Wednesday, November 9, 2011

സംസ്കൃത സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമം

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെയും വൈസ് ചാന്‍സലറുടെയും അധികാരം കവര്‍ന്നെടുത്ത് യുഡിഎഫ് സര്‍ക്കാര്‍ സര്‍വകലാശാല ഭരണം കയ്യാളാന്‍ നടത്തുന്ന കുത്സിത നീക്കങ്ങളില്‍ സര്‍വകലാശാല അധ്യാപക സംഘടന അസ്യൂട്ടും സംസ്കൃത യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനും പ്രതിഷേധിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് 2010 സെപ്തംബറില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ രജിസ്ട്രാറായി നിയമിതനായ ഡോ. കെ രാമചന്ദ്രനെ തിരിച്ചുവിളിച്ച സര്‍ക്കാര്‍ ഉത്തരവ് അത്തരം നീക്കങ്ങളുടെ മുന്നോടിയാണ്. സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തെ തകര്‍ക്കുന്ന നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാല സ്റ്റാറ്റ്യൂട്ട് അനുസരിച്ചാണ് മുന്‍ സര്‍ക്കാര്‍ ഡോ. കെ രാമചന്ദ്രന് ഡെപ്യൂട്ടേഷന്‍ അനുവദിച്ചത്. ഇതുപ്രകാരം നാലുവര്‍ഷമോ റിട്ടയര്‍മെന്റ്വരെയോ ഡെപ്യൂട്ടേഷനില്‍ സര്‍വകലാശാലയില്‍ തടുരാന്‍ കഴിയും. എന്നാല്‍ , കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ സമ്മര്‍ദത്തിനു വഴങ്ങി ഡോ. കെ രാമചന്ദ്രന്റെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി. ഇദ്ദേഹം രജിസ്ട്രാറായി തുടരുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക നേതാവ് ഹൈക്കോടതിക്കും ഗവര്‍ണര്‍ക്കും പരാതിയും നല്‍കിയിരുന്നു. എന്നാല്‍ , അനുകൂല തീരുമാനം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് രാഷ്ട്രീയസമ്മര്‍ദംചെലുത്തി ഉത്തരവ് ഇറക്കുകയായിരുന്നു. സര്‍വകലാശാലയെ സര്‍ക്കാരിന്റെ ഒരു ഉപവകുപ്പാക്കി തരംതാഴ്ത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണമുണ്ടാകണമെന്ന് അസ്യൂട്ട് പ്രസിഡന്റ് ഡോ. വി ജി ഗോപാലകൃഷ്ണന്‍ , എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് പി എം സലിം എന്നിവര്‍ അഭ്യര്‍ഥിച്ചു.

deshabhimani 091111

2 comments:

  1. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെയും വൈസ് ചാന്‍സലറുടെയും അധികാരം കവര്‍ന്നെടുത്ത് യുഡിഎഫ് സര്‍ക്കാര്‍ സര്‍വകലാശാല ഭരണം കയ്യാളാന്‍ നടത്തുന്ന കുത്സിത നീക്കങ്ങളില്‍ സര്‍വകലാശാല അധ്യാപക സംഘടന അസ്യൂട്ടും സംസ്കൃത യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനും പ്രതിഷേധിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് 2010 സെപ്തംബറില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ രജിസ്ട്രാറായി നിയമിതനായ ഡോ. കെ രാമചന്ദ്രനെ തിരിച്ചുവിളിച്ച സര്‍ക്കാര്‍ ഉത്തരവ് അത്തരം നീക്കങ്ങളുടെ മുന്നോടിയാണ്. സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തെ തകര്‍ക്കുന്ന നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. സംസ്കൃതം ആർക്കും വേണ്ട. പക്ഷെ അധികാരം അതാണ് മുഖ്യം. അതിനുവേണ്ടി എന്തു തോന്ന്യാസവും കാണിക്കും.
    ലോകത്ത് ഒരിടത്തും ഉണ്ടാകില്ല നമ്മുടെ സംസ്കൃത സർവ്വകലാശാലയിലെ ആനുകൂല്യങ്ങൾ. സംസ്കൃതം പഠിക്കാതെ സംസ്കൃത സർവ്വകലാശാലയിൽ നിന്നും ബിരുദമെടുക്കാം. സംസ്കൃതത്തിൽ വിവരമൊന്നും ഇല്ലെങ്കിലും അതിന്റെ ചാൻസലറും പ്രിൻസിപ്പാളുമൊക്കെയാവാം.

    ReplyDelete