കര്‍ഷക ആത്മഹത്യപഠിക്കാന്‍ സമിതി
വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് പഠിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ അധ്യക്ഷനാക്കി സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡിസംബര്‍ 31വരെ വയനാട്ടിലെ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും തീരുമാനമായി. ചീഫ് വിപ്പിന്റെയും പ്രതിപക്ഷനേതാവിന്റെയും ഇരട്ടപ്പദവി സംരക്ഷിക്കാന്‍ ഓഡിനന്‍സ് കൊണ്ടുവരും. ഓഡിനന്‍സ് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കും. 5 കോടി രൂപവരെ നിര്‍മ്മാണച്ചെലവുള്ള പാലങ്ങളുടെ ടോള്‍ പിരിവ് ഒഴിവാക്കാനും തീരുമാനിച്ചു. പഞ്ചായത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ കണക്കുകള്‍ ഹാജരാക്കാത്ത ജനപ്രതിനിധികള്‍ക്ക് കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു.
സര്‍ക്കാരിന്റെ മദ്യനയത്തെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എതിര്‍ത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. എം വി ജയരാജനെതിരെയുള്ള കോടതിവിധിയില്‍ സന്തോഷിക്കുന്ന വ്യക്തിയല്ല താനെന്നും കോടതിയെ വിമര്‍ശിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
deshabhimani news
കടബാധ്യതമൂലം കര്‍ഷകന്‍ ജീവനൊടുക്കി. കൈപ്പുഴ കുട്ടോമ്പുറം കാശാകുളത്തില്‍ പി കെ ശ്രീധരന്‍(72) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ശ്രീധരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ReplyDelete