനിയും പെട്രോള്‍വില കൂട്ടിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് മമതയുടെ ഇപ്പോഴത്തെ നിലപാട്.

    ReplyDelete