വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെയും മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെയും 'പോരാട്ടം' തുടങ്ങി. മന്ത്രിയായ മകനും പിള്ളയും വീണ്ടും അടി തുടങ്ങി എന്നത് ചാനല്‍ച്ചര്‍ച്ചയാക്കി രണ്ടുപേര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളെ അതിജീവിക്കാനാണ് അണിയറ നീക്കം. ഇവരുടെ 'ചക്കളത്തിപ്പോര്' മാധ്യമങ്ങളിലൂടെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറുന്നതോടെ വിവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും രക്ഷ നേടാനാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.
ഇക്കാര്യങ്ങളെല്ലാം നേരത്തെ ആലോചിച്ചുറപ്പിച്ച ശേഷമാണ് പിള്ള ഇന്നലെ മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് വൈകുന്നേരത്തോടെ ഗണേഷ് കുമാറും പിള്ളയുടെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി ദൃശ്യമാധ്യമങ്ങളുടെ ഫഌഷ് ന്യൂസില്‍ ഇടം നേടി.
കേരള കോണ്‍ഗ്രസ് ബിക്ക് ലഭിച്ച ബോര്‍ഡ്-കോര്‍പ്പറേഷനുകളിലെ നിയമനങ്ങള്‍ പാര്‍ട്ടി ചെയര്‍മാനായ തന്നെയും പാര്‍ട്ടിയെയും അറിയിക്കാതെയാണെന്ന വെടിയാണ് പിള്ള പൊട്ടിച്ചത്. ''ഏതെങ്കിലും മന്ത്രി ആരെയെങ്കിലും നിയമിച്ചിട്ടുണ്ടെങ്കില്‍ ഞാനോ പാര്‍ട്ടിയോ അറിഞ്ഞിട്ടില്ല'' എന്നാണ് പിള്ള പറഞ്ഞത്. അതായത് മന്ത്രി ഗണേഷ് കുമാര്‍ പാര്‍ട്ടിയുമായി ആലോചിച്ചല്ല ഒരു കാര്യവും ചെയ്യുന്നതെന്നാണ് പിള്ള പറയാന്‍ ശ്രമിച്ചത്.
പിള്ളയെ ജയിലില്‍ നിന്ന് മോചിപ്പിച്ചതിനെതിരെയുള്ള വി എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീം കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ പശ്ചത്തലത്തില്‍ തന്റെ മോചനത്തിന്റെ പാപഭാരത്തില്‍നിന്നും മകനെ രക്ഷിക്കാനുള്ള പടപ്പുറപ്പാടാണ് യഥാര്‍ത്ഥത്തില്‍ പിള്ള ചെയ്യുന്നത്.
തന്റെ മോചനത്തില്‍ മന്ത്രിയായ ഗണേഷിന് പങ്കൊന്നുമില്ലെന്ന് വരുത്തിതീര്‍ക്കണം. വനം വകുപ്പ് ഭരിക്കുന്നത് താനല്ലെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുണ്ട്. മന്ത്രിയായപ്പോള്‍ ഗണേഷ് ആഗ്രഹിച്ചതും കിട്ടിയതും ടൂറിസം വകുപ്പായിരുന്നു. എന്നാല്‍ ഇത് മാറ്റി പിന്നീട് വനം വകുപ്പ് നല്‍കിയത് പിള്ളയുടെ നിര്‍ബന്ധപ്രകാരമാണ്. വനം വകുപ്പിലെ നിര്‍ണായക തസ്തികകളില്ലൊം ഇരിക്കുന്നതും പിള്ളയുടെ വിശ്വസ്തരാണ്.
വനം വകുപ്പിലെ പിന്‍സീറ്റ് ഡ്രൈവിംഗ് ജനത്തിന്റെ കണ്ണില്‍ പെടാതിരിക്കാനാണ് അച്ഛനും മകനും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം. ഗണേഷിന്റെ പത്തനാപുരം പ്രസംഗവും പിന്നീട് നിയമസഭ മന്ദിരത്തില്‍ നടത്തിയ മാപ്പ് പറച്ചിലുമെല്ലാം ഇതാണ് വ്യക്തമാക്കുന്നത്. തന്റെ പിതാവിനോടുള്ള ഗണേഷിന്റെ സ്‌നേഹം അറിയാതെ പുറത്തുവന്ന സന്ദര്‍ഭങ്ങളായിരുന്നു ഇത്. മാപ്പ് പറയുമ്പോള്‍ പിള്ളയ്ക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് വികാരാധീനനായാണ് ഗണേഷ് സംസാരിച്ചത്.
ഇതോടൊപ്പമാണ് വാളകം സംഭവം ഉയര്‍ത്തിയ വിവാദം. ഈ കേസ് സി ബി ഐക്ക് വിട്ടുകൊണ്ടാണ് പിള്ളയുടെ ജയില്‍ മോചനം സംബന്ധിച്ച വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അതേസമയം ഈ കേസ് സി ബി ഐ ഏറ്റെടുക്കാതിരിക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നുണ്ടെന്നാണ് സൂചന. കേസ് ഏറ്റെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള സി ബി ഐയുടെ അറിയിപ്പ് ദിവസങ്ങള്‍ക്കകം സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്നും അറിയുന്നു. ഇത് വിവാദമാകാതിരിക്കാന്‍ കൂടിയാണ് പിള്ള മകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ജയില്‍ ശിക്ഷയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുമ്പോള്‍ മന്ത്രി ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗം മനോജ് പൊന്നപ്പനായിരുന്നു പിള്ളയുടെ ആശുപത്രിയിലെ സഹായി. ഗണേഷ് കുമാറിന്റെ സ്റ്റാഫില്‍ ഷോഫര്‍ തസ്‌കിയില്‍ ശമ്പളം പറ്റുന്ന ജീവനക്കാരനാണ് മനോജ്.
ഈ വേളയിലൊന്നും പുറത്തുവരാത്ത അച്ഛന്‍-മകന്‍ പോരാട്ടം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതിന് പിന്നിലെ രാഷ്ട്രീയമായിരിക്കും വരും നാളുകളില്‍ ചര്‍ച്ചാവിഷയമാകുക.
രാജേഷ് വെമ്പായം
വാളകം സംഭവം സി ബി ഐയ്ക്ക് വിട്ടതില്‍ സന്തോഷിക്കുന്നു: പിള്ള
വാളകം സംഭവം സി ബി ഐയ്ക്ക് വിട്ടതില്‍ 100 ശതമാനവും സന്തോഷിക്കുന്നതായി ബാലകൃഷ്ണ പിള്ള പറഞ്ഞു. ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിനെതിരെ താന്‍ ഒരു കേസും കൊടുത്തിട്ടില്ല. അധ്യാപകന്‍ കൃഷ്ണകുമാര്‍ തന്റെ കാര്യസ്ഥന്റെ മകനാണ്. കുഞ്ഞുംനാളില്‍ കൃഷ്ണകുമാറിനെ മുതുകത്ത് കയറ്റി നടന്നിട്ടുണ്ട്. അദ്ദേഹത്തിനും ബന്ധുക്കള്‍ക്കും താനാണ് ജോലി വാങ്ങി നല്‍കിയത്.
കൃഷ്ണകുമാറിനെ ആക്രമിച്ച ദിവസം ആശുപത്രിയിലായിരുന്ന തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 40 കോളുകള്‍ വിളിച്ചെന്നാണ് മറ്റൊരു ആരോപണം. ആശുപത്രിയിലായിരുന്നപ്പോള്‍ തന്റെ കൂട്ടിരുപ്പുകാരനാണ് ഫോണ്‍ ഉപയോഗിച്ചത്. അതിനുമുമ്പുള്ള ദിവസങ്ങളിലെ കോള്‍ പരിശോധിച്ചാലും ഇതുപെല വിളിച്ചിട്ടുള്ളത് കാണാം.
വാളകം കേസില്‍ തന്റേ പേര് നേരിട്ട് ആരും ഉന്നയിച്ചില്ല. താന്‍ ജനിച്ച വാളകം പ്രസിദ്ധമായത് ഈ കേസിലൂടെയാണ്. അധ്യാപകന്റെ സ്വഭാവത്തെ സംബനിന്ധിച്ചുള്ള ചോദ്യത്തിന് ''ഇത്രയും നല്ല സ്വഭാവമുള്ള വ്യക്തിയെ ദൈവം ഭൂമിയില്‍ ഇറക്കിയിട്ടില്ല. അത് സംബന്ധിച്ചെല്ലാം പത്രങ്ങളില്‍ വന്നിട്ടുണ്ട്''- പിള്ള പറഞ്ഞു.
janayugom 121111
വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെയും മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെയും 'പോരാട്ടം' തുടങ്ങി. മന്ത്രിയായ മകനും പിള്ളയും വീണ്ടും അടി തുടങ്ങി എന്നത് ചാനല്‍ച്ചര്‍ച്ചയാക്കി രണ്ടുപേര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളെ അതിജീവിക്കാനാണ് അണിയറ നീക്കം. ഇവരുടെ 'ചക്കളത്തിപ്പോര്' മാധ്യമങ്ങളിലൂടെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറുന്നതോടെ വിവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും രക്ഷ നേടാനാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.
ReplyDelete