മാറാട് സംഭവത്തില്‍ ലീഗ് സ്വീകരിച്ച നിലപാട് പരക്കെ വിമര്‍ശിക്കപ്പെട്ടതാണ്. സംഭവത്തിലെ ഇരകളോടും, പൊതുസമൂഹത്തോടും ലീഗ് കാണിച്ച നെറികേടുകള്‍ മറക്കാറായിട്ടില്ല. ഈ സംഭവത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായി ലീഗിന്റെ ജില്ലാ - സംസ്ഥാന നേതൃത്വം നടത്തിയ കള്ളക്കളികളും ഗൂഢാലോചനകളും സമീപകാലത്ത് വെളിപ്പെട്ടതാണ്. സിബിഐ അന്വേഷണം അട്ടിമറിച്ചതുള്‍പ്പെടെയള്ള സംഭവങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുമായി ലീഗ് നടത്തിയ ഗൂഢാലോചന വിവാദമായ സാഹചര്യത്തില്‍ അവിടെ ഉണ്ടാവാനിടയുള്ള ജനരോഷം മറച്ചുവെക്കാനാണ് ലീഗിന്റെ ഇപ്പോഴത്തെ നിലപാട്. മാറാടേക്ക് യാത്ര നടത്തിയാല്‍ ലീഗിന്റെ പൊയ്മുഖം അഴിഞ്ഞ് വീഴും. മാറാട് സംഭവത്തിന് ശേഷം നിലനിന്ന അരക്ഷിതാവസ്ഥ മുതലെടുത്ത് മാറാട് പ്രദേശത്ത് ഭൂമാഫിയയുമായി ചേര്‍ന്ന് ലീഗ് നേതൃത്വത്തിലെ ഉന്നതര്‍ നടത്തിയ ഇടപാടുകള്‍ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സംസ്ഥാന പ്രസിഡണ്ട് കെജി ഹമീദ് പറഞ്ഞു.
deshabhimani 091111
മാറാട്ടെ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ഭയവും ജാള്യതയുമാണ് ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടത്തുന്ന സ്നേഹസംഗമത്തോടനുബന്ധിച്ചുള്ള സ്നേഹസന്ദേശയാത്ര വിവാദമാക്കി നാദാപുരത്തുനിന്ന് മാറാട്ടേക്ക് നടത്താനിരുന്ന യാത്ര കല്ലാച്ചിയില്‍ നിന്ന് കോഴിക്കോട് വരെയാക്കി മാറ്റിയതിനു പിന്നിലെന്ന് സെക്യുലര്‍ യൂത്ത് കോണ്‍ഫറന്‍സ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete