Wednesday, November 9, 2011

കൂടംകുളം: കലാമിന്റെ നിലപാടില്‍ പ്രതിഷേധം

കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുള്‍ കലാമിന്റെ നിലപാടില്‍ വ്യാപക പ്രതിഷേധം. ബി ജെ പി സര്‍ക്കാരിന്റെ രണ്ടാം പൊക്രാന്‍ പദ്ധതിക്ക് നേതൃത്വസ്ഥാനം വഹിച്ച കലാമിന് ആണവനിലയത്തിന്റെ കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നാണ് സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞത്. ആണവനിലയം സ്ഥാപിക്കപ്പെട്ടാല്‍ ഉണ്ടാകാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ ഉടനടി പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സി പി ഐ ദേശീയ നേതാവ് ആവശ്യപ്പെട്ടു. ആണവ നിലയത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന തരത്തിലുള്ളതാണ് കലാമിന്റെ പ്രസ്താവനകളെന്നാണ് ആണവനിലയവിരുദ്ധ സമരസമിതി കണ്‍വീനര്‍ എസ് പി ഉദയകുമാര്‍ പ്രതികരിച്ചത്. കലാമിന്റെ നിലപാട് പ്രതിലോമപരമാണെന്നും ഇത് ജനവിരുദ്ധമാണെന്നുമാണ് സമരസമിതി കുറ്റപ്പെടുത്തിയത്. നിഷ്പക്ഷപരമായ സമീപനം കലാമിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സമരസമിതി അറിയിച്ചു.

അതേസമയം ആണവനിലയത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുംവിധം ക്ലീന്‍ചീട്ട് നല്‍കിയ കലാമിന്റെ നടപടിയെ പ്രമുഖ ഊര്‍ജകാര്യനയ വിദഗ്ധന്‍ ശങ്കര്‍ ശര്‍മ കുറ്റപ്പെടുത്തി.

janayugom 091111

1 comment:

  1. കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുള്‍ കലാമിന്റെ നിലപാടില്‍ വ്യാപക പ്രതിഷേധം. ബി ജെ പി സര്‍ക്കാരിന്റെ രണ്ടാം പൊക്രാന്‍ പദ്ധതിക്ക് നേതൃത്വസ്ഥാനം വഹിച്ച കലാമിന് ആണവനിലയത്തിന്റെ കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നാണ് സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞത്.

    ReplyDelete