പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നീതീകരണമില്ലാതെ വര്‍ധിപ്പിക്കുന്ന നടപടിക്കെതിരെ എണ്ണക്കമ്പനികളെ സ്തംഭിപ്പിക്കുന്ന ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. അഴിമതിക്കെതിരെ ദേശീയതലത്തില്‍ ഉയര്‍ന്നുവന്ന സമരത്തേക്കാളും തീക്ഷ്ണമായ പ്രക്ഷോഭങ്ങളെയാകും നേരിടേണ്ടിവരികയെന്നും ഐസക് പറഞ്ഞു. ഏലംകുളത്ത് ഇ എം എസ് സ്മാരക സമുച്ചയത്തിന് മരം സംഭാവനചെയ്തവരെ ആദരിക്കുന്ന ചടങ്ങില്‍ അവര്‍ക്ക് ഉപഹാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കേന്ദ്രസര്‍ക്കാരും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. പെട്രോള്‍വില വര്‍ധിപ്പിച്ചതിന്റെ സമരം ആളിപ്പടരുമ്പോള്‍ ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ധിക്കാരമാണ്. ഇ എം എസ് ഭവനപദ്ധതിയെ തകിടംമറിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നാലര ശതമാനം പലിശക്കാണ് ഭവനപദ്ധതിക്ക് വായ്പ അനുവദിച്ചത്. ഇതിനായി സര്‍ക്കാരും സഹകരണസംഘങ്ങളും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത് പന്ത്രണ്ടര ശതമാനമാക്കി ഉയര്‍ത്തി. ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണിത്. സുതാര്യമായ ഭരണം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധ ഭോഷ്ക്കാണ്. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്യുമെന്നാണ് ആദ്യം കേട്ടത്. പിന്നീട് അതുമാറി. മന്ത്രിയുടെ സൗകര്യത്തിന് ചോദ്യംചെയ്യലായാല്‍ പിന്നെ അതിന്റെ തുടര്‍നടപടി എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇതെല്ലാം ഒരു നാടകംകളിയാണ്. 15 വര്‍ഷം മുമ്പ് ചെയ്ത കുറ്റവും കുറ്റം തന്നെ. തെറ്റുചെയ്തവര്‍ എത്രകാലം കഴിഞ്ഞാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ഓഡിറ്റോറിയത്തില്‍ ചടങ്ങ് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി പി വാസുദേവന്‍ , ഇ എന്‍ മോഹന്‍ദാസ്, വി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ പി ഉണ്ണികൃഷ്ണന്‍ സ്വാഗതവും സി ടി സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. അമ്പാട്ട് ദാമോദരന്‍നായര്‍ , മുതുകുര്‍ശി മനക്കല്‍ കൃഷ്ണനുണ്ണി, മനക്കത്തൊടി ബാലകൃഷ്ണന്‍ , എസ് മധുസൂദനന്‍ , വി പി ശിവമോഹനന്‍ , തവളേങ്ങല്‍ ഉമര്‍ , അരിപ്രവീട്ടില്‍ ഗോപി, നീരാനിപാലംതൊടി കമറുദ്ദീന്‍ , നീരാനി ഐദ്രസ്, മുല്ലപ്പള്ളി സോമസുന്ദരന്‍ , സി എച്ച് റിയാസ്, ഇളയേടത്ത് ശിവശങ്കരന്‍ എന്നിവരെയാണ് ആദരിച്ചത്.
deshabhimani 091111

ReplyDelete