ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ രാജ്യ തലസ്ഥാനത്ത് ഗംഭീര മാര്‍ച്ച് നടത്തി. കേന്ദ്രസര്‍ക്കാരിന്റെ അഴിമതി ഭരണത്തിനും തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കുമെതിരെയാണ് സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ജന്ദര്‍മന്ദറില്‍ അണിനിരന്ന തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പാര്‍ലമെന്റിനടുത്ത് വെച്ച് പൊലീസ് തടഞ്ഞു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അടുത്തിടെ നടന്ന ഏറ്റവും വലിയ മാര്‍ച്ചിനാണ് തലസ്ഥനനഗരം സാക്ഷിയായത്.
ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 11 ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും ഉണ്ട്. ഇടുക്കിയിലും വയനാട്ടിലും താലൂക്ക് ആസ്ഥാനങ്ങളിലും എറണാകുളത്ത് വൈറ്റിലയിലുമാണ് മാര്‍ച്ചും ധര്‍ണയും. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന 11 ട്രേഡ് യൂണിയനുകള്‍ക്കു പുറമേ സംസ്ഥാന തലത്തിലുള്ള എസ്ടിയു, എന്‍എല്‍സി, കെടിയുസി, ടിയുസിഐ എന്നീസംഘടനകളും പ്രക്ഷോഭത്തില്‍ അണിനിരന്നു.
വിലക്കയറ്റം തടയുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍ അവസാനിപ്പിക്കുക, സ്ഥിരം തൊഴില്‍ കരാര്‍ വ്യവസ്ഥയിലാക്കാതിരിക്കുക, കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ നടപടിയെടുക്കുക, സ്ഥിരംതൊഴിലാളികള്‍ക്കു നല്‍കുന്ന വേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, 10,000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന തരത്തില്‍ മിനിമം വേജസ് ആക്ട് ഭേദഗതി ചെയ്യുക, ബോണസ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയ്ക്കുള്ള യോഗ്യതയും പരിധിയും ഉപേക്ഷിക്കുക, ഗ്രാറ്റുവിറ്റിത്തുക വര്‍ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നടത്തുക, ഐഎല്‍ഒ കണ്‍വന്‍ഷനിലെ തീരുമാനങ്ങള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
ഉജ്വല തൊഴിലാളിമുന്നേറ്റം
ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ രാജ്യത്തെ തൊഴിലാളികളുടെ ഉജ്വല മുന്നേറ്റം. അഴിമതിയും വിലക്കയറ്റവും തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍ സുരക്ഷയുള്‍പ്പെടെയുള്ള അവകാശങ്ങള്‍ അംഗീകരിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് 11 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും തൊഴിലാളികള്‍ അറസ്റ്റുവരിച്ച് ജയിലില്‍ പോയി. 20 ലക്ഷത്തിലധികം തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ദേശീയ പൊതുപണിമുടക്കുള്‍പ്പെടെശക്തമായ പ്രക്ഷോഭം വരുംമാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലാളിഐക്യത്തിന്റെ പാതയില്‍ പുതുചരിത്രം കുറിച്ച് പ്രധാനപ്പെട്ട എല്ലാ ട്രേഡ്യൂണിയനുകളും ഒരേ മുദ്രാവാക്യമുയര്‍ത്തി ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐസിസിടിയു, എഐയുടിയുസി, യുടിയുസി, ടിയുസിസി, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ എന്നീ യൂണിയനുകളുടെ നേതൃത്വത്തിലാണ് ലക്ഷങ്ങള്‍ അണിനിരന്നത്. രാജ്യതലസ്ഥാനത്ത് ആയിരങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ദേശീയ അധ്യക്ഷന്‍ എ കെ പത്മനാഭന്‍ , ജനറല്‍സെക്രട്ടറി തപന്‍സെന്‍ , സഞ്ജീവറെഡ്ഡി (ഐഎന്‍ടിയുസി), ഗുരുദാസ്ദാസ്ഗുപ്ത (എഐടിയുസി), ബൈജ്നാഥ് (ബിഎംഎസ്) തുടങ്ങിയ നേതാക്കളടക്കം 10,500പേര്‍ ഡല്‍ഹിയില്‍ അറസ്റ്റുവരിച്ചു. സംഘടിത, അസംഘടിതമേഖലയിലെ തൊഴിലാളികളുടെയും സ്ത്രീതൊഴിലാളികളുടെയും സജീവപങ്കാളിത്തം വരാന്‍പോകുന്ന രൂക്ഷസമരത്തിന്റെ വിളംബരമായി.
രാജ്യത്തെ 640 ജില്ലകളില്‍ 500ലും ജയില്‍നിറക്കല്‍ സമരം നടന്നു. വ്യവസായമേഖലകളിലും സംസ്ഥാന തലസ്ഥാനങ്ങളിലും തൊഴിലാളികളുടെ വന്‍പങ്കാളിത്തമുണ്ടായി. സംഘടനകളുടെ ബാനറും പതാകയും കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തി ചൊവ്വാഴ്ച രാവിലെമുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ അണിനിരന്നു. ഹരിയാന, പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാള്‍ , കേരളം എന്നിവിടങ്ങളില്‍ എല്ലാ ജില്ലകളിലും സമരം നടന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ , ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സമരം ശക്തമായിരുന്നു. പതിനായിരങ്ങള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന ബംഗാളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ അറസ്റ്റുവരിച്ചു. ബംഗാളിലെ മാള്‍ഡയില്‍ ലാത്തിചാര്‍ജില്‍ 32 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 23 കേന്ദ്രങ്ങളിലായി മൂന്നുലക്ഷം തൊഴിലാളികള്‍ ത്രിപുരയില്‍ അണിനിരന്നു. ബംഗളൂരുവില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അറസ്റ്റുവരിച്ചു.
ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ കര്‍ണാടകത്തിലും ഒഡിഷയിലും ഛത്തീസ്ഗഢിലും വ്യവസായമേഖലകളിലും തൊഴിലാളികള്‍ അറസ്റ്റുവരിച്ചു. ജമ്മു-കശ്മീരില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് യൂസഫ് തരിഗാമി ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. രാവിലെ 10 മുതല്‍ ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറിലെത്തിയ തൊഴിലാളികള്‍ പതിനൊന്നരയോടെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തു. പാര്‍ലമെന്റ്സ്ട്രീറ്റില്‍ ബാരിക്കേഡും ജലപീരങ്കിയുമുള്‍പ്പെടെ വന്‍സന്നാഹത്തോടെ പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ വിവിധ തൊഴിലാളിയൂണിയന്‍ നേതാക്കള്‍ സംസാരിച്ചു. കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമുള്ള രാജ്യത്ത് തൊഴിലാളിക്ക് പട്ടിണിയാണെന്നും ഏത് സര്‍ക്കാരാണ് ഭരണത്തിലെന്ന് നോക്കാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങണമെന്നും ഐഎന്‍ടിയുസി ദേശീയ അധ്യക്ഷ ന്‍ സഞ്ജീവറെഡി പറഞ്ഞു. തൊഴിലാളികളെ തമ്മിലടിപ്പിച്ച് സര്‍ക്കാരും വന്‍കിട കുത്തകകളും ചേര്‍ന്ന് ഇനി അഴിമതിഭഭരണവും അവകാശനിഷേധവും തുടരാമെന്ന് കരുതേണ്ടെന്ന് തപന്‍സെന്നും ഗുരുദാസ്സാദ്ഗുപ്തയും പറഞ്ഞു.
(ദിനേശ്വര്‍മ)
deshabhimani 081111
ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ രാജ്യ തലസ്ഥാനത്ത് ഗംഭീര മാര്‍ച്ച് നടത്തി. കേന്ദ്രസര്‍ക്കാരിന്റെ അഴിമതി ഭരണത്തിനും തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കുമെതിരെയാണ് സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ജന്ദര്‍മന്ദറില്‍ അണിനിരന്ന തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പാര്‍ലമെന്റിനടുത്ത് വെച്ച് പൊലീസ് തടഞ്ഞു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അടുത്തിടെ നടന്ന ഏറ്റവും വലിയ മാര്‍ച്ചിനാണ് തലസ്ഥനനഗരം സാക്ഷിയായത്.
ReplyDelete