സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. എ പി എല്‍ വിഭാഗത്തിലുള്ളവരേയും സര്‍ക്കാര്‍ ജീവനക്കാരേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പുതുതായി ചേര്‍ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പുതിയ തീരുമാനം. അതിവേഗം ജനദ്രോഹ പരിപാടികള്‍ നടപ്പാക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ നിരവധി നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടാതാണ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി തകിടം മറിക്കാനുള്ള തീരുമാനമെന്ന് സമൂഹ്യ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു.
പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങി സംഘടിത തൊഴിലാളി മേഖലയിലെ സ്ഥിര വരുമാനക്കാരെയും പുതുതായി പദ്ധതിയില്‍ ചേര്‍ക്കേണ്ടതില്ലെന്നാണ് തൊഴില്‍ വകുപ്പ് തീരുമാനിച്ചു. മന്ത്രി ഷിബുബേബിജോണ്‍ പങ്കെടുത്ത യോഗത്തിലാണ് ജനദ്രോഹപരമായ ഈ തീരുമാനം ഉണ്ടായത്.
ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വ്യാപക ദുരുപയോഗം തടയാനാണ് എ പി എല്‍ വിഭാഗക്കാരേയും മറ്റും ഒഴിവാക്കുന്നതെന്നാണ് പദ്ധതി നിര്‍വഹണ ഏജന്‍സിയായ ചിയാകിന്റെ പ്രതികരണം. രണ്ടുലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്ന കേരള ആരോഗ്യശ്രീ എന്ന പുതിയ പദ്ധതി വരുന്നതും ഉയര്‍ന്നവരുമാനക്കാരെ ഒഴിവാക്കാന്‍ കാരണമായി പറയുന്നുണ്ട്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എ പി എല്‍ വിഭാഗക്കാര്‍ക്ക് 748 രൂപയാണ് പ്രീമിയം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നത്. ബി പി എല്ലുകാരുടെ പ്രീമിയം തുക സര്‍ക്കാരാണ് അടയ്ക്കുന്നത്.
പദ്ധതിയില്‍ 28.1 ലക്ഷം ബി പി എല്‍ കുടുംബങ്ങളുണ്ട്. 1.60 ലക്ഷം എ പി എല്‍ വിഭാഗക്കാര്‍ പദ്ധതിയില്‍ ചേര്‍ന്നിരുന്നെങ്കിലും ഒരു ലക്ഷം പേരെങ്കിലും കാര്‍ഡ് പുതുക്കാതെയും മറ്റും കൊഴിഞ്ഞുപോയെന്നാണ് കണക്കാക്കുന്നത്. അനാവശ്യചികിത്സയിലും കാര്‍ഡ് ദുരുപയോഗത്തിലും എ പി എല്‍ വിഭാഗക്കാര്‍ മുന്നിലാണെന്നാണ് തെറ്റായ വാദം ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ചാണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന ഈ തീരുമാനം കൈക്കൊണ്ടത്.
ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട നല്ലൊരു വിഭാഗവും കാര്‍ഡ് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് വസ്തുത. അതുകൊണ്ടുതന്നെ എ പി എല്‍ വിഭാഗക്കാരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും.
ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്ന ചിസ്പ്ലസ് പദ്ധതിയില്‍ ഈ മാസം 12 മുതല്‍ മൂന്ന് രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനും കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കരള്‍രോഗം, അപകടംമൂലമുള്ള ട്രോമാകെയര്‍, ന്യൂറോ എന്നീ ചീകിത്സകളാണ് പുതുതായി ഉള്‍പ്പെടുത്താന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. മലബാര്‍ കാന്‍സര്‍ സെന്റര്‍, ആര്‍ സി സി ശ്രീചിത്ര എന്നിവിടങ്ങളില്‍ക്കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താനും നേരത്തെ ധാരണയായിരുന്നു.
റേഷന്‍ കാര്‍ഡ് ഇല്ലാത്ത പാവപ്പെട്ടവര്‍, വഴിയോരക്കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ പ്രത്യേകഫോറത്തില്‍ വേണം അപേക്ഷ നല്‍കാനെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇതിന് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
janayugom 091111

ReplyDelete