പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതിയുടെ വിധി ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവിച്ചു.
കോടതിവിധിയെ വിമര്‍ശിക്കുന്നവരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത് ജനാധിപത്യവിരുദ്ധവും ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പിക്കുന്നതുമാണ്.
ഹൈക്കോടതി പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ വഴിയാത്രക്കാരുടെ അസൗകര്യങ്ങള്‍ പരമാവധി ഒഴിവാക്കി പൊതുയോഗങ്ങള്‍ നടത്തുന്നതിന് സഹായകമായിരുന്നു. ഏകകണ്ഠമായാണ് നിയമസഭ ഇതു സംബന്ധിച്ച ബില്‍ പാസാക്കിയത്.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയുള്ള ഈ നിയമം അംഗീകരിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. ഹൈക്കോടതി സ്വമേധയാ ഈ നിയമം റദ്ദാക്കുകയായിരുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഹൈക്കോടതിവിധിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വളര്‍ന്നുവന്നത്.
ഹൈക്കോടതിവിധി ജനാധിപത്യപരമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനു നേരെ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരണം.
ഇതിനു വേണ്ടി വ്യാപകമായ കാമ്പയിന്‍ സംഘടിപ്പിക്കണമെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചു.
പാതയോര യോഗങ്ങള്‍ നിരോധിച്ച കോടതിവിധിയെ കുറിച്ചുള്ള വിമര്‍ശനങ്ങളോട് ഹൈക്കോടതി സഹിഷ്ണുതാപൂര്‍ണമായ സമീപനമല്ല സ്വീകരിക്കുന്നത്. ഇതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് സി പി എം നേതാവ് ജയരാജനെ ജയിലിലടച്ച നടപടി. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതു വരെ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യാന്‍ പോലും ഹൈക്കോടതി തയ്യാറായില്ല. ഉന്നത നീതിപീഠത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല ഇത്തരം സമീപനങ്ങളെന്നും എക്‌സിക്യുട്ടീവ് ചൂണ്ടിക്കാട്ടി. യോഗത്തില്‍ കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
janayugom 121111
പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതിയുടെ വിധി ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവിച്ചു.
ReplyDelete